രാഹുൽ ഇഫക്ടിൽ 7 മണ്ഡലങ്ങൾ ?;10 പ്രവചിച്ച് സർവ്വേ ടീം.. ഈ 6 നേതാക്കളേയും ജയിപ്പിക്കാൻ കളം നിറഞ്ഞ് രാഹുൽ
തിരുവനന്തപുരം; 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ പുറത്തുവന്ന സർവ്വേകളെല്ലാം പ്രവചിച്ചത് കേരളത്തിൽ ആകെയുള്ള 20 സീറ്റിൽ എൽഡിഎഫിന്റെ മുന്നേറ്റമുണ്ടാക്കും എന്നായിരുന്നു. എന്നാൽ ഫലം വന്നപ്പോൾ 20 ൽ 19 ഉം നേടി യുഡിഎഫ് തരംഗമായിരുന്നു കേരളത്തിൽ ആഞ്ഞടിച്ചത്. മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം യുഡിഎഫ് മുന്നേറ്റത്തിന് വഴിവെച്ച പ്രധാന ഘടകമായിട്ടായിരുന്നു അന്ന് വിലയിരുത്തപ്പെട്ടത്.
ഇന്ന് മറ്റൊരു തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ ഈ തിരഞ്ഞെടുപ്പിലും രാഹുൽ ഇഫക്ട് ആഞ്ഞടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 7 മണ്ഡലങ്ങളിലാണ് ഈ സാധ്യത കൽപ്പിക്കപ്പെടുന്നത്. വിവരങ്ങളിലേക്ക്

ഓടി നടന്ന് രാഹുലും പ്രിയങ്കയും
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് പ്രചരണത്തിൽ സജീവമാകുകയാണ് വയനാട് എംപി കൂടിയായ രാഹുൽ ഗാന്ധി. രാഹുലിനൊപ്പം സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും ഓടി നടന്ന് പ്രചരണം നയിക്കുന്നുണ്ട്. ഇരുനേതാക്കളുടേയും പ്രചരണം സംസ്ഥാനത്ത് വലിയ രീതിയിൽ യുഡിഎഫിന് ഗുണകരമാകുമെന്ന വിലയിരുത്തലുകൾ യുഡിഎഫിനുണ്ട്.

നിരീക്ഷിച്ച് എൽഡിഎഫ്
യുഡിഎഫിന് മാത്രമല്ല ഇടതുമുന്നണിയും എൻഡിഎയും എന്തിന് പോലീസ് രഹസ്യാന്വേഷണ വിഭാഗവുമടക്കം രാഹുൽ-പ്രിയങ്ക പ്രചരണം എത്രത്തോളം സ്വാധീനിക്കുന്നുണ്ടെന്ന വിശകലനങ്ങൾ നടത്തുന്നുണ്ട്. കേന്ദ്ര ഏജൻസികളും മുഖ്യപ്രതിപക്ഷ നിരയിലെ നേതാവിന്റെ പരിപാടികൾ നിരീക്ഷിക്കുന്നുണ്ടത്രേ.

മൂന്ന് ജില്ലകളിൽ
രാഹുലിന്റ വരവോടെ മൂന്ന് ജില്ലകളിൽ വലിയ അട്ടിമറികൾ ഉണ്ടായേക്കാനുള്ള സാധ്യത ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിൽ പ്രധാനം രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാടാണ്. മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, തിരുവമ്പാടി, ഏറനാട്, വണ്ടൂർ, നിലമ്പൂർ നിയമസഭാ മണ്ഡലങ്ങൾ ചേർന്നതാണ് വയനാട് ലോക്സഭ മണ്ഡലം.

രാഹുലിന് അഭിമാന പ്രശ്നം
2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ നാല് മണ്ഡലങ്ങൾ ഇടതു മുന്നണിയും മൂന്നിടത്ത് യുഡിഎഫുമായിരുന്നു വിജയിച്ചത്. മാനന്തവാടി, കൽപ്പറ്റ, തിരുവമ്പാടി, നിലമ്പൂർ മണ്ഡലങ്ങളായിരുന്നു ഇടതിന് ലഭിച്ചത്. യുഡിഎഫിന് സുൽത്താൻ ബത്തേരി, ഏറനാട്, വണ്ടൂർ മണ്ഡലങ്ങളും. ഇത്തവണ രാഹുലിനെ സംബന്ധിച്ച് ഈ മണ്ഡലങ്ങൾ അഭിമാന പ്രശ്നമാണ്.

ഒപ്പം കെസി വേണുഗോപാലും
ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന ഇവിടെ പ്രത്യേക ശ്രദ്ധ ചെലുത്തിയാണ് രാഹുൽ പ്രചരണം നയിക്കുന്നത്. മുതിർന്ന നേതാവായ കെസി വേണുഗോപാലും രാഹുലിനൊപ്പം സജീവ സാന്നിധ്യമായി മണ്ഡലത്തിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്. വയനാട് ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മണ്ഡലങ്ങൾക്കൊപ്പം തന്നെ സമീപ മണ്ഡലങ്ങളിലും മറ്റ് ചില കോൺഗ്രസ് സ്വാധീനമുള്ള മണ്ഡലങ്ങളിലും രാഹുൽ ഇഫക്ട് ഉണ്ടായേക്കുമെന്നാണ് ിനിരീക്ഷിക്കപ്പെടുന്നത്.

പത്ത് മണ്ഡലങ്ങൾ
രാഹുൽ പ്രചരണത്തിനിറങ്ങിയാൽ മറിയാവുന്ന പത്ത് മണ്ഡലങ്ങൾ ഉണ്ടെന്ന് രാഹുൽ ഗാന്ധിയുടെ സർവ്വേ ടീം റിപ്പോർട്ടിൽ നേരത്തേ വ്യക്തമാക്കിയിരുന്നു. മലബാറിൽ കോഴിക്കോട്, തെക്കൻ കേരളത്തിൽ കൊല്ലം, തിരുവനന്തപുരം,ആലപ്പുഴ എന്നീ ജില്ലകളിലാണ് അട്ടിമറി ഉണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നത്.കോഴിക്കോട് ജില്ലയിൽ നാദാപുരവും കോഴിക്കോട് നോർത്തുമാണ് ഇത്തവണ യുഡിഎഫിന് ലഭിക്കാൻ സാധ്യത ഉണ്ടെന്ന് സർവ്വേ ടീമിന്റെ കണ്ടെത്തിയത്.

കൽപ്പറ്റയും മാനന്തവാടിയും
കൽപ്പറ്റ, മാനന്തവാടി സീറ്റുകൾ രാഹുൽ ഗാന്ധി ഇറങ്ങിയാൽ ഉറപ്പായും യുഡിഎഫിന് ലഭിക്കുമെന്നും സർവ്വേ സൂചിപ്പിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ രാഹുൽ ഗാന്ധിയുടെ പ്രചരണം മേഖലയിൽ സജീവമാക്കാനൊരുങ്ങുകയാണ് യുഡിഎഫ് നേതൃത്വം.അതിനിടെ ലോക്സഭ തിരഞ്ഞെടുപ്പിൽ തനിക്ക് വേണ്ടി പ്രചരണം നയിച്ച നേതാക്കൾക്കായി ശക്തമായ പ്രചരണം നയിക്കുകയാണ് രാഹുൽ.

ടി സിദ്ധിഖിനായി
കൽപ്പറ്റയിലെ സ്ഥാനാർത്ഥി ടി സിദ്ധിഖാണ് ഇതിൽ ഒരാൾ. ലോക്സഭ തിരഞ്ഞെടുപ്പിൽ വയനാട് സീറ്റിലേക്ക് ആദ്യം പരിഗണിച്ചത് ടി സിദ്ധിഖിനെയായിരുന്നു. തുടർന്ന് രാഹുലിന് വേണ്ടി സിദ്ധിഖിന് മാറി നൽക്കേണ്ടി വന്നു. ഇന്ന് സിദ്ധിഖ് മത്സരത്തിനിറങ്ങുമ്പോൾ അതേ ആവേശത്തിൽ അദ്ദേഹത്തിന് വേണ്ടി പ്രചരണം നയിക്കുകയാണ് രാഹുൽ.
Recommended Video

ആറ് പേർക്ക് വേണ്ടി
രാഹുലിന്റെ വയനാട്ടിലെ പ്രചരണത്തിന് ചുക്കാൻ പിടിച്ച മറ്റ് നേതാക്കളായ സുല്‍ത്താന്‍ ബത്തേരിയിലെ ഐസി ബാലകൃഷ്ണന്‍, തിരുവമ്പാടിയിൽ സിപി ചെറിയ മുഹമ്മദ്, നിലമ്പൂരിൽ വിവി പ്രകാശ്, വണ്ടൂരിൽ എപി അനില്‍കുമാര്‍, ഏറനാട്ടിൽ പികെ ബഷീർ എന്നിവരുടെ പ്രചാരണത്തിനും രാഹുൽ ഗാന്ധി സജീവമായിട്ടുണ്ട്.
സാരിയില്‍ മോഡേണ്‍ ലുക്കുമായി രേഷ്മ പസുപുലെതി, സോഷ്യല്‍ മീഡിയ തിരഞ്ഞ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications