കാസർകോട് ജാസിം മരണം: അനിശ്ചിതകാല സത്യാഗ്രഹം അവസാനിപ്പിച്ചു

  • Posted By: Deekshitha Krishnan
Subscribe to Oneindia Malayalam

മേല്‍പ്പറമ്പ്: ദുരൂഹസാഹചര്യത്തില്‍ കളനാട് റെയില്‍വെ മേല്‍പ്പാലത്തിന് താഴെ മരിച്ച നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ത്ഥി ജാസിമിന്റെ മരണവുമായി ബന്ധപ്പെട്ട് ശാസ്ത്രീയ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി നടത്തിയ സത്യഗ്രഹം അവസാനിപ്പിച്ചു.

കുറ്റവാളികളെ നാര്‍ ക്കോ അനാലിസിസ്, പോളിഗ്രാഫ് അടക്കമുള്ള ശാസ്ത്രീയ അന്വേഷണത്തിന് വിധേയമാക്കാന്‍ കോടതിയുടെ അനുമതി തേടുമെന്നും മരണം മറച്ച് വെച്ചതിന് നിയമജ്ഞരുമായി കൂടിയാലോചിച്ച് കേസെടുക്കുമെന്നുമുള്ള ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് താല്‍ക്കാലികമായി സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ആക്ഷന്‍ കമ്മിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു.

jasim

ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കല്ലട്ര മാഹിന്‍ ഹാജി സമാപന യോഗം ഉദ്ഘാടനം ചെയ്തു. സൈഫുദ്ദീന്‍ കെ. മാക്കോട് അധ്യക്ഷത വഹിച്ചു.
ബി.കെ മുഹമ്മദ് ഷാ സ്വാഗതം പറഞ്ഞു. സയ്യിദ് തങ്ങള്‍, ഇംഗ്ലീഷ് അഷ്‌റഫ്, ഡോ. മോഹനന്‍ പുലിക്കോടന്‍, അബൂബക്കര്‍ ഉദുമ, അബ്ദുല്ല കുഞ്ഞി ഉലൂജി, എം.എ മുഹമ്മദ് കുഞ്ഞി മൗലവി, ഫര്‍ഷാദ് മാങ്ങാട്, റിയാസ് കീഴൂര്‍, താജുദ്ദീന്‍ പടിഞ്ഞാര്‍, ജാഫര്‍ എം, നസീര്‍ കുവ്വത്തൊട്ടി, ജലീല്‍മേല്‍പ്പറമ്പ, ഇബ്രാഹിം പി.കെ, സലാം കൈനോത്ത്, നിയാസ് കുന്നരിയത്ത്, ഫക്രുദ്ദീന്‍ സുല്‍ത്താന്‍, അലി അക്‌സര്‍ കീഴൂര്‍, അഷ്‌റഫ് എമിറേറ്റ്‌സ്, ഷിഹാന്‍ സംസാരിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
kasarkode jasim death; family ends the strike

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്