കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല നടത്തിയത് ക്വട്ടേഷന്‍ സംഘം? ശരതിനെ വെട്ടിയത് 15 തവണ! ഉപയോഗിച്ചത് കൊടുവാള്‍ പോലുള്ള ആയുധം!

  • By
Google Oneindia Malayalam News

കാസര്‍ഗോഡെ ഇരട്ടകൊലപാതകത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രണ്ട് പേരാണ് കഴിഞ്ഞ ദിവസം രാത്രിയോടെ കൊലക്കത്തിക്ക് ഇരയായത്. കൊലപാതകം രാഷ്ട്രീയ വൈരാഗ്യത്തെ തുടര്‍ന്നാണെന്ന് വ്യക്തമാക്കി പോലീസ് എഫ്ഐര്ആര്‍ സമര്‍പ്പിച്ചു. പ്രദേശത്ത് സിപിഎമ്മും യൂത്ത് കോണ്‍ഗ്രസും തമ്മില്‍ സംഘര്‍ഷം നിലനിന്നിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായിരുന്നു കൊലപാതകം എന്നാണ് എഐആറില്‍ പറയുന്നത്.

അതേസമയം കൊല നടത്തിയത് ക്വട്ടേഷന്‍ സംഘമാണെന്നാണ് സൂചന. പ്രാദേശിക നേതാക്കളുടെ സഹായത്തോടെയാണ് കൊല നടത്തിയെന്നും സൂചനയുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ

ക്ഷേത്രത്തില്‍ നിന്ന് മടങ്ങി

ക്ഷേത്രത്തില്‍ നിന്ന് മടങ്ങി

കല്യാട്ട് കൂരങ്കാര സ്വദേശികളായ ജോഷി എന്ന ശരത്(27),കിച്ചു എന്ന കൃപേഷ് (21) എന്നിവരേയാണ് ഞായറാഴ്ച രാത്രിയോടെ ഒരു സംഘം വെട്ടികൊലപ്പെടുത്തിയത്. കല്യോട്ട് ഭഗവതി ക്ഷേത്രത്തില്‍ ആഘോഷകമ്മിറ്റി രീപീകരണ യോഗത്തില്‍ പങ്കെടുത്ത് രാത്രി 7.30 ഓടെ മടങ്ങവേയായിരുന്നു ആക്രമണം.

വെട്ടി വീഴ്ത്തി

വെട്ടി വീഴ്ത്തി

രണ്ടുപേരും സഞ്ചരിച്ച ബൈക്ക് തടഞ്ഞ് നിര്‍ത്തി വെട്ടി വീഴ്ത്തി സംഘം രക്ഷപ്പെടുകയായിരുന്നു. കാലിനാണ് കൂടുതല്‍ വെട്ടേറ്റത്. കൃപേഷിനെ വെട്ടി വീഴ്ത്തിയെങ്കിലും 15 മീറ്ററോളം ഇയാള്‍ ഓടിയിരുന്നു. എന്നാല്‍ സംഘം പിന്നാലെ ഓടി കൊല ഉറപ്പാക്കി മടങ്ങുകയായിരുന്നു.

 സിപിഎം ഭീഷണി

സിപിഎം ഭീഷണി

ഇരുവര്‍ക്കുമെതിരെ സിപിഎം ഭീഷണി നിലനിന്നതായി ആരോപണമുണ്ട്. മൂന്നാട് കോളേജില്‍ കെഎസ്യു പ്രവര്‍ത്തകനെ അക്രമിച്ചതുമായി ബന്ധപ്പെട്ടായിരുന്നു സംഭവങ്ങളുടെ തുടക്കം.

 സംഘര്‍ഷം

സംഘര്‍ഷം

ആക്രമമത്തിന് പിന്നില്‍ പ്രാദേശിക സിപിഎം നേതാക്കളാണെന്നാണ് കെഎസ്യു ആരോപിക്കുന്നത്. ഇതേ ചൊല്ലി യൂത്ത് കോണ്‍ഗ്രസും സിപിഎം തമ്മില്‍ കൊമ്പ് കോര്‍ത്തിരുന്നു

പ്രതികള്‍

പ്രതികള്‍

സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ ഏച്ചിലടുക്കത്തെ പീതാംബരന്‍, പ്രവാസി സംഘം സെക്രട്ടറി സുരേന്ദ്രന്‍ എന്നിവരെ ആക്രമിച്ച സംഭവത്തിലും പ്രതികളായിരുന്നു കൃപേഷും ശരതും. ഇതിന് പകരം വീട്ടുമെന്ന് സിപിഎം നേരത്തേ ഭീഷണി മുഴക്കിയിരുന്നു

പോലീസിനേയും എംഎല്‍എയേയും

പോലീസിനേയും എംഎല്‍എയേയും

സമൂഹമാധ്യമത്തിലൂടേയും ശരതിന് വധഭീഷണി ഉണ്ടായിരുന്നു. ഇതേ കുറിച്ച് ശരത് പോലീസിനേയും എംഎല്‍എയേയും അറിച്ചിരുന്നതായും റിപ്പോര്‍ട്ട് ഉണ്ട്. അതേസമയം അക്രമി സംഘം ഇവരെ ദിവസങ്ങളായി പിന്തുടരുകയായിരുന്നെന്നും സൂചന ഉണ്ട്.

ക്വട്ടേഷന്‍ സംഘം

ക്വട്ടേഷന്‍ സംഘം

പ്രാദേശിക നേതാക്കളുടെ സഹായത്തോടെ ക്വട്ടേഷന്‍ സംഘമാണ് ഇവരുടെ നീക്കങ്ങള്‍ പിന്തുടര്‍ന്നത്. ഇരുവരേയും വെട്ടി വീഴ്ത്താന്‍ ഉപയോഗിച്ച കത്തിയുടെ പിടി പോലീസ് കണ്ടെടുത്തിട്ടുണ്ട്. അതേസമയം ഇവര്‍ സഞ്ചരിച്ച് വാഹനം കണ്ടെത്താന്‍ പോലീസിന് ആയിട്ടില്ല.

ആയുധ പരിശീലനം ലഭിച്ചവര്‍

ആയുധ പരിശീലനം ലഭിച്ചവര്‍

കൊടുവാള്‍ പോലുള്ള മൂര്‍ച്ചയുള്ള ആയുധമാണ് ഇരുവരേയും വെട്ടാന്‍ ഉപയോഗിച്ചതെന്നാണ് കണക്കാക്കുന്നത്. ആയുധ പരിശീലനം ലഭിച്ചവരാണ് കൊലനടത്തിയതെന്നാണ് പോലീസ് നിഗമനം.

 15 വെട്ട്

15 വെട്ട്

ശരതിന് 15 വെട്ടാണ് ഏറ്റതെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ശരത്തിന് മുട്ടിന് താഴെ മാത്രം അഞ്ചിടത്ത് വെട്ടേറ്റിട്ടുണ്ട്. അസ്ഥിയും മാംസവും തമ്മില്‍ കൂടികലര്‍ന്ന രീതിയില്‍ മുറിവുകള്‍ മാരകമായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.

സംഭവ സ്ഥലത്ത് തന്നെ

സംഭവ സ്ഥലത്ത് തന്നെ

തലയ്ക്കും കഴുത്തിനും ഇടയില്‍ ഉണ്ടായ വെട്ടുകളാണ് മരണകാരണമെന്നാണ് സൂചന. അതേസമയം കൃപേഷിന്‍റെ മൂര്‍ദ്ധാവിലാണ് വെട്ടുകൊണ്ടത്. വെട്ടേറ്റഅ കൃപേഷിന്‍റെ മൂര്‍ദ്ധാവ് പിളര്‍ന്നിരുന്നു. കൃപേഷ് സംഭവ സ്ഥവത്ത് തന്നെ മരിച്ചിരുന്നതായും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

English summary
കൊല നടത്തിയത് ക്വട്ടേഷന്‍ സംഘം? പിന്തുടര്‍ന്നു.. ഇരുവരേയും വെട്ടിത് കാലിന്! ശരത് വെട്ട് കൊണ്ടും ഓടി
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X