• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎഎസ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; ആദ്യ നാല് റാങ്കുകളും വനിതകള്‍ക്ക്

Google Oneindia Malayalam News

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന്റെ റാങ്ക് പട്ടിക പിഎസ്സി പ്രസിദ്ധീകരിച്ചു. തിരുവനന്തപുരത്ത് വച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പിഎസ്സി ചെയര്‍മാനാണ് റാങ്ക് പട്ടിക പ്രഖ്യാപിച്ചത്. ആദ്യത്തെ നാല് റാങ്കുകളും വനിതകള്‍ക്കാണ്. സ്ട്രീം ഒന്നില്‍ ഒന്നാം റാങ്ക് എസ് മാലിനി, രണ്ടാം റാങ്ക് നന്ദന പിള്ള, മൂന്നാം റാങ്ക് ഗോപിക ഉദയന്‍ എന്നിവര്‍ക്കാണ് ലഭിച്ചത്. സ്ട്രീം രണ്ടില്‍ ഒന്നാം റാങ്ക് അഖില ചാക്കോയ്ക്കാണ്.

105 തസ്തികകളിലേക്ക് ആദ്യ നിയമനം നല്‍കുന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരു വര്‍ഷമാണ്. കേരള പിറവി ദിനമായ നവംബര്‍ ഒന്നിനാണ് പുതിയ ഭരണ സര്‍വീസിന് തുടക്കമാകുക. സിവില്‍ സര്‍വീസിന് സമാനമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഭരണ സര്‍വീസാണ് കെഎഎസ്. രണ്ടാം ഗസറ്റഡ് പോസ്റ്റിലേക്കാണ് ആദ്യ നിയമനം ഉണ്ടാകുക. സിവില്‍ സര്‍വീസിനുള്ള ഫീഡര്‍ കാറ്റഗറിയായി കണക്കാക്കുന്ന തസ്തികയില്‍ മികവ് തെളിയിച്ചാല്‍ പത്ത് വര്‍ഷ സര്‍വീസിന് ശേഷം സിവില്‍ സര്‍വീസ് ലഭിച്ചേക്കും. ഐഎഎസിന് സമാനമായ നിയമന ശുപാര്‍ശ അയച്ച് പരിശീലനം നല്‍കുന്നതാണ് രീതി.

ഇതാണ് യഥാര്‍ത്ഥ ഗ്ലാമറസ് ലുക്ക്; മാളവികയുടെ ഹോട്ട് ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

സംസ്ഥാനത്ത് ആകെ പരീക്ഷ എഴുതിയ 576243 പേരില്‍ 852 പേരാണ് അഭിമുഖത്തിന് യോഗ്യത നേടിയത്. മെയിന്‍ പരീക്ഷയുടെ 300 മാര്‍ക്കും അഭിമുഖത്തിന്റെ 50 മാര്‍ക്കും ചേര്‍ത്താണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. 2014ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് സര്‍ക്കാരിന്റെ നയങ്ങളും പരിപാടികളും നടപ്പാക്കാന്‍ മിടുക്കരായവരെ കൊണ്ടുവരാന്‍ എന്ന ലക്ഷ്യത്തോടെ കെഎഎസ് ആലോചിച്ചതെങ്കിലും ജീവനക്കാരുടെ യൂണിയനുകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മുന്നോട്ട് പോകാന്‍ സാധിച്ചില്ല. നിലവിലെ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തെ ബാധിക്കുമെന്ന് കാണിച്ചായിരുന്നു എതിര്‍പ്പുണ്ടായത്. തുടര്‍ന്ന് പിണറായി വിജയന്‍ സര്‍ക്കാരാണ് ജീവനക്കാരുടെ എതിര്‍പ്പ് മറികടന്ന് കെഎഎസുമായി മുന്നോട്ടുപോയത്.

അതേസമയം, കെഎഎസ് വിജയികള്‍ക്ക് അഭിനന്ദവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാ മത്സരാര്‍ഥികളേയും ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നു. സാമൂഹ്യപ്രതിബദ്ധത ഉയര്‍ത്തിപ്പിടിച്ച് ഏറ്റവും മികച്ച രീതിയില്‍ എല്ലാവര്‍ക്കും പ്രവര്‍ത്തിക്കാന്‍ സാധിക്കട്ടെ എന്നാശംസിക്കുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആറു പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിനു വിരാമമിട്ട് കേരള അഡ്മിനിസ്ട്‌റേറ്റീവ് സര്‍വീസ് യാഥാര്‍ഥ്യമാവുകയാണ്. ആദ്യ റാങ്ക് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിച്ചു. സ്ട്രീം ഒന്നില്‍ എസ് മാലിനിയും, രണ്ടാം സ്ട്രീമില്‍ അഖില ചാക്കോയും, മൂന്നാം സ്ട്രീമില്‍ അനൂപ് കുമാറും ആദ്യ റാങ്ക് കരസ്ഥമാക്കി. നവംബര്‍ ഒന്നിനാണ് പുതിയ സര്‍വീസിന് തുടക്കമാകുന്നത്. 105 തസ്തികകളിലേക്കാണ് ആദ്യ നിയമനം ഉണ്ടാവുക. ഒരു വര്‍ഷമായിരിക്കും റാങ്ക് ലിസ്റ്റ് കാലാവധി. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും മികച്ച രീതിയില്‍ പരീക്ഷകള്‍ നടത്തുവാനും അധിക കാലതാമസമില്ലാതെ ഫലങ്ങള്‍ പ്രഖ്യാപിക്കാനും പി എസ് സിക്ക് സാധിച്ചു എന്നത് അഭിമാനകരമായ നേട്ടമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Recommended Video

cmsvideo
  WHO denied authorization for covaxin | Oneindia Malayalam

  മൂന്നു പോലീസ് ഉദ്യോഗസ്ഥർ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേയ്ക്ക്

  കേരള പോലീസിന്റെ അഭിമാനം ഉയർത്തി മൂന്നു പോലീസ് ഉദ്യോഗസ്ഥർ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേയ്ക്ക്.

  മലബാർ സ്പെഷ്യൽ പോലീസിൽ നിന്ന് സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ ഡെപ്യൂട്ടേഷനിൽ ജോലിനോക്കുന്ന നെടുമങ്ങാട് സ്വദേശി ആനന്ദ് എസ് കുമാർ, കെ എ പി മൂന്നാം ബറ്റാലിയനിലെ അരുൺ അലക്സാണ്ടർ, ഇടുക്കി ശാന്തൻപാറ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ പി കെ അനീഷ് എന്നിവരാണ് കേരളാ അഡ്മിനിസ്ട്രേറ്റീവ് സർവീസിലേയ്ക്ക് പ്രവേശിക്കുന്നത്.

  ജ്യോതികുമാർ ചാമക്കാല
  Know all about
  ജ്യോതികുമാർ ചാമക്കാല
  English summary
  Kerala Administrative Service rank list published; first four ranks are for women
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X