കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടക തിരഞ്ഞെടുപ്പ്: ഡികെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാവില്ല, ഒന്നിച്ച് നേരിടുമെന്ന് നേതൃത്വം

Google Oneindia Malayalam News

ന്യൂഡൽഹി: കർണാടക നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ സജീവമാക്കി കോണ്‍ഗ്രസ് നേതൃത്വം. ന്യൂനപക്ഷകളുടെ അടക്കം പിന്തുണ ഉറപ്പിക്കുന്ന തരത്തിലുള്ള പദ്ധതികളാണ് പാർട്ടി ആവിഷ്കരിക്കുന്നത്. കർണാടകയിൽ മുസ്ലീങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്കായി പോരാടുന്ന ഏക പാർട്ടി കോൺഗ്രസ് മാത്രമാണെന്നും അത് എക്കാലവും തുടരുമെന്നുമാണ് മുൻ സംസ്ഥാന മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

'മതേതരത്വത്തോട് പ്രതിബദ്ധതയുള്ള പാർട്ടിയാണ് കോൺഗ്രസ്. മുസ്ലീങ്ങളുടെ നിലനിൽപ്പ് പ്രധാനമാണ്, അവർ ഈ രാജ്യത്തെ പൗരന്മാരാണ്, "അടുത്ത വർഷത്തെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ നേതൃത്വവുമായി ചർച്ച ചെയ്യാന്‍ ദില്ലിയിലെത്തിയ സിദ്ധരാമയ്യ വ്യക്തമാക്കി.

'മധുവൊക്കെ അറിയാത്തൊരു ദിലീപ് ഉണ്ട്..വഴിത്തിരിവായത് ആ കത്ത്..ലോഹിതദാസിനെ വരെ';അഡ്വ മിനി പറയുന്നു'മധുവൊക്കെ അറിയാത്തൊരു ദിലീപ് ഉണ്ട്..വഴിത്തിരിവായത് ആ കത്ത്..ലോഹിതദാസിനെ വരെ';അഡ്വ മിനി പറയുന്നു

ഭാരതീയ ജനതാ പാർട്ടി ഗവൺമെന്റ് നടത്തുന്ന “ഹിന്ദി അടിച്ചേൽപ്പിക്കൽ”

ഭാരതീയ ജനതാ പാർട്ടി ഗവൺമെന്റ് നടത്തുന്ന "ഹിന്ദി അടിച്ചേൽപ്പിക്കൽ" നയം ഉയർത്തിക്കാട്ടിയും കന്നഡക്കാർക്ക് തൊഴിലിൽ സംവരണം വാഗ്ദാനം ചെയ്യുകയും ചെയ്തുകൊണ്ട് തിരഞ്ഞെടുപ്പില്‍ "കന്നഡ അഭിമാനം" എന്ന മുദ്രാവക്യം ഉയർത്തി പ്രവർത്തിക്കുമെന്നും ഊന്നിപ്പറഞ്ഞു. മുസ്‌ലിംകളെ ഉൾക്കൊള്ളുന്നതിനെക്കുറിച്ചും അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനെക്കുറിച്ചും പാർട്ടി വലിയ രീതിയില്‍ ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

'മധുവൊക്കെ അറിയാത്തൊരു ദിലീപ് ഉണ്ട്..വഴിത്തിരിവായത് ആ കത്ത്..ലോഹിതദാസിനെ വരെ';അഡ്വ മിനി പറയുന്നു'മധുവൊക്കെ അറിയാത്തൊരു ദിലീപ് ഉണ്ട്..വഴിത്തിരിവായത് ആ കത്ത്..ലോഹിതദാസിനെ വരെ';അഡ്വ മിനി പറയുന്നു

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ്

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ചതിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയ കർണാടകയിലെ പ്രതിപക്ഷ നേതാവ് തന്റെ പാർട്ടി ഇതിനെതിരെ "നിയമസഭക്കകത്തും പുറത്തും" കോണ്‍ഗ്രസ് ശബ്ദം ഉയർത്തിയാതായി ചൂണ്ടിക്കാട്ടി. മതത്തിന്റെ പേരിൽ പാർട്ടി ആരോടും വിവേചനം കാണിക്കില്ലെന്നും കോൺഗ്രസ് നേതാവ് കൂട്ടിച്ചേർത്തു.

കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽഗാന്ധി ക്ഷേത്ര

കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽഗാന്ധി ക്ഷേത്ര സന്ദർശനങ്ങളിലൂടെ മൃദുഹിന്ദുത്വ ആശയം പുലർത്തുന്നുവെന്ന് പലപ്പോഴും ആരോപിക്കപ്പെടുന്നുണ്ടെങ്കിലും, മൃദുവായതോ കഠിനമായതോ ആയ ഹിന്ദുത്വം ഒന്നുമില്ല. മതമോ ജാതിയോ നോക്കാതെ എല്ലാ സമുദായങ്ങളുടെയും ക്ഷേമത്തിന് വേണ്ടിയാണ് പാർട്ടി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മൃദുവും കഠിനവുമായ ഹിന്ദുത്വമില്ല. ഹിന്ദുത്വം ഹിന്ദുത്വമാണ്

"മൃദുവും കഠിനവുമായ ഹിന്ദുത്വമില്ല. ഹിന്ദുത്വം ഹിന്ദുത്വമാണ്. ക്ഷേത്രത്തിൽ പോകുക എന്നത് എന്റെ വിശ്വാസമാണ്, ഞാൻ അവിടെ പോകുന്നു. ഞാനൊരു ഹിന്ദുവാണ്. നിങ്ങൾ ദൈവങ്ങളെ ആരാധിക്കുന്നു എന്നതുകൊണ്ട് നിങ്ങൾ മൃദു ഹിന്ദുത്വത്തിൽ മുഴുകുന്നു എന്നല്ല അർത്ഥമാക്കുന്നത്. ഞങ്ങൾ ഭരണഘടനയുടെ വ്യവസ്ഥകളാണ് പിന്തുടരുന്നത്, മൃദുവും കഠിനവുമായ ഹിന്ദുത്വമല്ല. ഞാൻ ക്ഷേത്രങ്ങളിൽ പോകാറുണ്ട് എന്നാൽ രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ (ആർഎസ്എസ്) പ്രത്യയശാസ്ത്രം ഞാൻ പിന്തുടരുന്നില്ല, "അദ്ദേഹം പറഞ്ഞു.

ബി ജെ പിയിൽ ചേരാൻ ആലോചിക്കുന്നതുമായി

അതേസമയം, അടുത്ത വർഷം നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനെ പാർട്ടി കൂട്ടായ നേതൃത്വത്തിൽ നേരിടുമെന്ന് വ്യക്തമാക്കി കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ജി പരമേശ്വരയും കഴിഞ്ഞ ദിവസം രംഗത്ത് എത്തി. പാർട്ടിയിൽ നിന്ന് മാറ്റിനിർത്തിയതും ബി ജെ പിയിൽ ചേരാൻ ആലോചിക്കുന്നതുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളും പരമേശ്വര തള്ളിക്കളഞ്ഞു.

സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിൽ വരുമ്പോൾ

സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിൽ വരുമ്പോൾ പാർട്ടി ഹൈക്കമാൻഡ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി സ്ഥാനമോഹങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി മുൻ ഉപമുഖ്യമന്ത്രി പറഞ്ഞു. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ സിദ്ധരാമയ്യയുടെ കീഴിൽ കോൺഗ്രസ് നേരിടുമോ എന്ന ചോദ്യത്തോട് പ്രതികരിക്കവെ പരമേശ്വര മാധ്യമപ്രവർത്തകരോട് പറഞ്ഞു, " കൂട്ടായ നേതൃത്വമായിരിക്കും... ഞങ്ങൾ കൂട്ടായ നേതൃത്വത്തിന് കീഴിൽ പോകുമെന്ന് ഞങ്ങളുടെ പ്രസിഡന്റ് ഡി കെ ശിവകുമാർ വ്യക്തമാക്കിയിട്ടുണ്ട്'' എന്നും അദ്ദേഹം പറഞ്ഞു.

നിയമസഭ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ

നിയമസഭ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തീരുമാനിക്കുകയാണെങ്കില്‍ ഡികെ ശിവകുമാർ-സിദ്ധരാമയ്യ വിഭാഗങ്ങള്‍ തമ്മിലുള്ള വടം വലി ശക്തമാവുമെന്ന കാര്യം ഉറപ്പാണ്. തിരഞ്ഞെടുപ്പിന് മുമ്പ് ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായാല്‍ അത് കോണ്‍ഗ്രസിന്റെ പ്രകടനത്തിനെ തന്നെ ബാധിക്കും. അതുകൊണ്ടാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ കൂട്ടായ നേതൃത്വത്തിന് കീഴില്‍ മുന്നോട്ട് പോവാന്‍ കോണ്‍ഗ്രസ് പദ്ധതിയിടുന്നത്.

Recommended Video

cmsvideo
Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid

English summary
Karnataka Elections: dk shivakumar will not be a CM candidate, the leadership will face it together
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X