• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കാസര്‍കോട്ടെ 13 മരണങ്ങള്‍ക്ക് ഉത്തരവാദി പിണറായി സര്‍ക്കാര്‍ എന്ന് ചെന്നിത്തല; യുഡിഎഫ് എല്ലാം ചെയ്തു

 • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ വൈറസ് രോഗം ബാധിച്ച് കേരളത്തില്‍ രണ്ടുപേരാണ് മരിച്ചത്. എന്നാല്‍ ഇതിനേക്കള്‍ ആറിരട്ടി പേര്‍ കാസര്‍കോട് വിദഗ്ധ ചികില്‍സ കിട്ടാതെ മരിച്ചു. ഇതിന് കാരണം പിണറായി സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കാസര്‍കോഡിന്റെ ആരോഗ്യ മേഖലയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കിയിരുന്നു. മെഡിക്കല്‍ കോളജ് സ്ഥാപിക്കാന്‍ നീക്കം തുടങ്ങുകയും ചെയ്തു. ഫണ്ടും ഭൂമിയും ഉണ്ടായിട്ടും ശേഷം വന്ന പിണറായി സര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നും ചെന്നിത്തല ആരോപിച്ചു. കര്‍ണാടക സര്‍ക്കാര്‍ അതിര്‍ത്തി അടച്ചതുമൂലം കാസര്‍കോട്ടെ രോഗികളെ മംഗലാപുരത്ത് എത്തിച്ച് ചികില്‍സ നല്‍കാന്‍ സാധിക്കുന്നില്ല. പിണറായി സര്‍ക്കാര്‍ നേരത്തെ ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ കാസര്‍കോഡിന്റെ ആരോഗ്യമേഖല കൂടുതല്‍ മികവുറ്റതാക്കമായിരുന്നു. ഇക്കാര്യമാണ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടുന്നത്. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ...

കര്‍ണാടകം അതിര്‍ത്തിയടച്ചത് കാരണം കാസര്‍ഗോഡ് ചികിത്സ ലഭിക്കാതെ ഇന്ന് ഒരാള്‍ കൂടി മരിച്ച വാര്‍ത്ത ദുഃഖകരമാണ്. കോവിഡ് മരണത്തെ രണ്ട് എന്ന അക്കത്തില്‍ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞപ്പോള്‍ കാസര്‍ഗോഡ് മാത്രം 13 പേരാണ് ഇതുവരെ വിദഗ്ദ്ധ ചികിത്സ ലഭിക്കാതെ മരിച്ചത്. സുപ്രീം കോടതി ഇടപെട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ പലതവണ ചര്‍ച്ച നടത്തിയിട്ടും മരണക്കിടക്കയിലായ രോഗികള്‍ക്ക് അതിര്‍ത്തി തുറന്നു കൊടുക്കാത്ത കര്‍ണാടകയുടെ നിലപാട് അപലപനീവും മനുഷ്യത്വരഹിതവുമാണ്. അതേസമയം ഈ മരണങ്ങള്‍ക്കു കണക്കു പറയേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. കാരണം കാസര്‍ഗോഡ് ആരോഗ്യമേഖലയുടെ വികസനം മുരടിപ്പിച്ചത് ഇടതു സര്‍ക്കാരാണ്.

ഞാന്‍ കെപിസിസി അധ്യക്ഷനായിരിക്കെ 2012ല്‍ കാസര്‍ഗോഡ് ആരോഗ്യ മേഖലയുടെ പ്രശ്നങ്ങള്‍ ജനങ്ങളില്‍ നിന്ന് നേരിട്ട് അറിയുകയും അതിനുള്ള പരിഹാരങ്ങള്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ആരംഭിക്കുകയും ചെയ്തിരുന്നു. കാസര്‍ഗോഡ് പ്രശ്നങ്ങള്‍ പഠിക്കാന്‍ മാത്രമായി മുന്‍ ചീഫ്‌സെക്രട്ടറി പി.പ്രഭാകരന്‍ കമ്മീഷനെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നിയോഗിച്ചു. ഈ കമ്മീഷന്റെ ശുപാര്‍ശകള്‍ ഗൗരവമായെടുത്താണ് കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നത്. യുഎഡിഎഫ് ഭരണകാലത്തു തന്നെ ഈ മെഡിക്കല്‍ കോളജിന്റെ അക്കാഡമിക് ബ്ലോക്ക് ഏതാണ്ട് പണിപൂര്‍ത്തീകരിച്ചു.

ക്യാന്‍സറിനെ അതിജീവിച്ച 'മേരി ടീച്ചര്‍'ക്ക് ലുക്കോഡെര്‍മ; നടിയുടെ ധൈര്യത്തെ പുകഴ്ത്തി ആരാധകര്‍ക്യാന്‍സറിനെ അതിജീവിച്ച 'മേരി ടീച്ചര്‍'ക്ക് ലുക്കോഡെര്‍മ; നടിയുടെ ധൈര്യത്തെ പുകഴ്ത്തി ആരാധകര്‍

cmsvideo
  കൊവിഡിന്റെ പുത്തന്‍ ലക്ഷണങ്ങള്‍ | Oneindia Malayalam

  സര്‍ക്കാരിന്റെ കാലാവധി തീര്‍ന്നെങ്കിലും ബാക്കി പണികള്‍ പൂര്‍ത്തീകരിക്കാനുള്ള ഭൂമിയും ഫണ്ടുമെല്ലാം റെഡിയായിരുന്നു. 2018ല്‍ പൂര്‍ണ സജ്ജമാക്കി പണി പൂര്‍ത്തായാക്കാന്‍ കഴിയുമായിരുന്ന ഈ മെഡിക്കല്‍ കോളേജ് ഇന്നും പണി പൂര്‍ത്തിയാകാതെ തുടരുന്നതിന് കാരണം ഇടതു സര്‍ക്കാരിന്റെ അലംഭാവം കൊണ്ടാണ്. ഇപ്പോള്‍ കോവിഡ് എന്ന മഹാമാരി വന്നതോടെയാണ് കാസര്‍ഗോട്ടെ ആരോഗ്യ മേഖലയുടെ പരിതാപകരാവസ്ഥ വീണ്ടും സമൂഹ ശ്രദ്ധയില്‍ വന്നത്. മംഗലാപുരത്തേക്ക് ചികിത്സ തേടി പോകുന്നവര്‍ക്ക് ഈ മെഡിക്കല്‍ കോളെജ് വലിയൊരു ആശ്വാസമാകേണ്ടതായിരുന്നു. നഷ്ടപെട്ടത് 13 മനുഷ്യ ജീവനുകളാണ്. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാറിനാണ്.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  Kasaragod Patients Death; Opposition Leader Criticize LDF Government
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X