മുത്തലാഖ് മുസ്‌ലിംകളെ കുറ്റവാളി സമൂഹമായി പ്രഖ്യാപിക്കാനുള്ള നീക്കം, മറ്റുള്ളവര്‍ക്ക് സിവില്‍ കേസാവുമ്പോള്‍ മുസ്‌ലിംകള്‍ക്ക് ക്രിമിനല്‍ കേസാവുന്നത് എങ്ങനെ?: കാന്തപുരം

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: മുസ്‌ലിംകളെ കുറ്റവാളി സമുഹമായി പ്രഖ്യാപിക്കാനുള്ള നീക്കങ്ങള്‍ക്ക് അരങ്ങൊരുക്കുന്നതിന്റെ തുടക്കമാണ് മുത്വലാഖുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്നതെന്ന് സംശയമുള്ളതായി കാന്തപുരം എംപി അബൂബക്കര്‍ മുസ്്ലിയാര്‍. മറ്റു മതങ്ങളുടെ കാര്യത്തിലെല്ലാം സിവില്‍ നിയമത്തിന്റെ പരിധിയിലുള്ള വിവാഹവുമായി ബന്ധപ്പെട്ട നിയമങ്ങള്‍, മുസ്‌ലിംകള്‍ക്ക് മാത്രം എന്തുകൊണ്ടാണ് ക്രിമിനല്‍ നിയമത്തിന്റെ ഭാഗമാകുന്നത്? മുസ്‌ലിം ആചാരാനുഷ്ഠാനങ്ങളെ ക്രമിനല്‍വത്കരിക്കാന്‍ ആണോ ഇതിലൂടെ ശ്രമിക്കുന്നത്? ഭരണഘടനയുടെ അന്ത:സത്ത തന്നെയാണ് ഇതിലൂടെ ചോദ്യം ചെയ്യപ്പെടുന്നത്. മുത്വലാഖ് വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്ന നീക്കങ്ങള്‍ മുസ്‌ലിംകളുടെ മാത്രം പ്രശ്‌നമല്ല. എല്ലാവരെയും ബാധിക്കാന്‍ പോകുന്ന പ്രശ്‌നങ്ങളുടെ തുടക്കമാണെന്നും കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. മര്‍ക്കസ് റൂബിലി ജൂബിലി ആഘോഷത്തിന്റെ സമാപന സമ്മേളനത്തില്‍ സനദ് ദാന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മഹാത്മജിയുടെ യഥാര്‍ഥ കൊലയാളി ആര്, ഒടുവില്‍ അതിനും ഉത്തരം കിട്ടി

മുസ്ലിം പുരോഗമന വാദികള്‍

മുസ്ലിം പുരോഗമന വാദികള്‍

മുസ്‌ലിംകളെ അവരുടെ ശത്രുക്കളുടെ കയ്യിലെ കളിപ്പാവകളായി എറിഞ്ഞുകൊടുക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നത് മത പരിഷ്‌കരണവാദികള്‍ എന്ന് സ്വയം അവകാശപ്പെടുന്നവരാണ്. സമുദായത്തെ പരിഷ്‌കരിക്കലല്ല, മറിച്ച് ശത്രുക്കള്‍ക്ക് ആയുധവും ആള്‍ബലവും നല്‍കലാണ് ഇക്കൂട്ടരുടെ പ്രധാന തൊഴില്‍. രാജ്യം നേരിടുന്ന ജീവല്‍മരണ പ്രശ്‌നങ്ങളില്‍ നിന്ന് പൗരന്മാരുടെ ശ്രദ്ധ തെറ്റിക്കുന്നതിനുള്ള ഉപായം മാത്രമാണ് ഇവര്‍ക്ക് പുരോഗമനവാദം. അതുകൊണ്ടുതന്നെ അതാത് കാലത്തെ ഭരണകൂടങ്ങളുടെ ഉപകരണങ്ങളാണ് ഈ പരിഷ്‌കകരണ വാദികള്‍. ഓരോ മേഖലയിലെയും വിദഗ്ധരാണ് അതാതു മേഖലകളെക്കുറിച്ച് തീരുമാനങ്ങള്‍ പറയേണ്ടത്. അതുകൊണ്ട് മതത്തെക്കുറിച്ച് തീരുമാനങ്ങള്‍ പറയേണ്ടത് മതം പഠിക്കുകയും അതു പിന്തുടരുകായും ചെയ്യുന്ന പണ്ഡിതന്മാരാണ്. രാജ്യത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം എന്നാഗ്രഹിക്കുന്നവര്‍ അവര്‍ക്ക് മാന്യമായി ജീവിക്കാനും അറിവ് നേടാനും തൊഴിലെടുക്കാനുമുള്ള അവസരം ഒരുക്കിക്കൊടുക്കണം.

മതനവീകരണം

മതനവീകരണം

മതത്തെ നവീകരിക്കുന്നതിന് ഇസ്‌ലാമിന് കൃത്യമായ മാര്‍ഗരേഖകളുണ്ട്. അതനുസരിച്ചുള്ള നവീകരണങ്ങളിലൂടെയാണ് ഈ മതം വളര്‍ന്നു പന്തലിച്ചതും പതിനഞ്ച് നൂറ്റാണ്ടോളം നിലനിന്നതും. ശരീഅത്തിന്റെ നിയമങ്ങളെയും നിയന്ത്രണങ്ങളെയും വിശ്വാസികള്‍ ദുരുപയോഗം ചെയ്യരുത്. വിശ്വാസികളില്‍ നിന്നാണ് ശരീഅത്ത് ഏറ്റവും വലിയ ഭീഷണി നേരിടുന്നത്. ശരീഅത്തിനെ തെറ്റായി വ്യാഖാനിച്ചും പിന്തുടര്‍ന്നും ഈ മതത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ മറ്റുള്ളവര്‍ക്ക് അവസരം നല്‍കരുത്. എതു ശക്തമായ പ്രതിസന്ധികളെയും അതിജയിക്കാനുള്ള ആത്മവിശ്വാസമാണ് ശരീഅത്ത് നമുക്ക് നല്‍കിയിട്ടുള്ളത്. ശരീഅത്തിനെ പിന്തുടര്‍ന്നു കൊണ്ടു വേണം നാം ഈ പ്രതിസന്ധിയെ മറികടക്കാന്‍. ശരീഅത്തിനോടുള്ള നമ്മുടെ കടപ്പാടും പ്രതിബദ്ധതയും ഊട്ടിയുറപ്പിക്കാനുള്ള അവസരം കൂടിയാണിത്.

മുസ്‌ലിം ഐക്യം

മുസ്‌ലിം ഐക്യം

സുന്നികള്‍ക്കിടയിലെ ഐക്യത്തിനും അവരുടെ അഭിമാനം ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കും ഞങ്ങളുടെ എല്ലാ വിധ പിന്തുണയും ഉണ്ടാകും. പക്ഷേ, മുസ്‌ലിം ഐക്യത്തെക്കുറിച്ചുള്ള ബാലിശമായ ആഗ്രഹങ്ങളും കാഴ്ചപ്പാടുകളുമാണ് ഇവിടെ പലര്‍ക്കുമുള്ളത് എന്നത് ഖേദകരമാണ്. രാഷ്ട്രീയ പ്രതിസന്ധിധികളെയും തിരിച്ചടികളെയും മറികടക്കാനുള്ള കുറുക്കുവഴി എന്ന നിലയിലാണ് മുസ്‌ലിം ഐക്യത്തെക്കുറിച്ചുള്ള ആലോചനങ്ങള്‍ തുടങ്ങുന്നതു തന്നെ. വിശ്വാസിസമൂഹം എന്ന മുന്‍ഗണന ഇല്ലാത്ത ഒരൈക്യവും നിലനില്‍ക്കില്ല. മുസ്‌ലിം ഐക്യശ്രമങ്ങള്‍ പരിഹാസ്യമായിത്തീരുന്നതിന്റെ കാരണവും ഇതാണ്. രാഷ്ട്രീയ പ്രശ്‌നനങ്ങളെ സാമുദായികവത്കരിച്ച് രക്ഷപ്പെടാമെന്നാരും കരുതേണ്ട. അനൈക്യത്തിന് മതപണ്ഡിതന്മാരെ കുറ്റപ്പെടുത്തുന്നവര്‍ എന്തുകൊണ്ടാണ് മുസ്‌ലിം രാഷ്ട്രീയ സംഘടനകളുടെ ഐക്യത്തിന് മുതിരാത്തത്?

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
kanthapuram mp speaking about muthalaq issue

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്