Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയരാജന്‍ മരണത്തിന്റെ വ്യാപാരി; ശുക്കൂറിനോട് ചെയ്തത്!! 37 വെട്ടുവീണിട്ടും ഷുഹൈബിന്റെ ചോദ്യം

ഇയാള്‍ ചോരക്കൊതിയനാണ്. ഇയാള്‍ക്ക് കൊടുക്കേണ്ടത് ഫാഷിസ്റ്റ് വിരുദ്ധ പോരാളിപ്പട്ടമല്ല. മരണത്തിന്റെ വ്യാപാരി പുരസ്‌കാരമാണ്

യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയത് സിപിഎമ്മിന് കൂടുതല്‍ തലവേദനയാകുകയാണ്. കോണ്‍ഗ്രസിന് പുറമെ മുസ്ലിം ലീഗിന്റെ നേതാക്കളും സിപിഎമ്മിനെതിരേ രംഗത്തുവന്നിരുന്നു. വിഎസ് അച്യുതാനന്ദനും കൊലപാതകത്തെ വിമര്‍ശിച്ചു. ഇപ്പോഴിതാ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ജയരാജനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നു. ജയരാജനെ മരണത്തിന്റെ വ്യാപാരി എന്നാണ് ഫിറോസ് വിശേഷിപ്പിച്ചത്. ഷുഹൈബിനെ ക്രിമിനല്‍ എന്ന് മുദ്രകുത്തിയ ജയരാജന്റെ പ്രതികരണമാണ് ഫിറോസിനെ ചൊടിപ്പിച്ചത്...

ജയരാജന്‍ അപമാനിച്ചു

ജയരാജന്‍ അപമാനിച്ചു

വെട്ടേറ്റ് മരിച്ച വ്യക്തിയെ ഇത്തരത്തില്‍ അപമാനിച്ച ജയരാജനെ ഫാഷിസ്റ്റ് വിരുദ്ധ പോരാളി എന്നു വിളിക്കുന്നതിനെ ഫിറോസ് വിമര്‍ശിച്ചു. ഫാഷിസ്റ്റ്് വിരുദ്ധ പോരാളിയല്ല ജയരാജന്‍. മറിച്ച് മരണത്തിന്റെ വ്യാപാരിയാണെന്നായിരുന്നു ഫിറോസിന്റെ പ്രതികരണം.

ശുക്കൂറിനെ കൊലപ്പെടുത്തിയപ്പോള്‍

ശുക്കൂറിനെ കൊലപ്പെടുത്തിയപ്പോള്‍

യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ശുക്കൂറിനെ കൊലപ്പെടുത്തിയ വേളയിലും ജയരാജന്‍ സമാനമായ പ്രതികരണമാണ് നടത്തിയതെന്ന് ഫിറോസ് ഓര്‍മിക്കുന്നു. ശുക്കൂര്‍ തന്റെ വാഹനം തടയുന്നു എന്ന് കാണിച്ച് ജയരാജന്‍ പുറുത്തുവിട്ട ഫോട്ടോ വ്യാജമായിരുന്നുവെന്നും ഫിറോസ് പറഞ്ഞു.

37 വെട്ടുകിട്ടിയപ്പോഴും

37 വെട്ടുകിട്ടിയപ്പോഴും

ഷുഹൈബ് നേതാവ് ചമഞ്ഞ് നില്‍ക്കുകയായിരുന്നില്ല. 37 വെട്ടാണ് ആ ശീരരത്തില്‍ ഏറ്റത്. അപ്പോഴും കൂടെയുള്ളവര്‍ക്ക് എന്തെങ്കിലും പറ്റിയോ എന്നായിരുന്നു ഷുഹൈബിന്റെ ചോദ്യമെന്നും ഫിറോസ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

കുറിപ്പിന്റെ പൂര്‍ണരൂപം

എടയന്നൂര്‍ എന്ന പ്രദേശം കീഴല്ലൂര്‍ പഞ്ചായത്തിലാണ്. സിപിഎമ്മിന് മൃഗീയ ഭൂരിപക്ഷമുള്ള പഞ്ചായത്ത്. യുഡിഎഫിന് ആകെ രണ്ട് പഞ്ചായത്ത് മെമ്പര്‍മാര്‍ മാത്രമാണുള്ളത്. അസംബ്ലി മണ്ഡലമാണെങ്കില്‍ മട്ടന്നൂരാണ്.

ഷുഹൈബിന്റെ ധൈര്യം

ഷുഹൈബിന്റെ ധൈര്യം

ഇപി ജയരാജന് പോലും നാല്‍പതിനായിരത്തിന് മുകളില്‍ ഭൂരിപക്ഷം നല്‍കിയ മണ്ഡലം. അങ്ങിനെയുള്ള സ്ഥലത്താണ് ഒരു ചെറുപ്പക്കാരന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചത്. പലവട്ടം ഭീഷണിപ്പെടുത്തിയിട്ടും പിന്‍മാറാന്‍ തയ്യാറാവാതിരുന്നത്.

സിഐടിയു ഇടപെടല്‍

സിഐടിയു ഇടപെടല്‍

നാട്ടിലെ സ്‌കൂളില്‍ കുറച്ചു കുട്ടികളെ കെഎസ്‌യുവിന്റെ മെമ്പര്‍ഷിപ്പ് വിതരണത്തിന് ഏര്‍പ്പാടാക്കി. കെഎസ്‌യുക്കാരെ അടിക്കാന്‍ വന്നത് എസ്എഫ്‌ഐക്കാര്‍ മാത്രമായിരുന്നില്ല സി.ഐ.ടി യു ക്കാരുമുണ്ടായിരുന്നു.

ആ യുവാവിന്റെ പേര്

ആ യുവാവിന്റെ പേര്

കുട്ടികളെ സിഐടിയുക്കാര്‍ക്ക് വിട്ടു കൊടുത്ത് ഈ ചെറുപ്പക്കാരന്‍ നേതാവ് ചമഞ്ഞില്ല. അവര്‍ക്കിടയില്‍ നെഞ്ച് വിരിച്ച് നിന്നു. തല്ലാന്‍ വന്നവരെ ഉള്ള ശക്തിയില്‍ തിരിച്ചും തല്ലി. ശുഹൈബ് എന്നായിരുന്നു അവന്റെ പേര്.

വല്ലതും പറ്റിയോ

വല്ലതും പറ്റിയോ

37 വെട്ടുകള്‍ ശരീരത്തില്‍ വീണപ്പോഴും കൂടെയുള്ളവര്‍ക്ക് വല്ലതും പറ്റിയോ എന്നായിരുന്നു അവന്‍ ചോദിച്ചത്. ധീരന്‍ എന്നായിരുന്നില്ലേ അവനെ വിളിക്കേണ്ടിയിരുന്നത്? എന്നാല്‍ സി.പി.എം ജില്ലാ സിക്രട്ടറിക്ക് അവന്‍ ക്രിമിനലാണ്. നാട്ടുകാര്‍ക്ക് മുന്നില്‍ സേവനനിരതനായി എപ്പോഴും പ്രവര്‍ത്തിക്കുന്ന അവന്‍ നാട്ടിലെ സമാധാനം കെടുത്തുന്നവനാണ്.

തടയുന്ന ഫോട്ടോ

തടയുന്ന ഫോട്ടോ

മുമ്പ് ശുക്കൂറിനെ കൊന്നപ്പോഴും ഇയാള്‍ ഇത് തന്നെയാണ് പറഞ്ഞത്. കാറില്‍ പോകുമ്പോ ഇയാളെ തടഞ്ഞത് ശുക്കൂറായിരുന്നു എന്നായിരുന്നു ആരോപണം. തെളിവായി കാര്‍ തടയുന്ന ഫോട്ടോയും കാണിച്ചു. ഫോട്ടോയില്‍ കണ്ടത് വേറൊരാളാണെന്ന് തെളിഞ്ഞിട്ടും ഇയാള്‍ മാറ്റിപ്പറഞ്ഞില്ല.

ചോരക്കൊതിയന്‍

അങ്ങിനെയുള്ളൊരാള്‍ക്ക് ഫാഷിസ്റ്റ് വിരുദ്ധ പോരാളിപ്പട്ടം കൊടുക്കുന്നുവത്രേ! കൊടുക്കണം. ഇപ്പോ തന്നെ കൊടുക്കണം. ശുക്കൂറും ശുഹൈബുമൊക്കെയായിരുന്നല്ലോ ഇന്നാട്ടിലെ ഫാഷിസ്റ്റുകള്‍. ഇയാള്‍ ചോരക്കൊതിയനാണ്. ഇയാള്‍ക്ക് കൊടുക്കേണ്ടത് ഫാഷിസ്റ്റ് വിരുദ്ധ പോരാളിപ്പട്ടമല്ല. മരണത്തിന്റെ വ്യാപാരി പുരസ്‌കാരമാണ്- ഇങ്ങനെയാണ് ഫിറോസിന്റെ പോസ്റ്റ് അവസാനിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+