കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടുത്തുരുത്തിയും ചങ്ങനാശ്ശേരിയും കോണ്‍ഗ്രസ് കൈവിടും? കോട്ടയവും എറണാകുളവും സേഫല്ല

Google Oneindia Malayalam News

കോട്ടയം: കോണ്‍ഗ്രസ് ഇത്തവണ ഏറ്റവും പ്രതീക്ഷ വെക്കുന്ന ജില്ലയായി കോട്ടയം. ഇവിടെ വോട്ടുകുറഞ്ഞത് കോണ്‍ഗ്രസിന് കഴിഞ്ഞ തവണയുണ്ടായ നേട്ടം ആവര്‍ത്തിക്കുമെന്ന സൂചനയായിട്ടാണ് നേതൃത്വം കാണുന്നത്. എന്നാല്‍ ഇവിടെ ഉറപ്പായും നേട്ടമുണ്ടാകുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രാഥമികമായ വിലയിരുത്തല്‍. എന്നാല്‍ ജോസ് കെ മാണി അതിവിദഗ്ധമായിട്ടാണ് കാര്യങ്ങള്‍ നീക്കിയത്. തദ്ദേശത്തിനേക്കാള്‍ കൂടുതല്‍ സമയം ജോസിന് കിട്ടിയത് കോണ്‍ഗ്രസിനെ വലിയ രീതിയില്‍ തന്നെ ബാധിക്കാനാണ് സാധ്യത.

ഹരിദ്വാറില്‍ കുംഭമേളയ്ക്ക് തുടക്കമാകുന്നു, ചിത്രങ്ങള്‍ കാണാം

കോട്ടയത്ത് കൈവിടും

കോട്ടയത്ത് കൈവിടും

കോട്ടയത്ത് കോണ്‍ഗ്രസ് 2016 ആവര്‍ത്തിക്കുമെന്ന കണക്കുകൂട്ടലിലാണ്. ആറ് സീറ്റില്‍ തന്നെ വിജയിക്കുമെന്നാണ് പ്രാഥമികമായ വിലയിരുത്തല്‍. എന്നാല്‍ നിലവില്‍ വിജയസാധ്യത പറയാന്‍ സാധിക്കുന്നത് കോട്ടയത്തും പുതുപ്പള്ളിയിലുമാണ്. കടുത്ത പോരാട്ടം കോട്ടയത്ത് തന്നെ നടക്കുന്നുണ്ട്. ഇവിടെ സിറ്റിംഗ് സീറ്റുകള്‍ കൈവിടാന്‍ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസിന്റെ അനൗദ്യോഗിക വിലയിരുത്തലാണ്. നേരത്തെ കണ്ണൂരിലും തൃത്താലയിലും സിറ്റിംഗ് സീറ്റുകള്‍ കൈവിടുമെന്ന് സൂചന നല്‍കിയിരുന്നു.

പാലായില്‍ ത്രില്ലര്‍

പാലായില്‍ ത്രില്ലര്‍

പാലായില്‍ മാണി സി കാപ്പന്‍ കടുത്ത പോരാണ് ജോസ് കെ മാണിയുമായി നടത്തുന്നത്. എന്നാല്‍ ഇവിടെ ജോസിന്റെ തന്ത്രം നല്ല രീതിയില്‍ ഫലിച്ചിട്ടുണ്ട്. വിജയിച്ചാല്‍ മന്ത്രിയാവുമെന്ന പ്രചാരണമായിരുന്നു ഇത്. ഇടതുമുന്നണിക്ക് തുടര്‍ ഭരണമുണ്ടാവുമെന്ന പ്രതീതി പാലായില്‍ ശക്തമാണ്. മാണി സി കാപ്പന്‍ മുന്നിട്ടിറങ്ങിയെങ്കിലും കോണ്‍ഗ്രസ് ദുര്‍ബലമാണ് ഇവിടെ. രമേശ് ചെന്നിത്തലയുടെ യാത്ര ആ ദിവസം ചലനമുണ്ടാക്കിയെങ്കിലും പിന്നീട് ആ ഓളം നഷ്ടപ്പെട്ടിട്ടുണ്ട്. ജോസ് നിശബ്ദ പ്രചാരണത്തിലൂടെ ഒരു തരംഗം തന്നെ മണ്ഡലത്തിലുണ്ടാക്കിയിട്ടുണ്ട്.

കടുത്തുരുത്തിയും ചങ്ങനാശ്ശേരിയും

കടുത്തുരുത്തിയും ചങ്ങനാശ്ശേരിയും

യുഡിഎഫിന്റെ ഉറച്ച കോട്ടയാണ് കടുത്തുരുത്തിയും ചങ്ങനാശ്ശേരിയും. കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും ചങ്ങനാശ്ശേരിയില്‍ വിജെ ലാലിയുമാണ് യുഡിഎഫിനായി മത്സരിക്കുന്നത്. മോന്‍സ് ജോസഫ് 42256 വോട്ടിനാണ് 2016ല്‍ മോന്‍സ് ജയിച്ചത്. സിഎഫ് തോമസ് ചങ്ങനാശ്ശേരിയില്‍ ജയിച്ചത് വെറും 1849 വോട്ടിനാണ്. ഇത് നേരത്തെ മറിയുമെന്ന് ഉറപ്പിച്ചതാണ്. കേരള കോണ്‍ഗ്രസ് വോട്ട് ഇവിടുണ്ട്. ഒപ്പം ഇടതുപക്ഷവും കൂടി ചേരുന്നതോടെ ഭൂരിപക്ഷം കൂടുമെന്ന ഉറപ്പിലാണ്. മോന്‍സിനെതിരെ സ്റ്റീഫന്‍ ജോര്‍ജ് വന്നതോടെ ജോസഫ് വിഭാഗം നല്ല പേടിയിലാണ്.

ജോസിന്റെ കോണ്‍ഫിഡന്‍സ്

ജോസിന്റെ കോണ്‍ഫിഡന്‍സ്

തദ്ദേശ തിരഞ്ഞെടുപ്പിലെ ജയവും എല്‍ഡിഎഫിന്റെ സംഘടനാ ശേഷിയും ഉപയോഗിച്ച് വന്‍ പ്രചാരണമാണ് ജോസ് നടത്തിയത്. വിജയം അല്ലാതെ നിലനില്‍പ്പില്ലെന്ന് മനസ്സിലാക്കിയായിരുന്നു പോരാട്ടം. 10000 വോട്ടിന് മുകളിലാണ് രണ്ട് കാപ്പനും ജോസും ലക്ഷ്യമിടുന്നത്. എന്നാല്‍ കാപ്പന് യുഡിഎഫ് അടിത്തറ ഇല്ലാതെ പോയത് വലിയ തിരിച്ചടിയാവും. മറിച്ച് ജോസിന് കേരള കോണ്‍ഗ്രസ് എമ്മിന്റെ ദൗര്‍ബല്യം സിപിഎമ്മിലൂടെ പരിഹരിക്കാനുമായി. ജയിച്ചാല്‍ ജോസ് മന്ത്രിയാവുമെന്ന വന്‍ പ്രതീക്ഷ കേരള കോണ്‍ഗ്രസ് എമ്മിലുണ്ട്. അത് അണികളില്‍ വലിയ ആവേശവും ഉണ്ടാക്കിയിട്ടുണ്ട്.

പൂഞ്ഞാറില്‍ കളി മാറും

പൂഞ്ഞാറില്‍ കളി മാറും

പൂഞ്ഞാറില്‍ ഇത്തവണ സിപിഎമ്മും എസ്ഡിപിഐയും എല്ലാ ശക്തമായി തന്നെ സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെ മുന്നില്‍ നിന്ന് പ്രചാരണത്തില്‍ സഹായിച്ചിട്ടുണ്ട്. മുസ്ലീം വോട്ടുകള്‍ ഉറപ്പായും പിസി ജോര്‍ജിന് കിട്ടില്ല. ക്രിസ്ത്യന്‍ വോട്ടുകളിലും വിള്ളലുണ്ടാവും. ഹിന്ദു വോട്ടുകള്‍ ബിജെപിയുടെ പിന്തുണ ജോര്‍ജ് അവകാശപ്പെട്ടത് കൊണ്ട് പൂര്‍ണമായും കിട്ടാന്‍ സാധ്യതയുമില്ല. ജോര്‍ജ് പൂഞ്ഞാറില്‍ വീഴാനുള്ള സാധ്യത അതിശക്തമാണ്. കത്തോലിക്കാ സഭയുടെ അതിശക്തമായ പിന്തുണ ജോസിനുള്ളത് ജോര്‍ജിനെ വീഴ്ത്താനുള്ള തന്ത്രമാകും.

ജോസഫ് ദുര്‍ബലനാകും

ജോസഫ് ദുര്‍ബലനാകും

മോന്‍സ് ജോസഫ് പിജെ ജോസഫിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനാണ്. മോന്‍സ് കൂടി തോറ്റാല്‍ ജോസഫ് കൂടുതല്‍ ദുര്‍ബലനാവും. മത്സരിക്കുന്ന പത്ത് സീറ്റിലും വിജയസാധ്യത ജോസഫിനില്ല. കോട്ടയത്ത് അക്കൗണ്ട് തുറക്കുമോ എന്ന ആശങ്കയുമുണ്ട്. ഇടുക്കിയിലെ ജോസഫിന്റെ സീറ്റില്‍ വരെ കടുത്ത മത്സരമാണ് നടക്കുന്നത്. ജോസിനോട് വീണ്ടും തോറ്റാല്‍ യുഡിഎഫില്‍ ജോസഫിന്റെ സാധ്യതയും ദുര്‍ബലമാവും. അതേസമയം വൈക്കത്ത് പോളിംഗ് ശതമാനം കൂടുതലുള്ളതും ചങ്ങനാശ്ശേരിയില്‍ ജോബ് മൈക്കിള്‍ വന്നതും അനുകൂല സാഹചര്യം ഉണ്ടാക്കിയിട്ടുണ്ട് എല്‍ഡിഎഫിന്. ജോസഫിന് ചങ്ങനാശ്ശേരിയില്‍ ലതികാ സുഭാഷ് വലിയ തലവേദനയാവും.

എറണാകുളത്ത് കടമ്പ

എറണാകുളത്ത് കടമ്പ

എറണാകുളത്ത് കണക്കുകള്‍ ആശങ്ക നല്‍കുന്നതാണ് യുഡിഎഫ് നേതൃത്വത്തിന്. പല സ്ഥലത്തും അസന്തുഷ്ടര്‍ പാലം വലിച്ചെന്ന് വരെ സൂചനയുണ്ട്. എറണാകുളം, തൃക്കാക്കര മണ്ഡലങ്ങളില്‍ ത്രില്ലര്‍ പോരാണെന്ന് നേതൃത്വം വിലയിരുത്തുന്നു. തൃപ്പൂണിത്തുറയില്‍ വിജയം അത്ര ഉറപ്പില്ല. മൂവാറ്റപുഴ, പറവൂര്‍, കുന്നത്തുനാട്, കൊച്ചി, പെരുമ്പാവൂര്‍, കോതമംഗലം, സീറ്റുകളില്‍ കടുപ്പമാണ്. ആരാണെന്ന് പ്രവചിക്കുക പോലും പ്രയാസം. ആര് ജയിച്ചാലും വളരെ നേര്‍ത്ത ഭൂരിപക്ഷമാണ് ഉണ്ടാവുക. ആലുവയില്‍ മാത്രമാണ് നിലവില്‍ ഉറച്ച പ്രതീക്ഷയുള്ളത്. ഈ രണ്ട് ജില്ലകളും ഭരണം പിടിക്കാന്‍ കോണ്‍ഗ്രസ് കൂടിയേ തീരൂ.

ആരാധകരെ ഞെട്ടിച്ച് കിരണ്‍ റാത്തോഡിന്റെ ഫോട്ടോഷൂട്ട്, ഗ്ലാമറസിന്റെ അങ്ങേയറ്റമെന്ന് ആരാധകര്‍

English summary
kerala assembly election 2021: congress down their hopes on kottayam and ernakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X