മഞ്ജുവിനെ തോല്‍പ്പിക്കാന്‍ കാവ്യയ്ക്ക് കഴിയില്ല; നീലേശ്വരംകാരിയുടെ പോസ്റ്റ് വൈറലാവുന്നു

  • By: Nihara
Subscribe to Oneindia Malayalam

ദിലീപ് കാവ്യ വിവാഹത്തോടെ കാവ്യയുടെ താരമൂല്യം കുറയുകയാണ്. സോഷ്യല്‍ മീഡിയയിലെ രൂക്ഷ വിമര്‍ശനത്തിന് പുറമെ കാവ്യയോടുള്ള ഇഷ്ടവും കുറഞ്ഞു. ആരാധകര്‍ മാത്രമല്ല സ്വന്തം നാട്ടുകാര്‍ വരെ കാവ്യയെ ഉപേക്ഷിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത് ഇരുവരുടെയും വിവാഹ വാര്‍ത്തയാണ്.

അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പോസ്റ്റുകളാണ് ഫേസ് ബുക്കില്‍ പ്രത്യക്ഷപ്പെടുന്നത്. ഇവരുടെ വിവാഹത്തിന് ആശംസ അറിയിച്ച താരങ്ങളെ പോലും പൊങ്കാലയില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടില്ല. ആരാധകരുടെ ഇഷ്ടം അനിഷ്ടത്തിലേക്ക് വഴി മാറിയത് വളരെ പെട്ടെന്നായിരുന്നു. ഗോസിപ്പ് കോളങ്ങളില്‍ സ്ഥിരം ഇടം പിടിച്ചിരുന്ന താരജോഡി ജീവിതത്തില്‍ ഒരുമിച്ചപ്പോള്‍ കിട്ടിയത് തെറിയും പൊങ്കാലയും.

 സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയ

ഇതുവരെ ഫേസ് ബുക്കില്‍ പോസ്റ്റിടാത്തവര്‍ പോലും ദിലീപ് കാവ്യ വിവാഹത്തെക്കുറിച്ച് പോസ്റ്റിട്ടുവെന്നത് ശ്രദ്ധേയമാണ്. ഇരുവരുടെയും ആരാധകരെപ്പോലും ഞെട്ടിച്ച തീരുമാനമായിരുന്നു. തന്റെ പേരില്‍ ബലിയാടായ പെണ്‍കുട്ടിക്ക് ജീവിതം നല്‍കി ധീരനാവാന്‍ ശ്രമിച്ച യുവാവിന്റെ കഥ നവമാധ്യമങ്ങളില്‍ വൈറലാണ്.

 പോസ്റ്റ്

പോസ്റ്റ്

കാവ്യയുടെ നാടായ നീലേശ്വരത്ത് നിന്നുമുള്ള ഒരു ആരാധികയുടെ പോസ്റ്റ് ഇപ്പോള്‍ വൈറലാണ്. സവിത വിജയന്‍ എന്ന പെണ്‍കുട്ടിയാണ് കാവ്യയെ തന്റെ പ്രൊഫൈലില്‍ നിന്നും പടിയടച്ച് പിണ്ഡം വെക്കുന്നുവെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

 കഴിയില്ല

കഴിയില്ല

ചിന്തകളിലും കാഴ്ചപ്പാടിലും വേറിട്ടു നില്‍ക്കുന്ന മഞ്ജു ചേച്ചിയാണ് തന്റെ റോള്‍ മോഡല്‍ എന്ന് സവിത പറയുന്നു. ഒരുപാട് കാലം തന്റെ പ്രൊഫൈല്‍ ചിത്രം കാവ്യയുടെ ഫോട്ടോ ആയിരുന്നു. എന്തിനു വേണ്ടിയാണ് മറ്റൊരു പെണ്ണിന്റെ കുടുംബം തകര്‍ത്തതെന്നും പോസ്റ്റിലൂടെ ചോദിക്കുന്നു. മഞ്ജുവിനെ തോല്‍പ്പിക്കാന്‍ നിനക്ക് കഴിയില്ല.

 ശരി

ശരി

കാഴ്ചപ്പാടിലും ചിന്തകളിലും വ്യത്യസ്തത പുലര്‍ത്തുന്ന മഞ്ജുവിനോട് ഇപ്പോള്‍ കൂടുതല്‍ ഇഷ്ടം. തോല്‍വിയിലും ചിരിച്ചു നില്‍ക്കുന്ന അവളുടെ ഒരു ചിരി മതി. അത് നിന്റെ എല്ലാ നേട്ടങ്ങള്‍ക്കു മുകളിലാണെന്നും സവിത പറയുന്നു.

English summary
FB post getting viral regarding with Dileep-Kavya marriage. Followers got angry with Kavya. Most of them were supporting Manju Warrier now
Please Wait while comments are loading...