കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആര്‍ടിസി എന്ന പേര് സ്വന്തം ആക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നീക്കം തുടങ്ങി

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: കെഎസ്ആര്‍ടിസി എന്ന പേര് സ്വന്തം ആക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നീക്കം തുടങ്ങി. ആന വണ്ടി എന്ന് മലയാളി അധിക കാലം കെഎസ്ആര്‍ടിസിയെ ഇനി വിളിക്കില്ല. അതിനുള്ള അവകാശം കര്‍ണാടക ബസുകള്‍ തട്ടിയെടുക്കാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ കേരളം ഇതൊന്നും അറിഞ്ഞതും ഇല്ല. അല്ലെങ്കിലും അറിഞ്ഞിട്ട് എന്തു ചെയ്യാന്‍ അല്ലേ. കേരളത്തിന് എന്ത് നഷ്ടപ്പെട്ടാലും ഒന്നുമില്ല എന്ന മട്ടാണ് ഉദ്യോഗസ്ഥര്‍ക്ക്.

കേരളത്തിലേയും കര്‍ണാടകത്തിലേയും സര്‍ക്കാര്‍ ബസ് സര്‍വീസുകള്‍ക്ക് പേര് ഒന്നു തന്നെയായിരുന്നു. കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ് പോര്‍ട്ട് കോര്‍പ്പറേഷനും, കര്‍ണാടക റോഡ് ട്രാന്‍സ് പോര്‍ട്ട് കോര്‍പ്പറേഷനും എന്നായിരുന്നു അറിയപ്പെട്ടത്. ഇന്റര്‍നെറ്റില്‍ കെഎസ്ആര്‍ടിസി ബസ് എന്ന് അടിച്ചു കൊടുത്താല്‍ രണ്ടും പ്രത്യക്ഷ പെടാറുണ്ട്. ഇത് ജനങ്ങള്‍ക്ക്് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഇതൊക്കെ മനസ്സില്‍ കണ്ടു കൊണ്ടാവാം കര്‍ണാടകം പുതിയൊരു നീക്കത്തിന് ഒരുങ്ങുന്നത്.

ksrtc

കെഎസ്ആര്‍ടിസിയെ സ്വന്തമാക്കാന്‍ കേന്ദ്ര ട്രേഡ് മാര്‍ക്ക് രജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ അപേക്ഷ നല്‍കിയിരിക്കുകയാണ് കര്‍ണാടകം. ഈ നീക്കം വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്നെങ്കിലും കേരളം ഇതു വരെ ഇതിനെതിരെ പ്രതികരിച്ചിട്ടില്ല. അതുകൊണ്ടു വൈകാതെ തന്നെ കെഎസ്ആര്‍ടിസി എന്ന പേര് കര്‍ണാടക ബസ്സുകള്‍ക്ക് ലഭിക്കാനാണ് സാധ്യത. ഇനിയും അനങ്ങാ പാറ ആയി കേരളം നിന്നാല്‍ കര്‍ണാടകം ആ അവകാശവും സ്വന്തമാക്കും.

1937 ല്‍ തിരുവിതാംകൂര്‍ രാജകുടുംബമാണ് കേരളത്തില്‍ പൊതു ഗതാഗത സംവിധാനത്തിന് തുടക്കം കുറിക്കുന്നത്. എന്നാല്‍ 1973 ആണ് കര്‍ണാടക സര്‍ക്കാര്‍ കെഎസ്ആര്‍ടിസി എന്ന പേര് ഉപയോഗിക്കാന്‍ തുടങ്ങിയത്. ഈ വസ്തുത ട്രേഡ് മാര്‍ക്ക് രജിസ്‌ട്രേഷന്‍ വകുപ്പിന് അറിയിച്ചാല്‍ കര്‍ണാടകത്തിന്റെ അപേക്ഷ തള്ളും. എന്നാല്‍ ഈ ചരിത്രം അറിയാഞ്ഞിട്ടാണോ എന്നറിയില്ല കേരളം മിണ്ടാതെ ഇരിക്കുകയാണ്. ഇങ്ങനെ പോയാല്‍ പേര് കര്‍ണാടക കൊണ്ടു പൊകും എന്ന് ഉറപ്പാണ്.

English summary
Karnataka planning to take KSRTC brand name.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X