• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എല്ലാം മതത്തിന് വേണ്ടി..! പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ പ്രതിഷേധം അവസാനിക്കുന്നില്ല

  • By Desk

മതം മനുഷ്യനെ മയക്കുന്ന കറുപ്പ് തന്നെ! അല്ലേങ്കില്‍ ഒരു എട്ട് വയസുകാരിയെ എങ്ങനെ അതിക്രൂരമായി പിച്ചി ചീന്തി കൊന്ന് തള്ളാന്‍ മനുഷ്യന് സാധിക്കും? ജമ്മുകാശ്മീരിലെ കത്വ ജില്ലയിലെ രസന ഗ്രാമത്തില്‍ നിന്നും എട്ടുവയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്ന് തള്ളിയ വാര്‍ത്തയോട് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങളില്‍ ചിലത് ഇങ്ങനെയായിരുന്നു.രസന ഗ്രാമത്തിലെ താമസക്കാരായ ബക്കര്‍വാള്‍ എന്ന മുസ്ലീം സമൂഹത്തെ ഭയപ്പെടുത്തി ഓടിക്കാന്‍ സ്ഥലത്തെ ഒരുപറ്റം ഹിന്ദുക്കള്‍ ചേര്‍ന്ന് ആസൂത്രണം ചെയ്തതതായിരുന്നു ഈ അതിക്രൂരമായ ബലാത്സംഗവും കൊലപാതകവുമെന്നത് ചെറുതായൊന്നുമല്ല ഭീതി പടര്‍ത്തുന്നത്.

വിദ്യാഭ്യാസമുള്ളവര്‍ പോലും പ്രതികളായി ഉണ്ടെന്നിരിക്കെ മതം എന്ന ഒറ്റ ഘടകമാണ് അവരെ കൊണ്ട് ഇത് ചെയ്യിച്ചത്. ഹിന്ദുക്കള്‍ മുസ്ലീങ്ങള്‍ക്കുമിടയിലുള്ള ശത്രുത എത്രമാത്രം വളര്‍ന്നു എന്നു കൂടി തെളിയിക്കുന്ന ഈ കൊലപാതകത്തില്‍ പ്രതിസ്ഥാനത്ത് ബിജെപി തന്നെ. രാജ്യത്തെ ഒന്നടങ്കം നടുക്കിയ സംഭവത്തില്‍, ദേശഭേദമില്ലാതെ കലാ സാംസ്‌കാരിക സാമൂഹിക കായിക രംഗത്തുള്ളവര്‍ പ്രതിഷേധം അറിയിച്ചുകൊണ്ടിരിക്കുകയാണ്.രാജ്യത്തെ സാഹചര്യങ്ങള്‍ ഓര്‍ത്ത് ഭയവും അപമാനവും തോന്നുന്നുവെന്നാണ് പലരും പങ്കുവെച്ചത്. പ്രമുഖരുടെ ചില സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ ഇങ്ങനെ

മുസ്ലീമായിരിക്കുക എന്നത് മഹാപാതകം

മുസ്ലീമായിരിക്കുക എന്നത് മഹാപാതകം

രാജ്യത്തെ ഓര്‍ത്ത് ഭയവും അപമാനവും തോന്നുന്നുവെന്നായിരുന്നു വിടി ലബല്‍റാം തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. പോസ്റ്റ് ഇങ്ങനെ

മുസ്ലീമായിരിക്കുക എന്നത് എട്ടും പൊട്ടും തിരിയാത്ത ഒരു കൊച്ചു കുഞ്ഞിനെ സംബന്ധിച്ച് പോലും ഒരാഴ്ചയിലേറെക്കാലം ശാരീരികമായി ആക്രമിക്കപ്പെട്ട്, ലൈംഗികമായി പീഡിപ്പിക്കപ്പെട്ട്, ഒടുവിൽ അതിക്രൂരമായി കൊന്നുകളയപ്പെടാൻ മാത്രമുള്ള ഒരു മഹാപാതകമായി മാറുന്ന ഈ രാജ്യത്തെ ഓർത്ത് സത്യത്തിൽ ഭയവും അപമാനവുമാണ് തോന്നുന്നത്.

അന്യമത വിദ്വേഷത്തിലൂടെ മനുഷ്യനെ വെറുപ്പിന്റെ പാരമ്യത്തിലെത്തിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെ പേരാണ് ഹിന്ദുത്വ. നിഷ്ക്കളങ്കരായ ഏതൊരു സാധാരണ ഹിന്ദുമത വിശ്വാസിയേയും ഈ നിലക്കുള്ള ഹിന്ദുത്വവാദിയാക്കാനാണ് സംഘ് പരിവാർ എന്ന ഭീകര സംഘടനയുടെ ശ്രമം.

ഈ #മോഡിഫൈഡ്ഇന്ത്യ_എന്റെഇന്ത്യയല്ല.

ബിജെപി ഇന്ത്യന്‍ ജനതയെ നാണം കെടുത്തി

ബിജെപി ഇന്ത്യന്‍ ജനതയെ നാണം കെടുത്തി

ധനമന്ത്രി തോമസ് ഐസക്കിന്‍റെ പ്രതികരണം ഇങ്ങനെ- ലോകത്തിന് മുന്നില്‍ ഇത് എത്രാമത്തെ തവണയാണ് ഇന്ത്യന്‍ ജനതയെ ബി ജെ പി നാണം കെടുത്തുന്നത്? മനുഷ്യത്വത്തിന് മുന്നില്‍ നരമേധം നടത്തുകയാണവര്‍. ഓമനത്തം വിട്ടുമാറാത്ത പിഞ്ചുകുട്ടിയെ കാശ്മീരില്‍ ക്രൂരമായി കൊലപ്പെടുത്തിയവരും അവരെ ന്യായീകരിക്കുന്ന ബി ജെ പി നേതാക്കന്മാരും ഇന്ത്യയുടെ അന്തസ്സിന് ഏല്‍പ്പിക്കുന്ന മുറിവ് ഒരിക്കലും ഉണങ്ങുന്നതല്ല.

എങ്ങോട്ടാണ് അവര്‍ ഈ നാടിനെ നയിക്കുന്നത്? എത്രയും വേഗം ഈ കിരാത ശക്തികളുടെ പിടിയില്‍ നിന്ന് രാജ്യത്തെ മോചിപ്പിച്ചേ മതിയാകൂ

#JusticeForAsifa #Asifa.

ക്ഷേത്രത്തില്‍ വെച്ച്

കുട്ടിയെ തട്ടിക്കൊണ്ടു പോയവര്‍ അവളെ പീഡിപ്പിക്കാന്‍ തെരഞ്ഞെടുത്ത സ്ഥലം ക്ഷേത്രമായിരുന്നു. ക്ഷേത്രത്തിനുള്ളില്‍ വെച്ചായിരുന്ന ക്രൂരമായി പീഡിപ്പിച്ച് കൊലപെടുത്തിയത്.ര 13 ഗ്രാമണ കുടുംബങ്ങള്‍ ഉണ്ടായിരുന്ന രസന ഗ്രാമത്തില്‍ ഇരുപതോളം നാടോടി മുസ്ലീം ബക്കര്‍വാള്‍ കുടുംബങ്ങള്‍ വീട് വാങ്ങി താമസിക്കാന്‍ എത്തിയതായിരുന്നു പ്രദേശത്തെ ഹിന്ദുക്കളെ ചൊടിപ്പിച്ചത്.ഇവരെ ഓടിക്കാനും പാഠം പഠിപ്പിക്കാനുമായിരുന്നു കുഞ്ഞിനെ പിച്ചി ചീന്തിയത്. മതത്തിന് വേണ്ടിയുള്ള ക്രൂരത!. ക്ഷേത്രത്തിലെ ദേവസ്ഥാനത്ത് പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി ഉറക്കി കിടത്തിയായിരുന്നു ക്രൂരത. അവിടെ വെച്ച് കേസിലെ പ്രതികളിലൊരാളായ സഞ്ജിറാം ചില പൂജയകളും ചെയ്തത്രേ. പൂജയ്ക്ക് ശേഷം ബലാത്സംഗം! എല്ലാം മതത്തിനും ദൈവത്തിനും വേണ്ടി. ക്ഷേത്രനടയില്‍ വെച്ച് നടന്ന ക്രൂരപീഡനത്തില്‍ സ്വാമി സന്ദീപാനന്ദയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. എട്ട് എട്ട് വയസുകാരി കൊല്ലപ്പെട്ടത് അമ്പലത്തില്‍ വച്ചാണ്. ‘ഈശ്വരന്‍ ദേവാലയങ്ങള്‍ക്കകത്തില്ലെന്ന് ഇതില്‍ കൂടുതല്‍ തെളിവുകള്‍ വേണോ?' എന്ന ചോദ്യമാണ് സ്വാമി ഉന്നയിച്ചത്.

മുസ്ലീം ആയതാണോ തെറ്റ്

മുസ്ലീം ആയതാണോ തെറ്റ്

കുഞ്ഞിനെ പീഡിപ്പിച്ചതിന്‍റെ കാരണം ആണ് പലരിലും ഞെട്ടല്‍ ഉളവാകത്തിയത്. മതത്തിന് വേണ്ടിയാണത്രേ എല്ലാം ചെയ്തത്. മകളൊന്ന് ഇവിടെയും ഉണ്ട് പേടിയാകുന്നു എന്ന ഭയപ്പാടാണ് ഡോ ഷിംന അസീസ് പങ്കുവെച്ചത്. പോസ്റ്റ് ഇങ്ങനെ

ദിവസങ്ങളോളം പട്ടിണിക്കിട്ടും പീഡിപ്പിച്ചും കൊല്ലാന്‍ മാത്രം എട്ടു വയസ്സുകാരി ചെയ്ത തെറ്റ് എന്താണ്? കശ്മീരി ആയതോ, മുസ്ലിമായതോ?

അമ്പലത്തിനകത്ത് അശുദ്ധമാകുന്നതൊന്നും ആര്‍ത്തവം ആരംഭിച്ചിട്ടില്ലാത്ത പിഞ്ചുകുഞ്ഞിനെ പിച്ചി ചീന്തിയപ്പോള്‍ അശുദ്ധമായില്ലേ? കല്ലെടുത്ത് തലക്കടിച്ച് അവളുടെ അവസാനശ്വാസം വിട്ടുപിരിയുന്നതിന് തൊട്ട് മുന്‍പും ഉദ്ധാരണം നില നിന്നവനുണ്ടല്ലോ, ‘ഒന്നൂടി വേണം' എന്ന് പറഞ്ഞ് അവളുടെ പിഞ്ചുമേനി വീണ്ടും തിന്നവന്‍. അറിയാതെ പോലും ആ നരഭോജി ആര്‍ക്കും ജന്മം കൊടുക്കാതിരിക്കട്ടെ... അവനൊക്കെ ഈ തലമുറ കൊണ്ടൊടുങ്ങണം...

വിഷം ചീറ്റി മുന്നില്‍ നില്‍ക്കുന്നു

വിഷം ചീറ്റി മുന്നില്‍ നില്‍ക്കുന്നു

ആ കുഞ്ഞിനോട് ചെയ്ത ക്രൂരതയേക്കാളും ഭയാനകമായ ഒന്നുണ്ട്, അതിനവരെ പ്രേരിപ്പിച്ച അടിച്ചമര്‍ത്തലിന്റെയും വംശഹത്യയുടെയും പ്രത്യയശാസ്ത്രം. അതിവിടെ പത്തിവിടര്‍ത്തി വിഷം ചീറ്റി മുന്നില്‍ തന്നെ നില്‍ക്കുന്നുണ്ട്. ഇന്നെന്നെ നാളെ അവനെയെന്നും പറഞ്ഞ്, അനുദിനം വേരുകളുടെ ബലവും വ്യാപ്തിയും വര്‍ദ്ധിപ്പിച്ച്...ഒന്നു വെട്ടിയാല്‍ വെട്ടു കൊള്ളുന്നിടം ആയിരം കൈ മുളയ്ക്കുന്ന ഭീകരസത്വമായ്...അന്യന്റെ വിധേയത്വം തിന്ന് വിസര്‍ജിക്കുന്നതില്‍ മൂര്‍ച്ഛ കണ്ടെത്തുന്നവര്‍...

മകളൊന്ന് ഇവിടെയുമുണ്ട്. പേടിയാകുന്നു...

തലകുനിച്ച് ഇന്ത്യ! 'അവള്‍ക്കായി' രാജ്യത്ത് പ്രതിഷേധമിരമ്പുരുന്നു..

കണ്ണിൽച്ചോരയില്ലാത്ത പോലീസ് ക്രൂരത, മർദ്ദിച്ച് മലം വിസർജ്ജിച്ചു.. ' നിന്നെക്കൊണ്ട് തന്നെ കോരിക്കും'!

English summary
kathua girl murder case famous persons reactions in facebook
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more