ലക്ഷ്മമ്മയെ അന്വേഷിച്ച് ബന്ധുക്കളെത്തി; ഷോര്‍ട്ട് സ്‌റ്റേ ഹോമില്‍നിന്ന് കര്‍ണാടകയിലേക്ക് തിരിച്ചു
കോഴിക്കോട്: കര്‍ണ്ണാടകയിലെ ഹസന്‍ ജില്ലയിലെ ഒബ്ലപുര വില്ലേജില്‍നിന്നും വഴിതെറ്റി വടകര റെയില്‍വേ സ്റ്റേഷനിലിറങ്ങിയ തായ്മ എന്നു വിളിക്കുന്ന ലക്ഷ്മമ്മയെ ഗവ. ഷോര്‍ട്ട് സ്റ്റേ ഹോമില്‍ നിന്നും യാത്രയാക്കി. മാനസികമായി ചെറിയ പ്രശ്‌നങ്ങളുള്ള ലക്ഷ്മമ്മ മക്കളോടൊപ്പം താമസിക്കവെ രണ്ടാഴ്ച മുന്‍പ് വീട്ടില്‍ നിന്നും ഇറങ്ങി കോഴിക്കോട്ടെത്തുകയായിരുന്നു.
സാമൂഹിക പ്രവര്‍ത്തകനായ എം ശിവന്‍ ലക്ഷ്മമ്മയുമായി സംസാരിക്കുകയും കര്‍ണ്ണാടക ചെന്നരായപട്ടണം ഡി വൈ എസ് പി ശശിധറുമായി ബന്ധപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഇവരുടെ ബന്ധുക്കളെ കണ്ടെത്തുകയും ലക്ഷ്മമ്മയുടെ മകന്‍ മഞ്ജഗൗഡയും അയല്‍വാസിയായ മന്നിയും സ്ഥാപനത്തിലെത്തുകയായിരുന്നു.

സ്ഥാപനത്തില്‍ സംഘടിപ്പിച്ച യാത്രയയപ്പ് പരിപാടിയില്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് എസ്. സാദിഖ് അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ എം ശിവന്‍, ഷോര്‍ട്ട് സ്റ്റേഹോം സൂപ്രണ്ട് എന്‍ റസിയ, ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്‌സ സൂപ്രണ്ട് ജോസഫ് റെബല്ലോ എന്നിവര്‍ സംസാരിച്ചു. വെള്ളിമാട്കുന്ന് സാമൂഹ്യ നീതി കോംപ്ലക്‌സിലെ മറ്റ് ജീവനക്കാരും പരിപാടിയില്‍ പങ്കെടുത്തു.


Click it and Unblock the Notifications