'അട്ടപ്പാടിയിലെ ‘കാർത്തുമ്പി കുടകൾ’,എന്ത് മനോഹരമാണവ'; മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി
ഡൽഹി: പാലക്കാട് അട്ടപ്പാടിയിലെ ആദിവാസി മേഖലയിൽ തയ്യാറാക്കുന്ന കാർത്തുമ്പി കുടകളെ കുറിച്ച് മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീകളുടെ നേതൃത്വത്തില്‍ അട്ടപ്പാടിയിലെ ആദിവാസി സമൂഹം സംരംഭകത്വത്തിന്റെ മികച്ച മാതൃകയാണ് അവതരിപ്പിച്ചതെന്നും നാരീശക്തിയിലൂടെയാണ് സമൂഹം അഭിവൃദ്ധിപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
'ഇന്ന് 'മന് കി ബാത്തില്‍' ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നത് ഒരു പ്രത്യേകതരം കുടയെക്കുറിച്ചാണ്. ഈ കുടകള്‍ ഉണ്ടാക്കുന്നത് നമ്മുടെ കേരളത്തിലാണ്. യഥാര്‍ത്ഥത്തില്‍, കേരള സംസ്കാരത്തില്‍ കുടകള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. അവിടെയുള്ള പല ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പ്രധാന ഭാഗമാണ് കുടകള്‍. എന്നാല്‍ 'കാര്‍ത്തുമ്പി കുടകളെ' കുറിച്ചാണ് ഞാൻ ഇന്ന് പറയുന്നത്. അവ കേരളത്തിലെ അട്ടപ്പാടിയിലാണ് തയ്യാറാക്കുന്നത്. ഈ വര്‍ണ്ണാഭമായ കുടകള്‍ എത്ര മനോഹരമാണ്.

ഈ കുടകള്‍ നമ്മുടെ കേരളത്തിലെ ആദിവാസി സഹോദരിമാരാണ് ഒരുക്കുന്നത് എന്നതാണ് പ്രത്യേകത. ഇന്ന് രാജ്യത്തുടനീളം ഈ കുടകളുടെ ആവശ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഓണ്‍ലൈന്‍ വഴിയും ഇവ വില്‍ക്കുന്നുണ്ട്. 'വട്ടലക്കി സഹകരണ അഗ്രികള്‍ച്ചറല്‍ സൊസൈറ്റി'യുടെ മേല്‍നോട്ടത്തിലാണ് ഇവ നിർമ്മിക്കുന്നത്. നമ്മുടെ സ്ത്രീശക്തിയാണ് ഈ സഹകരണസംഘത്തെ നയിക്കുന്നത്. സ്ത്രീകളുടെ നേതൃത്വത്തില്‍ അട്ടപ്പാടിയിലെ ആദിവാസി സമൂഹം സംരംഭകത്വത്തിന്റെ മികച്ച മാതൃകയാണ് അവതരിപ്പിച്ചത്. ഈ സൊസൈറ്റി ഒരു മുള കരകൗശല യൂണിറ്റും സ്ഥാപിച്ചിട്ടുണ്ട്. ഇപ്പോള്‍ റീട്ടെയില്‍ ഔട്ട്ലെറ്റും പരമ്പരാഗത കഫേയും തുറക്കാനുള്ള ഒരുക്കത്തിലാണ് ഇക്കൂട്ടര്‍. തങ്ങളുടെ കുടകളും മറ്റ് ഉല്‍പ്പന്നങ്ങളും വില്‍ക്കുക മാത്രമല്ല, അവരുടെ പാരമ്പര്യവും സംസ്കാരവും ലോകത്തെ പരിചയപ്പെടുത്തുക കൂടിയാണ് അവരുടെ ലക്ഷ്യം. ഇന്ന് കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്ന് ബഹുരാഷ്ട്ര കമ്പനികളിലേക്കുള്ള യാത്ര പൂര്‍ത്തിയാക്കുകയാണ് കാര്‍ത്തുമ്പി കുട. വോക്കല്‍ ഫോര്‍ ലോക്കലിന് ഇതിലും മികച്ച ഉദാഹരണം മറ്റെന്താണ്?', അദ്ദേഹം പറഞ്ഞു.
അമ്മയുടെ പേരിൽ ഒരു പദ്ധതിക്ക് തുടക്കം കുറിക്കണമെന്നും മൻകി ബാത്തിൽ മോദി ആവശ്യപ്പെട്ടു. ഈ വര്‍ഷം ലോക പരിസ്ഥിതിദിനത്തില്‍ ഒരു പ്രത്യേക കാമ്പെയ്ന് ആരംഭിച്ചു. ഈ പദ്ധതിയുടെ പേര് - 'ഏക് പേട് മാ കേ നാം' (അമ്മയുടെ പേരില്‍ ഒരു മരം). അമ്മയുടെ പേരില്‍ ഞാനും ഒരു മരം നട്ടിട്ടുണ്ട്. ലോകത്തിലെ എല്ലാ പൗരന്മാരോടും അമ്മമാരോടൊപ്പമോ അവരുടെ പേരുകളിലോ ഒരു മരം നടാന്‍ ഞാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അമ്മമാരുടെ സ്മരണയ്ക്കായി അല്ലെങ്കില്‍ അവരുടെ ബഹുമാനാര്‍ത്ഥം വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുക എന്ന കാമ്പയിന് അതിവേഗം വളരുന്നത് കാണുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.
ആളുകള്‍ അവരുടെ അമ്മമാര്‍ക്കൊപ്പമോ അവരുടെ ഫോട്ടോകള്‍ക്കൊപ്പമോ മരം നട്ടുപിടിപ്പിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിടുന്നു. എല്ലാവരും അവരുടെ അമ്മമാര്‍ക്ക് വേണ്ടി മരം നട്ടുപിടിപ്പിക്കുന്നു . ഈ പ്രചാരണത്തിന് മറ്റൊരു ഗുണം കൂടിയുണ്ട്. ഭൂമിയും ഒരു അമ്മയെപ്പോലെ നമ്മെ പരിപാലിക്കുന്നു. അമ്മയായ ഭൂമിയെ പരിപാലിക്കേണ്ടത് നമ്മുടെ കടമയാണ്. അമ്മയുടെ പേരില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുക എന്ന കാമ്പയിന് നമ്മുടെ അമ്മയെ ബഹുമാനിക്കുക മാത്രമല്ല ഭൂമാതാവിനെ സംരക്ഷിക്കുകയും ചെയ്യും', മോദി പറഞ്ഞു.
-
'ടീം ഇന്ത്യ' സ്പിരിറ്റോടെ പ്രവർത്തിക്കണം; മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം












Click it and Unblock the Notifications