കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തെ കണ്ടു പഠിക്കൂ കെഎസ്ആര്‍ടിസി... അനുകരിക്കാനെങ്കിലും ശ്രമിക്കൂ...

പമ്പ- ബംഗളൂരു റൂട്ടില്‍ കര്‍ണാടക ആര്‍ടിസി പുതിയ രാജഹംസ സര്‍വീസുകള്‍ ആരംഭിക്കൂന്നു. കേരളം ഈ റൂട്ടിലെ സര്‍വീസുകള്‍ പിന്‍വലിക്കുന്നു.

  • By Sreenath
Google Oneindia Malayalam News

കോഴിക്കോട്: മണ്ഡലകാലം ഇതര സംസ്ഥാന ആര്‍ടിസികള്‍ മുതലാക്കുമ്പോള്‍ കെഎസ്ആര്‍ടിസിയെ അധികൃതര്‍ പിന്നോട്ടടിക്കുന്നു എന്ന ആരോപണം ശക്തമാണ്. ആനവണ്ടി ബ്ലോഗ് ഉള്‍പ്പെടെ കെഎസ്ആര്‍ടിസിയുടെ വികസനം ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന കൂട്ടായ്മകള്‍ അധികൃതരുടെ ഈ സമീപനം നിരവധി തവണ തെളിവു സഹിതം ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്.

aanavandi

പമ്പയില്‍ നിന്നും ബംഗളൂരുവിലേക്കു നടത്തിയിരുന്ന ഡിലക്‌സ് സര്‍വീസ് അവസാനിപ്പിച്ചതാണ് ഇക്കൂട്ടത്തില്‍ അവസാനത്തെ നടപടി. യാത്രക്കാരില്ലെന്നു പറഞ്ഞാണ് സര്‍വീസ് അവസാനിപ്പിച്ചത്. എന്നാല്‍ ഇതര സംസ്ഥാന ആര്‍ടിസികള്‍ ഈ റൂട്ടില്‍ ലാഭം കൊയ്യുകയാണ്.

notice

ഈ റൂട്ടില്‍ പുതിയ രാജഹംസ സര്‍വീസ് ആരംഭിക്കുന്നതായി കാണിച്ച് കര്‍ണാടക ആര്‍ടിസി പുറത്തിറക്കിയ നോട്ടീസ് ചൂണ്ടിക്കാണിച്ച് കെഎസ്ആര്‍ടിസി അധികൃതരോട് കണ്ടു പഠിക്കാനും കഴിയുമെങ്കില്‍ അനുകരിക്കാനും ആവശ്യപ്പെടുകയാണ് ടീം ആനവണ്ടി.

ഈ മാസം ഒന്‍പതു മുതല്‍ ബംഗളൂരുവില്‍ നിന്നു പമ്പയിലേക്കും തിരിച്ചും പുതിയ രാജഹംസ സര്‍വീസ് ആരംഭിക്കുന്നതു കാണിച്ചാണ് കര്‍ണാടക ആര്‍ടിസി നോട്ടീസ് ഇറക്കിയത്. കര്‍ണാടകയിലേയും അയല്‍ സംസ്ഥാനങ്ങളിലേയും കേന്ദ്രങ്ങളില്‍ നിന്ന് ടിക്കറ്റ് റിസര്‍വ് ചെയ്യാം എന്നതുള്‍പ്പെടെയുള്ള വിവരങ്ങളും, ബംഗളൂരു പമ്പ ടിക്കറ്റ് ചാര്‍ജും, ബസിന്‍റെ റൂട്ടും, സമയക്രമവും നോട്ടീസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ സര്‍വീസുകള്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.

kartantaka

പമ്പയില്‍ നിന്നു ബംഗളൂരുവിലേക്കുള്ള ഡിലക്‌സ് സര്‍വീസുകള്‍ നിര്‍ത്തിയതിനെതിരെ പ്രതിഷേധം ശക്തമാണ്. ഈ റൂട്ടില്‍ സ്വകാര്യ സര്‍വീസുകള്‍വരെ ലാഭകരമായി നടക്കുമ്പോഴാണു കെഎസ്ആര്‍ടിസി സര്‍വീസ് അവസാനിപ്പിച്ചത്. ആന്ധ്രപ്രദേശ് ആര്‍ടിസിയുടെ നിരവധി ബസുകളാണ് കോണ്‍ട്രാക്ട് കാരേജ് പെര്‍മിറ്റില്‍ ബംഗളൂരു വഴി പമ്പയിലെത്തുന്നത്.

rtc

നിലവില്‍ ചെന്നൈയിലേക്കുള്ള സര്‍വീസും ഏതാനും കോയമ്പത്തൂര്‍ സര്‍വീസുകളും മാത്രമാണ് പമ്പയില്‍ നിന്നുള്ള കെഎസ്ആര്‍ടിസിയുടെ പ്രധാന അന്തര്‍ സംസ്ഥാന ഡിലക്‌സ് സര്‍വീസുകള്‍.

English summary
KSRTC withdraw Pamba - bengaluru deluxe service. Same time Karnataka RTC started new Rajahamsa Service in this route.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X