ഇഞ്ചോടിഞ്ച് പോരാട്ടം: കാസര്‍കോട് എന്‍ എ നെല്ലിക്കുന്നിന് വിജയം
കാസര്‍കോട്: ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന കാസര്‍കോട് എന്‍ എ നെല്ലിക്കുന്നിന് വിജയം. ഇന്ത്യന്‍ മുസ്ലിം ലീഗിന് തുടര്‍ച്ചയായി ലീഗിന് വിജയം സമ്മാനിക്കുന്ന എന്‍ എ നെല്ലിക്കുന്ന് 8607 വോട്ട് നേടിയത്. എല്‍ഡിഎഫിന് വേണ്ടി കൊല്ലം ഓച്ചിറ സ്വദേശിയായ ന്യൂറോ സൈക്യട്രിസ്റ്റ് ഡോ എം എ അമീനാണ് മത്സരിച്ചത്. ബി ജെ പി സ്ഥാനാർഥി രവീശ് തന്ത്രിയായിരുന്നു.

ബി.ജെ.പി. സ്ഥിരമായി രണ്ടാംസ്ഥാനത്തെത്തുന്ന മണ്ഡലമെന്ന നിലയില്‍ ശ്രദ്ധേയമായ കാസര്‍കോട്ട് അപ്രതീക്ഷിതമായാണ് രവീശ് തന്ത്രി കുണ്ടാര്‍ സ്ഥാനാര്‍ഥിയായത്. തിരഞ്ഞെടുപ്പില്‍ കന്നിയങ്കം കുറിച്ച അമീന്‍ ഐഎന്‍എല്‍ ദേശീയ വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
യുഡിഎഫിന് വേണ്ടി മത്സരിച്ച മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി എന്‍ എ നെല്ലിക്കുന്നാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. രണ്ടാം തവണയാണ് യുഡിഎഫിന് വേണ്ടി ജനവിധി തേടുന്നത്. 53068 വോട്ടുകള്‍ നേടിയ നെല്ലിക്കുന്ന് എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ബിജെപിയുടെ ജയലക്ഷ്മി എന്‍ ഭട്ടിനെതിരെ 9,738 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. 16,467 വോട്ടുകള്‍ നേടിയ ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥിയാണ് 3ാം സ്ഥാനത്തെത്തിയത്.












Click it and Unblock the Notifications