Get Updates
Get notified of breaking news, exclusive insights, and must-see stories!

കരിപ്പൂര്‍ വിമാനത്താവളത്തിലെ അക്രമം... ദൃശ്യങ്ങള്‍ ഇതാ

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു സിഐഎസ്എഫ് ജവാന്റെ മരണത്തില്‍ കലാശിച്ച സംഭവത്തെത്തുടര്‍ന്ന് അരങ്ങേറിയ അതിക്രമങ്ങളുടെ ദൃശ്യങ്ങള്‍ പുറത്ത്. വിവിധ ന്യൂസ് ചാനലുകളാണ് ഇവ പുറത്ത് വിട്ടത്.

Attack Airport

ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ ദേഹപരിശോധനയുമായി ബന്ധപ്പെട്ടാണ് വിമാനത്താവളത്തില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. തുടര്‍ന്ന് അബദ്ധത്തില്‍ വെടിപൊട്ടി സിഐഎസ്എഫ് ജവാന്‍ എസ്എസ് യാദവ് കൊല്ലപ്പെട്ടു. അതിന് ശേഷം സിഐഎസ്എഫ് ഉദ്യോഗസ്ഥരും എയര്‍പോര്‍ട്ട് അഥോറിറ്റി ഉദ്യോഗസ്ഥരും തമ്മില്‍ കയ്യേറ്റവും നടന്നു.

സിഐഎസ്എഫ് ജവാന്‍മാര്‍ വിമാനത്താവളത്തിനകത്ത് നടത്തുന്ന അതിക്രമങ്ങളുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിയ്ക്കുന്നത്. ലൈറ്റ് ഓഫ് ചെയ്തിട്ടായിരുന്നു അതിക്രമങ്ങള്‍.

വിമാനത്താവളത്തിനുള്ളിലെ ഫര്‍ണീച്ചറുകളും, അലങ്കാരത്തിനായി വച്ചിരുന്ന ചിത്രങ്ങളും എല്ലാം തല്ലിത്തകര്‍ക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. അക്രമ സംഭവങ്ങള്‍ക്ക് ശേഷം പത്ത് മണിക്കൂറോളം വിമാനത്താവളം അടച്ചിട്ട നിലയിലായിരുന്നു. ഇപ്പോള്‍ പ്രവര്‍ത്തനം സാധാരണ നിലയിലായിട്ടുണ്ട്.

താടിയെല്ലില്‍ തറച്ച് വെടിയുണ്ട് തലയോട്ടിയിലൂടെ തുളച്ച് കയറിയാണ് യാദവ് മരിച്ചത്. അബദ്ധത്തില്‍ വെടിപൊട്ടി മരിയ്ക്കുകയായിരുന്നു എന്ന് തന്നെയാണ് ഇപ്പോഴും കരുതുന്നത്. സിഐഎസ്എഫും ഇത് സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+