കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഞ്ചിനിയറിംഗ് ഫാര്‍മസി പ്രവേശന പരീക്ഷ; അഡ്മിറ്റ് കാര്‍ഡുകൾ ഡൗണ്‍ലോഡ് ചെയ്യാം, നിര്‍ദ്ദേശങ്ങൾ ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: എഞ്ചിനിയറിംഗ് ഫാര്‍മസി പ്രവേശന പരീക്ഷകളുടെ അഡ്മിറ്റ് കാര്‍ഡുകള്‍ ഓണ്‍ലൈനില്‍ ലഭ്യമായി തുടങ്ങി. പ്രവേശന പരീക്ഷ കമ്മിഷണറുടെ www.cee.kerala.gov.in എന്ന് വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള കെഇഎഎം 2020 കാന്‍ഡിഡേറ്റ് പോര്‍ട്ടല്‍ വഴി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കിയ അപേക്ഷ നമ്പറും പാസ് വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുമ്പോള്‍ പ്രൊഫൈല്‍ പേജ് കാണാന്‍ സാധിക്കും ഇതില്‍ അഡ്മിറ്റ് കാര്‍ഡ് എന്ന മെനവില്‍ ക്ലക്ക് ചെയ്താല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നതാണ്.

exam

പരീക്ഷ എഴുതാനെത്തുന്ന വിദ്യാര്‍ത്ഥികളെ തിരിച്ചറിയുന്നത് കളര്‍ പ്രിന്റ് നിര്‍ബന്ധമാണ്. അതേസമയം, മെഡിക്കല്‍, ആര്‍ക്കിടെക്ചര്‍ കോഴ്‌സുകള്‍ക്ക് മാത്രം അപേക്ഷിച്ചവര്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഇപ്പോള്‍ ലഭ്യമല്ല. എന്നാല്‍ അവര്‍ക്ക് പ്രൊഫൈല്‍ പേജ് കാണാന്‍ സാധിക്കുന്നതായിരിക്കും. അതേസമയം, അപ്ലോഡ് ചെയ്ത ഫോട്ടോയില്‍ പിഴവ്, ഓപ്പിലെ അപാകത, ഫീസിന്റെ ബാക്കി അടക്കാനുള്ളവരുടെയും അഡ്മിറ്റ് കാര്‍ഡുകള്‍ ഇപ്പോള്‍ ലഭ്യമല്ല. ഇവര്‍ക്ക് പ്രൊഫൈല്‍ പേജിലെ മെമ്മോ വിവരങ്ങള്‍ എന്ന മെനുവില്‍ നിന്ന് ന്യൂനത സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകും. അപേക്ഷ ഫീസ്, ദുബായ് സെന്റര്‍ അപേക്ഷ ഫീസ് എന്നിവയുടെ ബാക്കി അടക്കാനുള്ളവര്‍ക്ക് തുക ഓണ്‍ലൈനായി അടക്കുന്നതോടടെ അഡ്മിറ്റ് കാര്‍ഡ് ലഭ്യമാകുു്‌നതായിരിക്കും. എല്ലാ ന്യൂനതളുെ നാളെ രണ്ട് മണിക്ക് മുന്നേ പരിഹരിക്കേണ്ടതുണ്ട്.

ഇനി അപേക്ഷ നമ്പര്‍ അറിയാത്തവര്‍ക്ക് വെബ്‌സൈറ്റിലെ കാന്‍ഡിഡേറ്റ് പോര്‍ട്ടലില്‍ നല്‍കിയിട്ടുള്ള ഫോര്‍ഗെറ്റ് ആപ്ലിക്കേഷന്‍ എന്ന ലിങ്കില്‍ നിന്ന് പേരും നമ്പറും നല്‍കി ഇത് കണ്ടപിടിക്കാവുന്നതാണ്. പരീക്ഷയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എന്തെങ്കിലും അത്യാവശ്യകാര്യത്തിന് ബന്ധപ്പെടാന്‍ ലെയസണ്‍ ഓഫീസര്‍മാരുടെ ഫോണ്‍ നമ്പര്‍ അഡ്മിറ്റ കാര്‍ഡില്‍ ലഭ്യമാക്കിയിട്ടുണ്ട്. ജൂലൈ 16നാണ് പരീക്ഷ നടക്കുക. ഇത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേരും. രണ്ട് ഷിഫ്റ്റുകളിലായിരിക്കും പരീക്ഷ നടക്കുക. രാവിലത്തെ ഷിഫ്റ്റില്‍ 10 മണിക്ക് ആരംഭിച്ച് 12.30ന് അവസാനിക്കും. ഒന്നാം പേപ്പറായ ഫിസിക്‌സ് മാത്തമാറ്റിക്‌സ് എന്നിവയായിരിക്കും ഈ സമയങ്ങളില്‍ നടക്കുക. ഉച്ചയ്ക്ക് 2.30 മുതല്‍ 5.30വരെയാണ് രണ്ടാമത്തെ ഷിഫ്റ്റ്.

English summary
KEAM 2020: Admit Card, Exam Date, Hall Ticket Download and Latest updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X