കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ ആശുപത്രിയില്‍; അധികൃതര്‍ പറയുന്നത് മറ്റൊന്ന്, എന്താണ് സത്യം

  • Posted By: Desk
Subscribe to Oneindia Malayalam

കോഴിക്കോട്: അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ ആശുപത്രിയില്‍. കോഴിക്കോട് മലാപ്പറമ്പിലുള്ള അസന്റ് ഇഎന്‍ടി ആശുപത്രിയിലാണ് അദ്ദേഹം. അബൂബക്കര്‍ മുസ്ല്യാര്‍ ആശുപത്രിയിലാണെന്നും അടിയന്തര ശസ്ത്രക്രിയ നടത്തിയെന്നുമാണ് പ്രചരിക്കുന്ന വിവരം.

മര്‍ക്കസുമായി ബന്ധപ്പെട്ടപ്പോള്‍ ഉസ്താദിന് യാതൊരു കുഴപ്പവുമില്ലെന്നും ഉസ്താദ് ഉച്ചവരെ മര്‍ക്കസിലുണ്ടായിരുന്നുവെന്നുമാണ് പ്രതികരിച്ചത്. എന്നാല്‍ യാഥാര്‍ഥ്യം മറ്റൊന്നാണ്. എന്തുകൊണ്ടാണ് വിവരങ്ങള്‍ മറച്ചുവയ്ക്കാന്‍ മര്‍ക്കസ് അധികൃതര്‍ ശ്രമിച്ചതെന്ന് വ്യക്തമല്ല.

പ്രചരിച്ചത് ഇങ്ങനെ

പ്രചരിച്ചത് ഇങ്ങനെ

എപി അബൂബക്കര്‍ മുസ്ലിയാര്‍ ആശുപത്രിയിലാണെന്നും അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി എന്നുമായിരുന്നു സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണം. ഫംഗസ് ബാധയെ തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയതെന്നും പ്രചാരണമുണ്ടായി.

മര്‍ക്കസ് അധികൃതര്‍ പറഞ്ഞത്

മര്‍ക്കസ് അധികൃതര്‍ പറഞ്ഞത്

എന്നാല്‍ മര്‍ക്കസ് അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ ഉസ്താദിന് യാതൊരു കുഴപ്പവുമില്ലെന്നായിരുന്നു പ്രതികരണം. ഉസ്താദ് ഇതുവരെ ഇവിടെ ഉണ്ടായിരുന്നുവെന്നും മീഡിയ കോ ഓഡിനേറ്റര്‍ പറഞ്ഞു.

മലേഷ്യയില്‍ നിന്ന് നാട്ടിലെത്തി

മലേഷ്യയില്‍ നിന്ന് നാട്ടിലെത്തി

രണ്ടുദിവസം മുമ്പാണ് എപി അബൂബക്കര്‍ മുസ്ലിയാര്‍ മലേഷ്യയില്‍ നിന്ന് വന്നത്. അതിന് ശേഷം അദ്ദേഹം സംഘടനാ പരിപാടിയുമായി ബന്ധപ്പെട്ട് തൃശൂരിലേക്ക് പോയി. തിരിച്ചെത്തുകയും ചെയ്തു.

ഉസ്താദ് മര്‍ക്കസില്‍ ഇല്ല?

ഉസ്താദ് മര്‍ക്കസില്‍ ഇല്ല?

വ്യാഴാഴ്ച ഉച്ചവരെ മര്‍ക്കസ് ഓഫീസിലുണ്ടായിരുന്നുവെന്നാണ് ബന്ധപ്പെട്ടവര്‍ പറഞ്ഞത്. എന്നാല്‍ ഇത് കളവാണെന്ന് പിന്നീട് തെളിഞ്ഞു. സത്യത്തില്‍ അബൂബക്കര്‍ മുസ്ലിയാര്‍ മര്‍ക്കസില്‍ ഉച്ചവരെയുണ്ടായിരുന്നില്ല.

വ്യാഴാഴ്ച രാവിലെ ആശുപത്രിയില്‍

വ്യാഴാഴ്ച രാവിലെ ആശുപത്രിയില്‍

എപി അബൂബക്കര്‍ മുസ്ലിയാരെ വ്യാഴാഴ്ച രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യവും കഫക്കെട്ട് മൂലമുള്ള പ്രശ്‌നങ്ങളുമുണ്ടായിരുന്നു. കഫം അമിതമായി കെട്ടിനില്‍ക്കുന്നത് മൂലമുള്ളതായിരുന്നു പ്രശ്‌നം.

ഭയപ്പെടേണ്ട കാര്യമില്ല

ഭയപ്പെടേണ്ട കാര്യമില്ല

എന്നാല്‍ ഭയപ്പെടേണ്ടതായി ഒന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അബൂബക്കര്‍ മുസ്ലിയാര്‍ ഇതിന് മുമ്പും സമാനമായ പ്രശ്‌നങ്ങള്‍ക്ക് ആശുപത്രിയില്‍ എത്തിയിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ടതായി ഇല്ലെന്നും അവര്‍ വ്യക്തമാക്കി.

ഉടന്‍ ആശുപത്രി വിടും

ഉടന്‍ ആശുപത്രി വിടും

വ്യാഴാഴ്ച രാത്രിയോ അല്ലെങ്കില്‍ വെള്ളിയാഴ്ച രാവിലെയോ ആശുപത്രി വിടുമെന്നാണ് അധികൃതര്‍ പറയുന്നത്. ശസ്ത്രക്രിയ നടന്നത് സംബന്ധിച്ച് ആരാഞ്ഞപ്പോള്‍ അതൊന്നും നടന്നിട്ടില്ലെന്നായിരുന്നു മറുപടി.

യാത്ര മൂലമുള്ള പ്രശ്‌നം

യാത്ര മൂലമുള്ള പ്രശ്‌നം

സംഘടനാ കാര്യങ്ങള്‍ക്കും മറ്റുമായി നിരവധി സ്ഥലങ്ങളില്‍ തുടര്‍ച്ചയായി യാത്ര നടത്തുന്ന വ്യക്തിയാണ് എപി അബൂബക്കര്‍ മുസ്ലിയാര്‍. അതുകൊണ്ടുള്ള അസ്വാസ്ഥ്യമാണ് അനുഭവപ്പെട്ടത്. ഭയപ്പെടേണ്ടതായി ഒന്നുമില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Kanthapuram AP Aboobackar Musliar admitted in Hospital

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്