'ചക്കര പൊന്നാര പൂഞ്ഞാ..ഞ്ഞാ ഞ്ഞാ റ്റിലെ പിസി മാമാ..'; പിസി ജോർജിന് വീട്ടമ്മയുടെ കിടിലൻ മറുപടി!
Recommended Video

തിരുവനന്തപുരം: കടുത്ത വംശീയ അധിക്ഷേപവുമായി കഴിഞ്ഞ ദിവസം പൂഞ്ഞാർ എംഎൽഎയും ജനപക്ഷം നേതാവുമായ പിസി ജോർജ് എംഎൽഎ രംഗത്ത് വന്നിരുന്നു. ഭൂമിതട്ടിപ്പില്‍ അങ്കമാലി അതിരൂപതയും കര്‍ദിനാളും വിവാദത്തിലായിരിക്കെ മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തോട് പ്രതികരിക്കുമ്പോഴായിരുന്നു പിസി ജോര്‍ജിന്റെ വംശീയ പരാമര്‍ശം ഉണ്ടായത്.
'കത്തോലിക്കാ സഭയിലെന്നാ വിഘടനം വരാനാ. ഞാന്‍ പറഞ്ഞില്ലേ, പുലയ സ്ത്രീയില്‍ ജനിച്ചവനാ വൈദികന്‍. അവനൊക്കെ പറഞ്ഞത് ഇവിടെ കത്തോലിക്കര്‍ ആരേലും കേള്‍ക്കുമോ..' എന്നായിരുന്നു പിസി ജോർജിന്റെ പരാമർശം. എന്നാൽ ദളിതർക്കെതിരെ നടത്തിയ പരാമർശത്തിൽ പിന്നീട് അദ്ദേഹം മാപ്പ് പറഞ്ഞിരുന്നു. എങ്കിലും പിസി ജോർജിനെതിരെയുള്ള പ്രതിഷേധം അവസനാച്ചില്ല. പിസി ജോർജിനെതിരെ ഒരു വീട്ടമ്മയുടെ ഫേസ്ബുക്ക് വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

ചന്ത എന്ന വാക്ക് പോലും ഉപയോഗിക്കാറില്ല
ചക്കര പൊന്നാര പൂഞ്ഞാ..ഞ്ഞാ ഞ്ഞാ റ്റിലെ പിസി മാമാ.. എന്നു തുടങ്ങുന്നതാണ് യുവതിയുടെ സംഭാഷണം. കാത്തു ഓമന ബിമൽ എന്ന അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്ന്. പിസി ജോർജിന്റെ പുലയവിരുദ്ധ പ്രസ്താവനയെ കീറിമുറിക്കുന്നുണ്ട് വീഡിയോയിൽ. ഞങ്ങള്‍ ആരും ചന്ത എന്ന് വാക്കു ഉപയോഗിക്കാറില്ല. ചന്ത എന്ന് പറഞ്ഞാൽ ഞങ്ങൾക്ക് പെരുമ്പട ചന്ചയും മുക്കട ചന്തയാണെന്നും അവർ പറുന്നു. പുലയരെ പറഞ്ഞാല്‍ എല്ലാം തെറ്റും..അറിയില്ലേ..വയലില്‍ ഞാര്‍ നട്ട് നനച്ചു അത് വളര്‍ത്തി അരിയുണ്ടാക്കി കൊണ്ടുവന്നില്ലേല്‍ തിന്നാന്‍ ഒന്നും കിട്ടില്ലെന്നും വീഡിയോയിൽ അവർ പറുന്നു. പണ്ടത്തേ അടിമത്വമല്ല..എല്ലായിടത്തും പുലയരുണ്ട്.. അതൊക്കെ ഒന്നു മനസിലാക്കിയാല്‍ മാമന് നല്ലത്. തോക്കും വാക്കും സൂക്ഷിച്ച് ഉപയോഗിക്കൂ മാമ പ്രത്യേകിച്ച് പുലയരുടെ അടുത്ത്, കേട്ടോ മാമാ..ലൗവ് യു മാമാ.. എന്നും വീഡിയോയിൽ പറയുന്നു.

പൂഞ്ഞാറിലും പുലയർ ഉണ്ടാകും
പൂഞ്ഞാറിലും ഉണ്ടാകും പുലയർ. അവർ തീരുമാനിക്കുക പിസി ജോർജിനെ പോലുള്ളവരെ എങ്ങിനെ ട്രീറ്റ് ചെയ്യണം എന്ന കാര്യവും. പണ്ടത്തെ അടിമത്ത സമ്പ്രദായമൊന്നുമല്ല ഇപ്പോൾ എല്ലാസ്ഥലത്തും പുലർ ഉണ്ട്. അതൊക്കെ ഒന്നു മനസിലാക്കിയാല്‍ മാമന് നല്ലത്. തോക്കും വാക്കും സൂക്ഷിച്ച് ഉപയോഗിക്കൂ മാമ പ്രത്യേകിച്ച് പുലയരുടെ അടുത്ത്, കേട്ടോ മാമാ..ലൗവ് യു മാമാ.. എന്ന് പറഞ്ഞുകൊണ്ടാണ് യുവതി തന്റെ ഫേസ്ബുക്ക് വീഡിയോ അവസാനിപ്പിക്കുന്നത്. 'ഞാനോര്‍ത്തു. ഇവനീ ചന്തയാവുന്നത് എങ്ങനെയാന്ന്. ഇത്രേം വലിയ കുടുംബത്തിലെ മാന്യന്‍. അന്വേഷിച്ചപ്പോഴാണ് അവിടെ വേലയ്ക്ക് നിന്ന പുലയ സ്ത്രീയില്‍ ഉണ്ടായവനാ. പോരേ. അഭ' എന്ന പിസി ജോർജിന്റെ പ്രസ്താവനയാണ് യുവതിയെ പ്രകോപിപ്പിച്ചത്.
അത് നാക്കു പിഴ...
തനിക്ക് നാക്ക് പിഴ സംഭവിച്ചെന്നും ദളിതരെ അധിക്ഷേപിച്ച് സംസാരിച്ചതിൽ മാപ്പ് പറയുന്നെന്നും പിസി ജോർജ് എംഎൽഎ വ്യക്തമാക്കിയിരുന്നു. പണ്ടൊക്കെ വൈദികനെ തെരഞ്ഞെടുത്തത് വളരെ മാന്യമായിട്ടാണ്. ഇപ്പോള്‍ ഏത് ചന്തയ്ക്കും വൈദികനാകാമെന്ന നില വന്നിരിക്കുകയാണെന്നും നേരത്തെ പിസി ജോര്‍ജ് പറഞ്ഞത്. ഇത് നാക്ക് പിഴയാണെന്നാണ് പിസി ജോർജ് പിന്നീട് തിരുത്തിയത്. അതിരൂപതയുടെ ഭൂമി മറിച്ചു വിറ്റ സംഭവത്തില്‍ സഭയ്ക്കകത്തു നടക്കുന്ന പ്രതിഷേധങ്ങള്‍ക്കു പിന്നാലെയാണ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ പി സി ജോര്‍ജ്ജ് രംഗത്തെത്തിയിരുന്നത്. വിവാദത്തിന് പിന്നില്‍ സിപിഎം ആണെന്നും പിസി ജോര്‍ജ് പറഞ്ഞു. എന്നാല്‍ വൈദികര്‍ക്കെതിരെ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദേഹം പറയുന്നു. ഭൂമി വിവാദത്തില്‍ കര്‍ദിനാളിനെതിരെ നില്‍ക്കുന്ന വൈദികരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പിസി ജോര്‍ജിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
പോലീസ് കേസ്
അതേസമയം എറണാകുളം അങ്കമാലി അതിരൂപത ഭൂമി ഇടപാടിൽ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കര്‍ദിനാളിനെ കൂടാതെ മുന്‍ പ്രൊക്യുറേറ്റര്‍ ജോഷി പുതുവ, മുന്‍ വികാരി ജനറല്‍ ഫാ. സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍, ഭൂമി ഇടനിലക്കാരന്‍ സജു വര്‍ഗീസ് എന്നിവാണ് കേസിലെ മറ്റു പ്രതികള്‍. കർദിനാൾ ഉൾപ്പെടെയുള്ളവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കാമെന്ന നിയമോപദേശം പോലീസിനു ലഭിച്ചിരുന്നു. ഹൈക്കോടതി ഉത്തരവ് ലഭിച്ചിട്ടും പോലീസ് കേസെടുത്തിരുന്നില്ല്. പിന്നീട് കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചതോടെയാണ് പോലീസ് കേസെടുക്കാൻ തയ്യാറായത്. ഭൂമി വിവാദത്തിന്റെ പേരില്‍ അങ്കമാലി എറണാകുളം അതിരൂപതയിലുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ കെസിബിസി ഇടപെടുകയും ചെയ്തിരുന്നു. അങ്കമാലി എറണാകുളം അതിരൂപതയിലെ വിവാദ ഭൂമിയിടപാട് പ്രശ്നം സിറോ മലബാര്‍ സഭയില്‍ ഗുരുതര പ്രതിസന്ധി ഉണ്ടാക്കുന്നതിനെ തുടർന്നാണ് ഇടപെടൽ ഉണ്ടായത്.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications