Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസർഗോഡ് തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ പരാജയം; ബിജെപിയിൽ കലഹം..രാജിവെച്ച് നേതാവ്

കാസർഗോഡ്: തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ ബദിയടുക്ക പഞ്ചായത്തിലെ പാർട്ടിയുടെ ഉറച്ച സീറ്റായ പട്ടാജയിലെ പരാജയത്തിൽ ബിജെപിയിൽ കലഹം രൂക്ഷം. തോൽവിക്ക് പിന്നാലെ മണ്ഡലം ട്രഷറർ മഹേഷ് വളക്കുഞ്ച സ്ഥാനം രാജിവെച്ചു.പ്രദേശിക നേതൃത്വത്തിനെ പഴി ചാരിക്കൊണ്ടായിരുന്നു മഹേഷ് തന്റെ രാജി പ്രഖ്യാപിച്ചത്.

ടൂ ഹോട്ട്.. ഒടുക്കത്തെ ലുക്കും...തായ്ലാന്റിൽ സാനിയ ഇയ്യപ്പന്റെ ആറാട്ട്..വൈറലായി ഫോട്ടോകൾ

1


2005 ൽ പട്ടാജെ വാർഡ് നിലവിൽ വന്നത് മുതൽ ബി ജെ പി സ്ഥാനാർത്ഥികൾ മാത്രമാണ് ഇവിടെ നിന്ന് വിജയിച്ചത്. തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തന്നെ നേരിട്ട് പ്രചരണത്തിനിറങ്ങിയിരുന്നു. എന്നാൽ മഹേഷ് വളകുഞ്ചയെ 39 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസിന്റെ കെ ശ്യാമപ്രസാദ് പരാജയപ്പെടുത്തുകയായിരുന്നു.
ശ്യാമപ്രസാദ് 427 വോട്ടുകളായിരുന്നു നേടിയത്. മഹേഷിന് 389 വോട്ടുകളായിരുന്നു ലഭിച്ചത്. എൽ ഡി എഫ് സ്ഥാനാർത്ഥി എം മദനയ്ക്ക് 199 വോട്ടും നേടാനായിരുന്നു. കഴിഞ്ഞ തവണ 150 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ബി ജെ പി ഇവിടെ വിജയിച്ചത്.ബി ജെ പി അംഗം കൃഷ്ണ ഭട്ട് രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച് രാജിവെച്ചതിനെ തുടര്‍ന്നായിരുന്നു ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.

2


അതേസമയം പാർട്ടി അധ്യക്ഷൻ നേരിട്ട് ഇറങ്ങിയിട്ടും പരാജയപ്പെട്ടത് ചിലര്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചതിനാലാണെന്നാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടി വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. അതേസമയം പരാജയം സ്വാഭാവികമാണെന്നായിരുന്നു മണ്ഡലം കമ്മിറ്റിയുടെ വിശദീകരണം. 'പാർട്ടി കണക്ക് കൂട്ടിയ മുഴുവൻ വോട്ടുകളും ബി ജെ പി സ്ഥാനാർത്ഥിക്ക് തന്നെയാണ് ലഭിച്ചത്. ഇത്തവണ നിരവധി പ്രവർത്തകർക്ക് വോട്ട് ചെയ്യാനെത്താനും സാധിച്ചില്ലെന്നും മണ്ഡലം സെക്രട്ടറി സുനില്‍ പറഞ്ഞു.ബി ജെ പി പ്രവർത്തകരായ പലരും ബെംഗളൂരുവിലും മംഗലാപുരത്തും ആണ് ജോലി ചെയ്യുന്നത്. പലർക്കും വോട്ടെടുപ്പ് ദിവസം നാട്ടിലെത്താൻ കഴിയാതിരുന്നതാണ് പരാജയത്തിന് കാരണമായതെന്നും സുനിയും വിശദീകരിച്ചു. അതേസമയം സുനിലിന്റെ വാദത്തില്‍ ജില്ലാ നേതൃത്വത്തിന് അതൃപ്തിയുണ്ട്.

3


അതേസമയം സിറ്റിംഗ് സീറ്റിലെ പരാജയം മാത്രമല്ല വോട്ട് ചോർച്ചയും ബിജെപിക്ക് ഉപതിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയായിട്ടുണ്ട്. 3 വാർഡുകളിലായി കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ 263 വോട്ടിന്റെ കുറവാണ് ബി ജെ പിക്ക് നേരിടേണ്ടി വന്നത്. രണ്ട് വാർ‍ഡുകളിൽ 100 ലേറെ വോട്ടുകളാണ് കുറഞ്ഞത്.കാസർഗോഡ് ജില്ലയിലെ അഞ്ച് വാർഡുകളിലായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പ് നടന്നത്. എൽ ഡി എഫിന് മൂന്ന് സീറ്റും യു ഡി എഫിന് 2 സീറ്റുകളുമാണ് ലഭിച്ചത്. കുമ്പള പഞ്ചായത്തില്‍ പെര്‍വാഡില്‍ എല്‍ഡിഎഫിലെ എസ് അനില്‍കുമാര്‍ 189 വോട്ടിനായിരുന്നു ജയിച്ചത്. ഇവിടെ ശക്തമായ മത്സരം എന്ന് പ്രഖ്യാപിച്ച് ഇറങ്ങിയ ബി ജെ പി എസ് ഡി പി ഐയ്ക്കും പിന്നിലായി നാലാം സ്ഥാനത്താണ് എത്തിയത്. 2020 ൽ 175 വോട്ടായിരുന്നു ബി ജെ പിക്ക് ഇവിടെ ലഭിച്ചത്. ഇത്തവണ ലഭിച്ചത് 61 വോട്ട് മാത്രമാണ് .അതായത് 114 വോട്ടുകളുടെ കുറവ്.

4


കള്ളാര്‍ പഞ്ചായത്തിലെ രണ്ടാം വാ‍‍‍ർഡായ ആടകത്ത് ബി ജെ പിക്ക് നേടാനായത് വെറും 90 വോട്ടായിരുന്നു. 205 വോട്ടായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ചത്. ഇവിടെ എൽ ഡി എഫ് സ്വതന്ത്രന്‍ സണ്ണി എബ്രഹാം ഓണശേരി 34 വോട്ടിനാണ് വിജയിച്ചത്. ബിജെപിക്ക് നഷ്ടമായ വോട്ടുകൾ എൽഡിഎഫിനും യുഡിഎഫിനുമാണ് ലഭിച്ചത്. എൽഡിഎഫ് വോട്ട് 404ൽ നിന്ന് 441 ആയും യുഡിഎഫ് വോട്ട് 343ൽ നിന്ന് 408 ആയും വർധിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+