കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരിപ്പൂര്‍ വിമാനാപകടം: യാത്രക്കാര്‍ക്ക് 1.19 കോടി വീതം നഷ്ടപരിഹാരം ലഭിക്കണം, കാരണം ഇതാണ്..!!

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ തന്നെ ഞെട്ടിച്ച വിമാനാപകടങ്ങളിലൊന്നായിരുന്നു രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്നത്. പൈലറ്റും സഹപൈലറ്റും അടക്കം 18ഓളം പേര്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്. മരിച്ചവരില്‍ നാല് കുട്ടികളും ഉണ്ടായിരുന്നു. സംഭവത്തില്‍ വ്യോമയാന മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഡിജിസിഎയിലെ വിദഗ്ദര്‍ വിമാനാപകടം നടന്ന സ്ഥലം സന്ദര്‍ശനം നടത്തി പരിശോധന നടത്തിയിരുന്നു.

Recommended Video

cmsvideo
karipur incident, passengers will get compensation above one crore | Oneindia Malayalam

അതേസമയം, കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും വിമാനക്കമ്പനി 1.17 കോടി രൂപ നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇതിന് കാരണം കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ പുറത്തുവിട്ട യാത്രക്കാരുടെ അവകാശങ്ങള്‍ സംബന്ധിച്ച വിജ്ഞാപനത്തെ തുടര്‍ന്നാണ്. മനോരമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിജ്ഞാപന പ്രകാരം

വിജ്ഞാപന പ്രകാരം

കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട അവകാശ പത്രം അനുസരിച്ച് രാജ്യാന്തരവിമാനയാത്രക്കാര്‍ക്ക് 1,13,100 സ്‌പെഷ്യല്‍ ഡ്രോവിംഗ് റൈറ്റ്‌സ് (എസ്ഡിആര്‍) ആണ് നഷ്ടപരിഹാരമായി നല്‍കേണ്ടത്. വിമാനാപകടം നടന്ന വെള്ളിയാഴ്ചത്തെ കണക്കനുസരിച്ച് 1 എസ്ഡിആര്‍ 1.41 ഡോളറിന് തുല്യമാണ്. ഇങ്ങനെ കണക്കാക്കുമ്പോഴാണ് യാത്രക്കാര്‍ക്ക് 1.19 കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കേണ്ടിവരുക.

 എസ്ഡിആര്‍

എസ്ഡിആര്‍

രജ്യാന്തര നാണ്യനിധി 1969ല്‍ അംഗീകരിച്ച രാജ്യാന്തര വിനിമയ സൂചകമാണ് എസ്ഡിആര്‍ എന്നറിയപ്പെടുന്നത്. എല്ലാ അഗരാജ്യങ്ങള്‍ക്കിടെയിലും ഇതിന്റെ യൂണിറ്റ് അടിസ്ഥാനമാക്കിയാണ് നാണ്യവിനിമയങ്ങള്‍ നടക്കുക. യുഎസ് ഡോളര്‍, യൂറോ, ചൈനീസ് യുാവന്‍, പൗണ്ട് എന്നീ രാജ്യാന്തര കറന്‍സികളുടെ വിപണി മൂല്യത്തിന്റെ തോത് അനുസരിച്ചാണ് എസ്ഡിആര്‍ കണക്കാക്കുക.

മോണ്‍ട്രിയല്‍ ഉടമ്പടി

മോണ്‍ട്രിയല്‍ ഉടമ്പടി

ആഗോളതലത്തില്‍ വിമാനയാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള മോണ്‍ട്രിയല്‍ ഉടമ്പടിയില്‍ ഇന്ത്യ ഏര്‍പ്പെട്ടിരുന്നു. 2016ലെ ദ ക്യാരേജ് ബൈ എയര്‍ നിയമപ്രകാരമാണ വിമാനക്കമ്പനികള്‍ നല്‍കേണ്ട നഷ്ടപരിഹാ പരിധി നിശ്ചയിക്കേണ്ടത്. 2009ലാണ് മോണ്‍ട്രിയല്‍ ഉടമ്പടി ധാരണയാകുന്നത്. ഈ നിയമം പരിഷ്‌കരിച്ച നാള്‍ മുതല്‍ അപകടത്തില്‍ മരിക്കുന്നവരുടെ ആശ്രിതര്‍ക്കും പരിക്കേല്‍ക്കുന്നവര്‍ക്കും നഷ്ടപരിഹാര പരിധി 1,00,000 എസ്ഡിആറില്‍ നിന്ന് 1,13,100 ആയി ഉയര്‍ന്നിരുന്നു.

20 ലക്ഷം രൂപ

20 ലക്ഷം രൂപ

അതേസമയം, വിമാനപകടത്തിന് ശേഷം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ 20 ലക്ഷം രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യാത്രക്കാരുടെ ലഗേജിന്റെ നഷ്ടപരിഹാരം കൂടി നല്‍കേണ്ടതായി വരും. എന്നാല്‍ വിമാനത്താള്ളില്‍ വച്ച് സ്വാഭാവിക മരണം സംഭവിച്ചാല്‍ ഇരുവിഭാഗത്തിലെ യാത്രക്കാര്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ വിമാനക്കമ്പനി ബാധ്യസ്ഥനല്ല.

ടിക്കറ്റ് തുടക്കമിടുന്നത്

ടിക്കറ്റ് തുടക്കമിടുന്നത്

ഒരു വിമാനത്തില്‍ വ്യ്ക്തി യാത്ര ചെയ്യാന്‍ ആരംഭിക്കുമ്പോള്‍ നിയമപരമായ ബന്ധം കൂടിയാണ് സ്ഥാപിക്കുന്നത്. യാത്രക്കാവശ്യമായ ടിക്കറ്റ് തുടക്കമിടുന്നത് അതാണ്. യാത്ര വൈകുന്നത്, ലഗേജ് നഷ്ടമാകല്‍, വിമാനം റദ്ദാക്കല്‍, അപകടങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം നിയമപരമായി വിമാനക്കമ്പനി ചില മാനദണ്ഡങ്ങള്‍ പ്രകാരം നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട്.

375 കോടി

375 കോടി

അതേസമയം, കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസിന് 375 കോടിയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ നാല് പൊതുമേഖല ഇന്‍ഷൂറന്‍സ് കമ്പനികളുടെ കണ്‍സോര്‍ഷ്യമാണ് അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനം ഇന്‍ഷൂര്‍ ചെയ്തിരിക്കുന്നത്. നഷ്ടപരിഹാര ബാധ്യത കുറക്കുന്നതിന് വേണ്ടി വിദേശത്തുള്ള ഇന്‍ഷൂറന്‍സ് കമ്പനികളില്‍ പുനര്‍ ഇന്‍ഷൂറന്‍സ് നല്‍കിയിട്ടുമുണ്ട്. എന്നാല്‍ ഡിജിസിഎയുടെ അന്വേഷണ റിപ്പോര്‍ട്ട്, ഇന്‍ഷൂറന്‍സ് കമ്പനികളുടെ സര്‍വേ റിപ്പോര്‍ട്ട് എന്നിവ സമര്‍പ്പിച്ചാല്‍ മാത്രമേ തുക ലഭിക്കുകയുള്ളൂ.

ആശ്വാസതുകയ്ക്ക് പുറമെ

ആശ്വാസതുകയ്ക്ക് പുറമെ

അപകടത്തില്‍പ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആശ്വാസ തുക പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെയാണ് ഈ തുക ലഭിക്കുക. വിമാനത്തിന്റെ ഇന്‍ഷൂറന്‍സ് പരിരക്ഷയില്‍ 95 ശതമാനത്തില്‍ കൂടുതല്‍ റീ ഇന്‍ഷൂറന്‍സ് ആയിരിക്കും.

മംഗലാപുരം അപകടം

മംഗലാപുരം അപകടം

എന്നാല്‍ 2010ല്‍ നടന്ന മംഗലാപുരം അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും മോണ്‍ട്രിയല്‍ ഉടമ്പടി പ്രകാരമുള്ള തുക നല്‍കുമെന്ന് അന്നത്തെ വ്യോമയാനമന്ത്രി പ്രഫൂല്‍ പട്ടേല്‍ അറിയിച്ചിരുന്നു. എന്നാല്‍ അപകടം നടന്നിട്ടും പത്ത് വര്‍ഷമായിട്ടും ബന്ധുക്കള്‍ക്ക് ഇത് പ്രകാരമുള്ള തുക ലഭിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട നിയമ പോരാട്ടം ഇപ്പോഴും സുപ്രീം കോടതിയില്‍ തുടരുകയാണ്. ഏകദേശം 75 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കുമെന്നായിരുന്നു അന്നത്തെ കണക്ക്.

English summary
Karipur plane crash: Passengers will get a compensation amount of Rs 1.19 crore each
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X