കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി ഭരണത്തെ അനുകൂലിച്ച് കാന്തപുരം

Google Oneindia Malayalam News

ദുബൈ: മോദി ഭരണത്തിന്‍ കീഴില്‍ അസഹിഷ്ണുത വര്‍ധിച്ചിട്ടില്ലെന്ന് കാന്തപുരം. കേരളത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും പുറമെ മുന്നാമതൊരു സാധ്യത തള്ളി കളയാനാവില്ലെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു.

ഭൂമി തരംമാറ്റി വില്‍പ്പന നടത്തി; നാലാം പ്രതിയായ കാന്തപുരത്തെ ഒഴിവാക്കി വിജിലന്‍സിന്റെ എഫ്‌ഐആര്‍ഭൂമി തരംമാറ്റി വില്‍പ്പന നടത്തി; നാലാം പ്രതിയായ കാന്തപുരത്തെ ഒഴിവാക്കി വിജിലന്‍സിന്റെ എഫ്‌ഐആര്‍

ദുബൈയില്‍ നിന്ന് ഇറങ്ങുന്ന ഖലീജ് ടൈംസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു കാന്തപുരം ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം മോദിയെ സന്ദര്‍ശിച്ചപ്പോള്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങളില്‍ നല്ലതും നടപ്പിലായോ എന്ന ചോദ്യത്തിന് നയപരമായ മാറ്റങ്ങളൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും ചരിത്രം മാറ്റിയെഴുതരുതെന്നാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

Kanthapuram

മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ സമാധാനപരമായ രാജ്യമാണ്. സംഘപരിവാര്‍ രാമക്ഷേത്ര പ്രശ്‌നം വീണ്ടും കുത്തിപ്പൊക്കുകയാണെങ്കില്‍ അത് നോക്കേണ്ടത് സര്‍ക്കാറാണ്. തങ്ങളുടെ പണി അതല്ലെന്നും കാന്തപുരം പറഞ്ഞു.

കാന്തപുരത്തിന് സംഘപരിവാര്‍ ബന്ധം... വഞ്ചനയെന്ന് മുസ്ലീം ലീഗ്; കേരളം ഞെട്ടുന്നുകാന്തപുരത്തിന് സംഘപരിവാര്‍ ബന്ധം... വഞ്ചനയെന്ന് മുസ്ലീം ലീഗ്; കേരളം ഞെട്ടുന്നു

ഇന്ത്യയെ ഇന്ത്യയായി തുടരാന്‍ അനുവദിക്കുകയാണ് വേണ്ടത്. നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ഈ കാര്യം സൂചിപ്പിച്ചിരുന്നു. ഇക്കാര്യങ്ങളില്‍ തങ്ങള്‍ക്ക് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പാര്‍ട്ടി അധികാരത്തില്‍ വരുമ്പോള്‍ മറ്റുള്ളവര്‍ വിരല്‍ ചൂണ്ടുക സ്വാഭാവികമാണെന്നും കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു.

കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കുന്ന എപി വിഭാഗം സുന്നികള്‍ കേരളത്തിലെ മുസ്ലീം സംഘടനകളില്‍ പ്രബലരാണെങ്കിലും മുസ്ലീം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടികളോട് ഇവര്‍ക്ക് പൊതുവെ കൂറില്ല. കാലാകാലങ്ങളായി ഇതുപക്ഷത്തോടാണ് ഇവര്‍ക്ക് താല്‍പര്യം. പിന്നീട് സംഘപരിവാറിനോട് കൂറു കാണിക്കുന്നെന്ന് മുസ്ലീം ആക്ഷേപം എപി സുന്നി വിഭാഗത്തിനെതിരെ ഉണ്ടായിരുന്നു. ലീഗ് മുഖപത്രത്തിലൂടെ മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി കെപിഎ മജീദ് ആയിരുന്നു ആക്ഷേപം ഉന്നയിച്ചത്.

English summary
Kanthapuram views on about Modi Government and intolerence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X