ഭരണം ഇടതിനോ വലതിനോ; നിര്‍ണ്ണായകമാവുക ആ 10 ലക്ഷം വോട്ടുകള്‍, ഏറെയും സ്വന്തമാക്കിയെന്ന് യുഡിഎഫ്
തിരുവനന്തപുരം: കേരളത്തില്‍ ഇനിയുള്ള അഞ്ചു വര്‍ഷം ആര് ഭരിക്കുമെന്ന് അറിയാന്‍ ഇനി ശേഷിക്കുന്നത് 17 ദിവസങ്ങള്‍ മാത്രം. തിരഞ്ഞെടുപ്പിന് പിന്നാലെ ആറ്റിക്കുറുക്കിയ കണക്കുകള്‍ പൂര്‍ത്തിയാക്കിയ മുന്നണികള്‍ക്ക് ഒരു പോലെ പ്രതീക്ഷയും ആശങ്കയുമുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തിന് മാത്രം വിജയിച്ച മണ്ഡലങ്ങളില്‍ ഇത്തവണ എങ്ങോട്ട് മറിയും എന്നത് സംസ്ഥാന ഭരണത്തില്‍ ആര് എത്തും എന്നുള്ളതില്‍ നിര്‍ണ്ണായകമാവുക.

രാഷ്ട്രീയ നിലപാട്
കേവലം 10 ലക്ഷം വോട്ടര്‍ മാര്‍ വിചാരിച്ചാല്‍ ഒരു സംസ്ഥാനത്തിന്‍റെ ഭരത്തിന്‍റെ ഗതിമാറ്റാന്‍ കഴിയുമെന്നതാണ് സ്ഥിത്ഥി. മൊത്തം പോള്‍ ചെയ്ത 2.03 കോടി വോട്ടിന്‍റെ 5 ശതമാനം മാത്രമാണ് ഈ സഖ്യവരുന്നത്. ഒരോ മണ്ഡലത്തിലേയും 80 ശതമാനം വോട്ടര്‍മാരേയും ഉറച്ച രാഷ്ട്രീയ നിലപാട് ഉള്ളവരായിട്ടാണ് വിലയിരുത്തുന്നത്.

വിജയികളെ തീരുമാനിക്കുക
ബാക്കിയുള്ള 20 ശതമാനത്തിൽ 15 ശതമാനനം പേർ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന തീരുമാനത്തില്‍ എത്തുക അവസാന രണ്ടാഴ്ച്ചത്തെ പ്രചാരണത്തില്‍ സ്വാധീനപ്പെട്ടാണ്. വോട്ടെടുപ്പിന് ഒരു ദിവസം മുമ്പെങ്കിലും അവരും നിലപാട് ഉറപ്പിക്കും. മുന്നിലെത്തുന്ന മുന്നണിയുടെ ഭൂരിപക്ഷം 20 സീറ്റിൽ കുറവെങ്കിൽ അവശേഷിക്കുന്ന 5 ശതമാനം (10 ലക്ഷം) ആവും വിജയികളെ തീരുമാനിക്കുക.

ഏഴായിരത്തിന് മുകളില്‍
ഓരോ മണ്ഡലത്തിലും ഇത്തരത്തില്‍ ശരാശശി ഏഴായിരത്തിന് മുകളില്‍ വോട്ട് വരും. അങ്ങോട്ട് ഇങ്ങോട്ടും മറിയാവുന്ന ഈ വോട്ടുകളെ കുറിച്ചുള്ള പ്രവചനം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പോലും അസാധ്യമാണ്. ഈ തിരഞ്ഞെടുപ്പിൽ 30ൽ കുറയാത്ത സീറ്റുകളിൽ ഭൂരിപക്ഷം അയ്യായിരം വോട്ടിൽ താഴെയായിരിക്കാനാണ് സാധ്യത....

29 സീറ്റുകളിൽ
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 29 സീറ്റുകളിൽ ഭൂരിപക്ഷം അയ്യായിരത്തിൽ താഴെ ആയിരുന്നു ഭൂരിപക്ഷം എന്നതാണ് ഈ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാരണം. ആർക്ക് വോട്ട് ചെയ്യണമെന്ന് തിരഞ്ഞെടുപ്പ് ദിനത്തിലോ അതിന് തൊട്ടുമുമ്പുള്ള മണിക്കൂറിലോ ആണ് ഈ അഞ്ച് ശതമാനം തീരുമാനം എടുക്കുന്നതെന്നാണ് അഭിപ്രായ സര്‍വെ വിഗ്ധര്‍ കണ്ടെത്തിയിട്ടുള്ളത്.

ആര്‍ക്ക് അനുകൂലം
ഈ വോട്ടര്‍മാരെ വലിയ തോതില്‍ സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് യുഡിഎഫിന്‍റെ വിലയിരുത്തല്‍. തിരഞ്ഞെടുപ്പിന്‍റെ അന്ന് സജീവ ചര്‍ച്ചാവിഷയമായ ശബരിമല അടക്കം ഗുണം ചെയ്തെന്നാണ് വിലയിരുത്തല്‍. എന്നാല്‍ എല്ലാവിഭാഗം വോട്ടര്‍മാരെയും സ്വാധീനിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞെന്നും തിരഞ്ഞെടുപ്പ് വിധി തങ്ങള്‍ക്ക് അനുകൂലമായിരിക്കുമെന്ന് സിപിഎമ്മും അവകാശപ്പെടുന്നു.












Click it and Unblock the Notifications