കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരി പണ്ഡിറ്റ് യുവാവ് വെടിയേറ്റ് മരിച്ചു: ജമ്മു-കശ്മീരില്‍ വ്യാപക പ്രതിഷേധം

Google Oneindia Malayalam News

ശ്രീനഗർ: കശ്മീരി പണ്ഡിറ്റ് യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ ജമ്മു-കശ്മീരില്‍ പ്രതിഷേധം ശക്തമാവുന്നു. തങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണെന്ന് ആവശ്യപ്പെട്ട് കശ്മീരി പണ്ഡിറ്റുകൾ ഇന്നലെ രാത്രി ജമ്മു കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധയോഗങ്ങളു പ്രകടനങ്ങളും സങ്കടിപ്പിച്ചു. ചദുരയിലെ തഹസിൽദാർ ഓഫിസ് ക്ലർക്കായ രാഹുല്‍ ഭട്ടായിരുന്നു കഴിഞ്ഞ ദിവസം തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചത്. വെടിയേറ്റ രാഹുലിനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രാഹുല്‍ ഭട്ടിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചെത്തിയവർ റോഡുകൾ ഉപരോധിക്കുകയും കേന്ദ്രസർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സുരക്ഷ ഉറപ്പ് വരുത്തുന്നതില്‍ കേന്ദ്ര പരാജയപ്പെട്ടായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെയായിരുന്നു പ്രതിഷേധം.

rahul-bhat

വിവിധ മേഖലകളില്‍ മെഴുക് തിരി ദീപം തെളിയിച്ച് അനുശോചന യോഗവും സംഘടിപ്പിച്ചു. ബുദ്ഗാം ജില്ലയിലെ ചദൂര ഗ്രാമത്തിലെ തഹസിൽദാറുടെ ഓഫീസിലേക്ക് ഭീകരർ ഇരച്ചുകയറി രാഹുൽ ഭട്ടിനെ വെടിവെച്ചു കൊല്ലുകയായിരുന്ന. കശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കുന്നതിനുള്ള പ്രത്യേക പാക്കേജിന് കീഴിലൂടെ നിയമിതനായ രാഹുല്‍ കഴിഞ്ഞ 10 വർഷമായി ഈ ഓഫീസില്‍ ജോലി ചെയ്തുവരികയായിരുന്നു.

കഴിഞ്ഞ ആറ് മാസത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ കശ്മീരി പണ്ഡിറ്റാണ് രാഹുൽ ഭട്ട്. അക്രമങ്ങളില്‍ മറ്റ് രണ്ട് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഒക്ടോബറിലാണ് കശ്മീരിൽ പണ്ഡിറ്റുകളെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾ ആരംഭിച്ചത്. ജോലിതേടി വന്ന കുടിയേറ്റക്കാരും തദ്ദേശീയരായ കശ്മീരി പണ്ഡിറ്റുകളുമാണ് പ്രധാന ഇരകള്‍.

ഒക്ടോബറിൽ, അഞ്ച് ദിവസത്തിനുള്ളിൽ ഏഴ് സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു. ഇവരിൽ ഒരു കശ്മീരി പണ്ഡിറ്റും ഒരു സിഖും രണ്ട് കുടിയേറ്റ ഹിന്ദുക്കളും ഉള്‍പ്പെടുന്നു. ഇതിന് പിന്നാലെ താമസിയാതെ, നിരവധി കശ്മീരി പണ്ഡിറ്റ് കുടുംബങ്ങൾ ന്യൂനപക്ഷ സമുദായ കേന്ദ്രമായ ഷെയ്ഖ്‌പോരയിൽ നിന്ന് പലായനം ചെയ്യുകയും ചെയ്തു.

രാഹുൽ ഭട്ടിന്റെ കൊലപാതകം കശ്മീരി പണ്ഡിറ്റ് സമൂഹത്തെ പുനരധിവസിപ്പിക്കുന്നതിലെ വെല്ലുവിളികൾ വീണ്ടും ചർച്ചയാക്കിയിട്ടുണ്ട്. സർക്കാർ നിരവധി പദ്ധതികൾ പ്രഖ്യാപിക്കുകയും താഴ്‌വരയിലേക്ക് മടങ്ങാൻ സമുദായാംഗങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്യുമ്പോൾ, കശ്മീരി പണ്ഡിറ്റുകൾക്ക് നേരെയുള്ള ആവർത്തിച്ചുള്ള ആക്രമണങ്ങൾ അവർ മടങ്ങിയെത്തിയാൽ അവർ സുരക്ഷിതരായിരിക്കുമോ എന്ന നിർണായക ചോദ്യമാണ് ഉയത്തുന്നത്. സുരക്ഷ ഉറപ്പ് വരുത്തുന്നതിലെ വീഴ്ചയാണ് കേന്ദ്രത്തിനെതിരായി പ്രതിഷേധം ഉയരുന്നതിന് പിന്നിലെ കാരണവും

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
Kashmiri Pandit youth shot dead: Widespread protests in Jammu and Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X