സുനില്‍ കുമാറും തിലോത്തമനും ഉണ്ടാവില്ല, സിപിഐയില്‍ 3 ടേം കഴിഞ്ഞവരില്‍ ഇളവ് ചന്ദ്രശേഖരന് മാത്രം!!
തിരുവനന്തപുരം: സിപിഐയുടെ മന്ത്രിമാരില്‍ ഭൂരിഭാഗവും ഇത്തവണ മത്സരിച്ചേക്കില്ല. മൂന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെ ആറ് പ്രമുഖര്‍ക്ക് ഇത്തവണ സീറ്റുണ്ടാവില്ല. മൂന്ന് ടേം കഴിഞ്ഞവരെ മാറ്റി നിര്‍ത്താനാണ് സിപിഐയുടെ സംസ്ഥാന നേതൃയോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ കടുത്ത തീരുമാനവുമായി മുന്നോട്ട് പോകാനാണ് ധാരണ. മന്ത്രി ഇ ചന്ദ്രശേഖരന്‍ ഇത്തവണ പക്ഷേ മത്സര രംഗത്തുണ്ടാവും. സംഘടനാ രംഗത്തുള്ളവര്‍ക്ക് മത്സരിക്കണമെങ്കില്‍ പാര്‍ട്ടി സ്ഥാനം ഒഴിയേണ്ടി വരും. സാധാരണ രണ്ട് തവണ മത്സരിച്ചവര്‍ക്ക് ടിക്കറ്റ് നല്‍കേണ്ടതില്ലെന്നാണ് സിപിഐയിലെ നയം.
ഇത്തവണ സംസ്ഥാന സര്‍ക്കാരിനും സിപിഐക്കും വളരെ നിര്‍ണായക തിരഞ്ഞെടുപ്പ്് ആണ്. അതുകൊണ്ടാണ് രണ്ട് ടേമുള്ളത് മൂന്ന് തവണയായി മാറ്റിയത്. അതേസമയം സിപിഐയിലെ ഏറ്റവും ജനകീയനായ മന്ത്രി വിഎസ് സുനില്‍ കുമാര്‍ ഇതോടെ ഇത്തവണ മത്സരിക്കില്ലെന്ന് ഉറപ്പായി. ഒരു സീറ്റും ആരുടെയും കുത്തകയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറയുന്നു. തൃശൂരില്‍ കരുത്തുറ്റ നേതാവ് ആരാണ് ഇനിയുള്ളത് എന്ന ചോദ്യവും ബാക്കിയാണ്. കെ രാജു പുനലൂരും പി തിലോത്തമന്‍ ചേര്‍ത്തലയിലും ഇത്തവണ മത്സരിക്കില്ല. ബിജിമോള്‍ പീരുമേടിലും സി ദിവാകരന്‍ നെടുമങ്ങാടും മുല്ലക്കര രത്‌നാകരന്‍ ചടയമംഗലത്തും ഇറങ്ങില്ല.
ഇവിടെയെല്ലാം പുതിയ നേതാക്കള്‍ മത്സരിക്കാന്‍ എത്തും. കഴിഞ്ഞ തവണ മത്സരിച്ച 27 സീറ്റുകളിലാണ് സിപിഐ മത്സരിക്കുക. എന്നാല്‍ മൊത്തത്തില്‍ സിപിഐ മത്സരിക്കുന്ന സീറ്റുകള്‍ കുറയുമെന്ന സൂചനയാണ് കാനം നല്‍കുന്നത്. അങ്ങനെയെങ്കില്‍ തോറ്റ സീറ്റുകള്‍ കേരളാ കോണ്‍ഗ്രസ് എമ്മുമായി വെച്ച് മാറാനുള്ള ശ്രമങ്ങളായിരിക്കും സിപിഐ നടത്തുക. നിലവില്‍ 17 എംഎല്‍എമാരാണ് സിപിഐക്കുള്ളത്. ഇതില്‍ 11 പേര്‍ക്ക് മൂന്ന് ടേം നിയമം പരിഗണിക്കുമ്പോള്‍ മത്സരിക്കാം. പക്ഷേ അപ്പോഴും എല്ലാവരും മത്സരിക്കുമോ എന്ന സംശയം ബാക്കിയാണ്. അതേസമയം സിറ്റിംഗ് എംഎല്‍എമാരെ മത്സരിപ്പിക്കണമെന്ന് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടാലും സിപിഐ വഴങ്ങില്ല.
ബംഗാളിൽ ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും 12 മണിക്കൂർ ബന്ദ്- ചിത്രങ്ങൾ
ചാത്തന്നൂര്‍ മണ്ഡലത്തില്‍ ജിഎസ് ജയലാല്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. നാദാപുരത്ത് ഇകെ വിജയന്‍, ചിറയിന്‍കീഴില്‍ വി ശശി എന്നിവരും മത്സരിക്കുന്ന കാര്യത്തില്‍ ഉറപ്പില്ല. ഇവര്‍ രണ്ട് ടേം പൂര്‍ത്തിയാക്കിയവരാണ്. ഇതില്‍ രണ്ട് പേര്‍ മാറി പുതുമുഖങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. അതേസമയം പുതിയ തലമുറയ്ക്ക് വഴിയൊരുക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് കാനം രാജേന്ദ്രന്‍ പറയുന്നു. പരാതിയുള്ളവര്‍ക്ക് പാര്‍ട്ടിയെ അറിയിക്കാം. ആര്‍ക്കും ഒരു മണ്ഡലവും പട്ടയം നല്‍കിയിട്ടില്ല. തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ സംഘടനാ പദവിയിലേക്ക് തിരിച്ചെത്താനാവില്ലെന്നും കാനം പറഞ്ഞു.
ഇന്ത്യയിലിരുന്ന് 163 മില്യണ്‍ യൂറോ ജയിക്കാം; യൂറോമില്യൺസ് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം