കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുലിയന്നൂര്‍ ജാനകിവധക്കേസില്‍ ഉടന്‍ കുററപത്രം; ഡിഎന്‍എ പരിശോധനാഫലം നിര്‍ണായകം

Google Oneindia Malayalam News

ചീമേനി: ചീമേനി പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് പൊലീസ്. ജാനകിയുടെ വീട്ടില്‍ നിന്നും പ്രതികളിലൊരാളുടെ ഡി.എന്‍.എ. കണ്ടെത്തിയ സാഹചര്യത്തില്‍ കേസില്‍ ഇതൊരു നിര്‍ണായകതെളിവാണ്.

തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് ഡി.എന്‍.എ. കണ്ടെത്തിയത്. ജാനകിയെ കെട്ടിയിട്ട സെല്ലോടേപ്പില്‍ നിന്നും ലഭിച്ച വിയര്‍പ്പുതുള്ളികള്‍ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ഡി.എന്‍.എ. കേസിലെ പ്രധാന പ്രതി പുലിയന്നൂര്‍ മക്ലിക്കോട്ടെ അള്ളറാട് വീട്ടില്‍ അരുണി എന്ന അരുണിന്റെതാണെന്ന് തെളിഞ്ഞത്. ഡി.എന്‍.എ.യുടെ പൂര്‍ണ്ണമായ ഫലം ലഭിക്കുന്നതോടെ കേസിന്റെ കുറ്റപത്രം വേഗത്തില്‍ തയ്യാറാക്കാനാകും. ഒരാഴ്ചക്കകം ഫോറന്‍സിക് പരിശോധനാഫലം ലഭിക്കുമെന്നാണ് വിവരം.

 murder-crime

ഇക്കഴിഞ്ഞ ഡിസംബര്‍ 13നാണ് ജാനകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം 60,000 രൂപയും 18 പവന്‍ സ്വര്‍ണവും കവര്‍ന്നത്. ജാനകിയുടെ ഭര്‍ത്താവ് കൃഷ്ണന്‍മാസ്റ്റര്‍ക്കും കുത്തേറ്റിരുന്നു. കേസില്‍ അരുണിന് പുറമെ പുലിയന്നൂര്‍ ചീര്‍ക്കുളം സ്വദേശികളായ പുതിയവീട്ടില്‍ വിശാഖ് (27), ചെറുവാങ്ങക്കോട്ടെ റിനീഷ് (23) എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെല്ലാം റിമാണ്ടിലാണ്.
English summary
kasarkode puliannur janaki murder;crime file submit soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X