സിദ്ധരാമയ്യയുടെ മുഖ്യമന്ത്രി മോഹം തകരുന്നോ; കോലാർ സീറ്റും നഷ്ടമായി, ഇനി ആ മണ്ഡലത്തിലേക്ക്

ബെംഗളൂരു: സംസ്ഥാനത്തെ പ്രധാന അഘോഷമായ ഉഗാദി ദിനത്തില്‍ (മാർച്ച് 22) എ ഐ സി സി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി കർണാടകയിലെ ആദ്യ സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാനിരിക്കെ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ കോലാർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കുന്നതിനെച്ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നു. സമിതി യോഗത്തിന് ശേഷം മുൻ എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധി സിദ്ധരാമയ്യയുമായി പ്രത്യേകം ചർച്ച നടത്തിയെന്നും കോലാറിൽ മത്സരിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ടതായും ഊഹാപോഹങ്ങൾ ശക്തമാണ്.

മുഖ്യമന്ത്രി സ്ഥാനം സ്വപ്നം കാണുന്ന നേതാവ്
സുരക്ഷിതമായ സീറ്റ് മാത്രമല്ല, പാർട്ടി സ്ഥാനാർത്ഥികൾക്ക് വോട്ട് തേടി സംസ്ഥാനത്ത് വിപുലമായി പര്യടനം നടത്താനും സിദ്ധരാമയ്യയെ അനുവദിക്കുമെന്നതിനാൽ വരുണയിൽ നിന്ന് അദ്ദേഹം മത്സരിക്കണമെന്നാണ് പാർട്ടിയിലെ ബഹുഭൂരിപക്ഷം അംഗങ്ങളുടേയും ആവശ്യം. സിദ്ധരാമയ്യെ ഒതുക്കാനുള്ള നീക്കമായും ഇതിനെ വ്യാഖ്യാനിക്കുന്നവരുമുണ്ട്. കോലാറില്‍ നിന്നും വിജയിച്ച് ഒരിക്കല്‍ കൂടി കർണാടക മുഖ്യമന്ത്രി സ്ഥാനം സ്വപ്നം കാണുന്ന നേതാവാണ് സിദ്ധരാമയ്യ.

കേന്ദ്ര നിർദേശമുള്ളതിനാല്‍ പരസ്യമായ വിഴുപ്പലക്കലുകള്‍ ഇല്ലെങ്കിലും മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് തന്നെയാണ് സിദ്ധരാമയ്യയും കെപിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാറും പ്രവർത്തിക്കുന്നത്. ഈ പോരാട്ടത്തില്‍ ഡികെ ശിവകുമാർ ഇടപ്പെട്ട് സിദ്ധരാമയ്യയുടെ മോഹങ്ങള്‍ക്ക് തടയിടാന്‍ ശ്രമിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ അനുകൂലികള്‍ കരുതുന്നത്.

സിദ്ധരാമയ്യ കോലാറിൽ നിന്ന് ജയിക്കില്ല എന്നല്ല
"സിദ്ധരാമയ്യ കോലാറിൽ നിന്ന് ജയിക്കില്ല എന്നല്ല. എന്നാൽ ഇതൊരു പുതിയ സീറ്റായതിനാലും തനിക്കെതിരെ നിരവധി ശക്തികൾ പ്രവർത്തിക്കുന്നതിനാലും അദ്ദേഹത്തിന് മറ്റ് സ്ഥാനാർത്ഥികളെ അപേക്ഷിച്ച് അതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരും. പാർട്ടിയുടെ ഏറ്റവും ജനപ്രീതിയുള്ള മുഖമാണ് അദ്ദേഹം. അദ്ദേഹം ഒരു സീറ്റിൽ ഒതുങ്ങാൻ ഹൈക്കമാൻഡിന് താൽപ്പര്യമില്ല," ഒരു മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ പറഞ്ഞു.
മുടികൊഴിച്ചിലും താരനും മാറും, മുടി ശരവേഗത്തില്‍ വളരൂ: ഉപയോഗിക്കൂ ഉരുളക്കിഴങ്ങ് ജ്യൂസ്

മത്സരിക്കുന്ന സീറ്റിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, ഹൈക്കമാൻഡ് ഇതുവരെ തന്റെ പേര് വ്യക്തമാക്കിയിട്ടില്ലെന്നും എന്നാൽ എന്ത് തീരുമാനമെടുത്താലും താൻ അനുസരിക്കുമെന്നുമാണ് സിദ്ധരാമയ്യ വ്യക്തമാക്കിയത്.
ഹൈക്കമാൻഡിന്റെ അംഗീകാരത്തിന് വിധേയമായി കോലാറിൽ മത്സരിക്കാൻ തീരുമാനിച്ചതായി ബദാമിയിൽ നിന്നുള്ള എം എൽ എയായ സിദ്ധരാമയ്യ നേരത്തെ പറഞ്ഞിരുന്നു.

എ ഐ സി സി ഉടന്‍ പ്രഖ്യാപനം നടത്തും
സംസ്ഥാന സ്‌ക്രീനിംഗ് കമ്മിറ്റി ശുപാർശ ചെയ്ത പേരുകൾ സി ഇ സി ചർച്ച ചെയ്തുവെന്നും മിക്കവയും അംഗീകരിച്ചെന്നും എ ഐ സി സി ഉടന്‍ പ്രഖ്യാപനം നടത്തുമെന്നും യോഗത്തിന് ശേഷം കർണാടക കോൺഗ്രസ് പ്രസിഡന്റ് ഡികെ ശിവകുമാർ പറഞ്ഞു. സിറ്റിംഗ് എം എൽ എമാരിൽ ഭൂരിഭാഗം പേർക്കും ടിക്കറ്റ് ലഭിച്ചേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

രണ്ടിലധികം ടിക്കറ്റ് മോഹികൾ ഉള്ളതിനാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ബാക്കിയുള്ള സീറ്റുകളിലേക്ക് കൂടുതല്‍ ചർച്ചകള്‍ക്ക് ശേഷം കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പ് തന്ത്രങ്ങളെക്കുറിച്ചും മാർച്ച് 20 ന് സംസ്ഥാനതല യുവജന റാലിയിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധിയുടെ സംസ്ഥാന സന്ദർശനത്തെക്കുറിച്ചും ചർച്ച ചെയ്തതായി ഡൽഹി യോഗത്തിൽ പങ്കെടുത്ത സിദ്ധരാമയ്യയും വ്യക്തമാക്കി.












Click it and Unblock the Notifications