Get Updates
Get notified of breaking news, exclusive insights, and must-see stories!

ജി കാര്‍ത്തികേയനെപ്പറ്റി പ്രമുഖര്‍ പറയുന്നത്, കാണൂ

ജികെ എന്ന രണ്ടക്ഷരത്തില്‍ കേരളത്തിലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കിടയില്‍ മാന്യതയുടെ മുഖമായി മാറിയ ജി കാര്‍ത്തികേയന്‍. 66ാം വയസില്‍ അര്‍ബുദം ബാധിച്ച് മരിച്ചപ്പോള്‍ വിശ്വസിയ്ക്കാനാവാതെ രാഷ്ട്രീയ കേരളം ഒന്നടങ്കം.

പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കളുമായി പോലും അടുപ്പം കാത്ത് സൂക്ഷിച്ചിരുന്നു ജികെ. കാര്‍ത്തികേയന്റെ വിയോഗത്തില്‍ രാഷ്ട്രീയക്കാരുള്‍പ്പടെയുള്ള പ്രമുഖരുടെ പ്രതികരണം.

 എകെ ആന്റണി

എകെ ആന്റണി

വികാരധീനനായിട്ടാണ് എകെ ആന്ററണി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിച്ചത്. കക്ഷിഭേദമില്ലാതെ വ്യക്തി ബന്ധങ്ങള്‍ സൂക്ഷിച്ച് വ്യക്തി. ഏറ്റവും അടുത്ത സുഹൃത്തിനെയാണ് നഷ്ടമായതെന്നും എകെ ആന്ററണി.

വിഎസ് അച്യുതാനന്ദന്‍

വിഎസ് അച്യുതാനന്ദന്‍

കേരളത്തിന് തീരാ നഷ്ടമാണ് കാര്‍ത്തികേയന്റെ വിയോഗമെന്ന് വിഎസ്. ലാളിത്യം കാത്ത് സൂക്ഷിച്ച് നേതാവായിരുന്നു ജി കാര്‍ത്തികേയനെന്നും വിഎസ് അച്യുതാനന്ദന്‍

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല

ജേഷ്ഠ സഹോദരനെയാണ് തനിയ്ക്ക് നഷ്ടമായെന്ന് രമേശ് ചെന്നിത്തല

വിഎം സുധീരന്‍

വിഎം സുധീരന്‍

ആദര്‍ശത്തില്‍ വിട്ടു വീഴ്ചയില്ലാത്ത നേതാവായിരുന്നു ജി കാര്‍ത്തികേയനെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍

കോടിയേരി ബാലകൃഷ്ണന്‍

കോടിയേരി ബാലകൃഷ്ണന്‍

കേരള നിയമസഭയ്ക്ക് തീരാ നഷ്ടമാണ് ജി കാര്‍ത്തികേയന്റെ മരണമെന്ന് സിപിഎം സ്ംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

പിണറായി വിജയന്‍

പിണറായി വിജയന്‍

രാഷ്ട്രീയത്തിലും വ്യക്തി ജീവിത്തിലും മാന്യതയും മനുഷ്യത്വവും പുലര്‍ത്തിയ കോണ്‍ഗ്രസിലെ വേറിട്ട വ്യക്തിത്വമായിരുന്നു ജി കാര്‍ത്തികേയനെന്ന് പിണറായി വിജയന്‍

പന്ന്യന്‍ രവീന്ദ്രന്‍

പന്ന്യന്‍ രവീന്ദ്രന്‍

കറപുരളാത്ത രാഷ്ട്രീയ നേതാവിനെയാണ് നഷ്ടമായത്. ശത്രുക്കളെപ്പോലും അമിത്രങ്ങളാക്കിയ അപൂര്‍വ്വ വ്യക്തിത്വമെന്ന് പന്ന്യന്‍ രവീന്ദ്രന്‍

കെസി ജോസഫ്

കെസി ജോസഫ്

പ്രതിസന്ധികളെ സൗമ്യനായി നേരിട്ട നേതാവ് ജി കാര്‍ത്തികേയെന്ന് കെസി ജോസഫ്

കെ മുരളീധരന്‍

കെ മുരളീധരന്‍

ലഭിച്ച എല്ലാ സ്ഥാനങ്ങളും മികച്ച രീതിയില്‍ കൈകാര്യം ചെയ്ത നേതാവായിരുന്നു ജി കാര്‍ത്തികേയനെന്ന് കെ മുരളീധരന്‍

മമ്മൂട്ടി

മമ്മൂട്ടി

രാഷ്ട്രീയ രംഗത്തേയും നിയമസഭയിലേയും പ്രവര്‍ത്തനം കൊണ്ട് മനസ്സിലെ സൂപ്പര്‍ ഹീറോയായിരുന്നു ജി കാര്‍ത്തികേയനെന്ന് നടന്‍ മമ്മൂട്ടി. രാഷ്ട്രീയ രംഗത്തെ ആദര്‍ശത്തിന് ഉജ്ജ്വല മാതൃകയാണ് അദ്ദേഹമെന്നും മമ്മൂട്ടി

കെ എം മാണി

കെ എം മാണി

ആത്മ മിത്രത്തെയാണ് നഷ്ടമായതെന്ന് കെഎം മാണി

വിടി ബല്‍റാം

വിടി ബല്‍റാം

കേരള രാഷ്ട്രീയത്തിലെ മാന്യതയ്ക്ക് അന്ത്യപ്രണാമമെന്ന് വിടി ബല്‍രാം എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+