Get Updates
Get notified of breaking news, exclusive insights, and must-see stories!

'കെസിയും താനും നല്ലബന്ധം';'പാര്‍ട്ടിക്ക് വേണ്ടി രാവും പകലും ഓടുന്നു'; കെസിയെ പൊക്കി കെ.സുധാകരൻ

കൊച്ചി: എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും താനും ശത്രുവല്ലെന്ന് വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയിരുന്നു.

ഇതിന് എതിരെ കേരളത്തിൽ കെസി വേണുഗോപാലിനെതിരെ പോസ്റ്ററുകളും ഫ്‌ലെക്‌സുകളും ഉയര്‍ന്നിരുന്നു. ഇതിനെക്കുറിച്ച് ചോദ്യത്തിനായിരുന്നു കെ.സുധാകരന്റെ മറുപടി.

കെസി വേണുഗോപാലിനെ നീക്കം ചെയ്യാൻ ആവിശ്യപ്പെടുന്നത് കെപിസിസി പ്രസിഡണ്ടിനോട് അനുഭാവമുള്ളവരാണ് എന്ന ആരോപണമുണ്ടല്ലോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകർ സുധാരകന് മുന്നിലേക്ക് ഉയത്തിയ ചോദ്യം.

1

എന്നാൽ, തനിക്ക് ഗ്രൂപ്പില്ല. തങ്ങള്‍ തമ്മില്‍ ഒരു തരത്തിലുമുള്ള അസ്വാരസ്യവുമില്ല എന്നും സുധാകരൻ വ്യക്തമാക്കി. കെസി വേണുഗോപാലും താനും തമ്മിൽ പരസ്പരം നല്ല ബന്ധത്തിലാണ്. തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള അസ്വാരസ്യമുണ്ടെങ്കിലല്ലേ സംശയം പോലുമുള്ളൂ എന്ന് സുധാകരൻ തിരിച്ച് ചോദിച്ചു. എനിക്ക് ഗ്രൂപ്പില്ല. തങ്ങള്‍ തമ്മില്‍ ഒരു തരത്തിലുമുള്ള അസ്വാരസ്യവുമില്ല.

2

മാധ്യമ പ്രവർത്തകരോട് പ്രതികരിച്ച കെ സുധാകരന്റെ വാക്കുകൾ ഇങ്ങനെ ; -

'ഓരോരുത്തര്‍ക്കും ഓരോ കാഴ്ച്ചപ്പാടുണ്ടാവും എന്നത് വാസ്തവമാണ്. അദ്ദേഹം പാര്‍ട്ടിക്ക് വേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. പാര്‍ട്ടിക്ക് വേണ്ടി രാവും പകലും അദ്ദേഹം ഓടി കൊണ്ടിരിക്കുകയാണ്. എല്ലാവരുടേയും സ്നേഹ വാത്സല്യം പിടിച്ചു പറ്റണം എന്നില്ല. കോണ്‍ഗ്രസ് പോലുള്ള പാര്‍ട്ടിക്ക് അകത്ത് അനിയന്തിതമായ ജനാധിപത്യ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. കെസിയും താനും തമ്മിൽ പരസ്പരം നല്ല ബന്ധത്തിലാണ്' - കെ സുധാകരൻ വ്യക്തമാക്കി.

3

അതേസമയം, കെസി വേണുഗോപാലിന്റെ ജന്മനാടായ കണ്ണൂരും കോഴിക്കോടുമായിരുന്നു പോസ്റ്ററുകളും ഫ്‌ലെക്‌സുകളും പ്രത്യക്ഷപ്പെട്ടത്. 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് ഏറ്റു വാങ്ങിയ കനത്ത തോൽവിലാണ് പോസ്റ്റർ സ്ഥാപിച്ചത്. 'കെസിയെ പുറത്താക്കൂ കോൺഗ്രസിനെ രക്ഷിക്കൂ' എന്നാണ് കോഴിക്കോട് സ്ഥാപിച്ച ഫ്ലക്സ്‌ ബോർഡുകളിൽ പ്രതൃക്ഷപ്പെട്ടത്. കോൺഗ്രസ് കൂട്ടായ്മയുടെ പേരിലാണ് ഫ്ലക്സുകൾ പ്രത്യക്ഷപ്പട്ടത്. പാളയം ഉൾപ്പടെ വിവിധ ഭാഗങ്ങളിലാണ് ഫ്ലക്സ്‌ ബോർഡുകൾ സ്ഥാപിച്ചിരുന്നു.

4

എന്നാൽ, നേരത്തെ കണ്ണൂരിലും കെ.സി. വേണുഗോപാലിനെതിരെ പോസ്റ്ററുകൾ പതിച്ചിരുന്നു. ഇതിന് പിന്നാലെ വിഷയം വലിയ വിവാദം ആയി മാറിയിരുന്നു. അഞ്ച് സംസ്ഥാനങ്ങൾ വിറ്റ് തുലച്ചതിന് ആശംസകൾ എന്ന വാചകങ്ങളോടെയാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്. ശ്രീകണ്ഠാപുരം, എരിവേശി തുടങ്ങിയ ഇടങ്ങളിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. യൂത്ത് കോണ്‍ഗ്രസിന്റേത് എന്ന പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

5

സംസ്ഥാനത്ത് തന്നെ കെ സി യുടെ ഏറ്റവും വിശ്വസ്തനായ ഇരിക്കൂർ എം എൽ എ സജീവ് ജോസഫിന്റെ ഓഫീസിന് പരിസരത്തും കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിന്റെ ചുമരിലുമാണ് പോസ്റ്ററുകൾ ഒട്ടിച്ചിരുന്നത്. കൂടാതെ ചെമ്പേരി, പയ്യാവൂര്‍ തുടങ്ങിയിടങ്ങളിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകളെല്ലാം പതിപ്പിച്ചിരുന്നത്.

6

അതി രൂക്ഷമായ ഭാഷയാണ് പോസ്റ്ററുകളിൽ ഉണ്ടായിരുന്നത്. അഞ്ച് സംസ്ഥാനങ്ങള്‍ വിറ്റു തുലച്ചു, പെട്ടിതൂക്കി വേണുഗോപാല്‍ ഒഴിവാകൂ തുടങ്ങിയ പരാമര്‍ശങ്ങള്‍ കൂടി പോസ്റ്ററിലുണ്ടായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പോസ്റ്ററിന് പിന്നിൽ പാർട്ടി പ്രവർത്തകരാണെങ്കിൽ കർശന നടപടി എടുക്കുമെന്ന് ഡി സി സി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞിരുന്നു. എന്നാൽ, ഈ വിഷയത്തിൽ കണ്ണൂരിലെ പ്രദേശിക നേതാക്കൾ സമൂഹ മാധ്യമങ്ങളിലൂടെയും കെ സി വോണുഗോപാലിന് എതിരെ രംഗത്ത് എത്തിയിരുന്നു.

7

എന്നാല്‍, ഇതിനെതിരെ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ രംഗത്തെത്തിയിരുന്നു. സമൂഹ മാധ്യമങ്ങളില്‍ നേതാക്കള്‍ക്കെതിരായ അധിക്ഷേപം അംഗീകരിക്കാനാവില്ലെന്ന് കെ.സുധാകരന്‍ എംപി വ്യക്തമാക്കിയിരുന്നു. നേതാക്കളെ പരസ്യമായി സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിക്കുന്നു. വ്യക്തിഹത്യ നടത്തുന്നു. ഇത് അംഗീകരിക്കാനാവില്ല. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കെ.സുധാകരന്‍ വ്യക്തമാക്കിയിരുന്നു.

Recommended Video

cmsvideo
    രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+