കോണ്‍ഗ്രസിനെ നിരന്തരം വിമര്‍ശിച്ചു; മഷി ഉണങ്ങുംമുമ്പ് യുഡിഎഫിലെത്തി... രൂക്ഷ വിമര്‍ശനവുമായി മുരളീധരന്‍
തിരുവനന്തപുരം: കേരളക്കര ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പോര് തിരുവനന്തപുരത്തെ നേമം മണ്ഡലത്തിലാണ് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. കാരണം മറ്റൊന്നുമല്ല, ബിജെപിക്ക് സംസ്ഥാനത്ത് ആദ്യമായി ലഭിച്ച എംഎല്‍എ നേമത്ത് നിന്നാണ്. ഇത്തവണ എന്തുവില കൊടുത്തും തിരിച്ചുപിടിക്കുമെന്ന് ഇടതുമുന്നണിയും യുഡിഎഫും പ്രഖ്യാപിച്ചിരിക്കുന്നു.
വി ശിവന്‍കുട്ടിയെ തന്നെയാണ് എല്‍ഡിഎഫ് മല്‍സരിപ്പിക്കുന്നത്. യുഡിഎഫ് ആകട്ടെ, ഏറ്റവും ശക്തനായ കെ മുരളീധരനെ ഇറക്കിയിരിക്കുന്നു. 2016ല്‍ എന്തുകൊണ്ട് യുഡിഎഫ് തോറ്റു എന്ന് ചോദിച്ചാല്‍ മുരളിക്ക് കൃത്യമായ മറുപടിയുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ....
അസം നിയമസഭാ തെരഞ്ഞെടുപ്പ്, പ്രചാരണ ചിത്രങ്ങള്‍ കാണാം

എന്തുകൊണ്ട് തോറ്റു
2016ല്‍ യുഡിഎഫിന്റെ സ്ഥാനാര്‍ഥി അന്ന് ജെഡിയു നേതാവായിരുന്ന കെ സുരേന്ദ്രന്‍ പിള്ളയായിരുന്നു. നേമം മണ്ഡലത്തില്‍ തോല്‍ക്കാനുണ്ടായ കാരണം അദ്ദേഹം കഴിഞ്ഞ ദിവസം തുറന്നുപറഞ്ഞു. കോണ്‍ഗ്രസുകാര്‍ വോട്ട് വിറ്റു എന്നാണ് സുരേന്ദ്രന്‍ പിള്ളയുടെ ആരോപണം. കൂടെ അദ്ദേഹം മുരളീധരന് ചില ഉപദേശങ്ങളും നല്‍കി.

എല്‍ഡിഎഫിനെ സുഖിപ്പിക്കാന്‍...
കൂടെ നില്‍ക്കുന്നവരുടെ ചതി വരുമെന്നും ശ്രദ്ധിക്കണമെന്നും സുരേന്ദ്രന്‍ പിള്ള കെ മുരളീധരനെ ഉപദേശിച്ചു. ഇപ്പോള്‍ ഇടതുപക്ഷത്തിനൊപ്പമാണ് സുരേന്ദ്രന്‍ പിള്ള. അന്ന് യുഡിഎഫിനൊപ്പവും. അതുകൊണ്ടുതന്നെ ഇപ്പോള്‍ നടത്തിയ പ്രസ്താവന എല്‍ഡിഎഫിനെ സുഖിപ്പിക്കാനാണോ എന്ന് കെ മുരളീധരന്‍ സംശയം പ്രകടിപ്പിക്കുന്നു.

മുരളീധരന്റെ പ്രതികരണം
സുരേന്ദ്രന്‍ പിള്ള മല്‍സരിക്കുന്നതിന് മുമ്പ് വരെ മറുചേരിയിലായിരുന്നു. യുഡഎഫിനെയും കോണ്‍ഗ്രസിനെയും വിമര്‍ശിക്കുന്ന വ്യക്തിയായിരുന്നു. അതിന്റെ മഷി ഉണങ്ങും മുമ്പാണ് യുഡിഎഫിലേക്ക് മാറിയതും നേമത്ത് സ്ഥാനാര്‍ഥിയായതും. അതായിരിക്കാം മുന്നണിക്ക് കിട്ടേണ്ട വോട്ടുകള്‍ കിട്ടാതെ പോയത് എന്ന് മുരളീധരന്‍ മനോരമയോട് പറഞ്ഞു.

താല്‍ക്കാലിക പ്രതിഭാസം
കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ന്നിട്ടുണ്ടാകാമെന്ന് മുരളീധരന്‍ പറയുന്നു. എന്നാല്‍ വോട്ട് കച്ചവടം നടന്നു എന്നത് ശരിയല്ല. ഒ രാജഗോപാലിനോട് ജനങ്ങള്‍ക്ക് ഒരു സഹതാപം തോന്നിയിരിക്കാം. നിരന്തരം തോല്‍ക്കുന്ന വ്യക്തിയല്ലേ എന്നും മുരളീധരന്‍ പറയുന്നു. ബിജെപിയുടെ ജയം താല്‍ക്കാലിക പ്രതിഭാസമാണെന്നും അദ്ദേഹം പറഞ്ഞു.

വിശ്വസിക്കാന്‍ കൊള്ളില്ല
അതേസമയം, നേമം മണ്ഡലത്തില്‍ 2016ല്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്ക് മറിച്ചു എന്നാണ് സുരേന്ദ്രന്‍ പിള്ളയുടെ ആരോപണം. കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും സുരേന്ദ്രന്‍ പിള്ള സൂചിപ്പിച്ചു. താന്‍ ദുര്‍ബലനായ സ്ഥാനാര്‍ഥിയായത് കൊണ്ടാണ് തോറ്റത് എന്ന ആക്ഷേപം സുരേന്ദ്രന്‍ പിള്ള തള്ളിക്കളഞ്ഞു.

8671 വോട്ടുകള്‍
നിലവില്‍ എല്‍ജെഡി ജനറല്‍ സെക്രട്ടറിയാണ് സുരേന്ദ്രന്‍ പിള്ള. 2016ല്‍ ജെഡിയു പ്രതിനിധിയായിരിക്കെയാണ് യുഡിഎഫിന് വേണ്ടി നേമം മണ്ഡലത്തില്‍ മല്‍സരിച്ചത്. ഒ രാജഗോപാല്‍ 8671 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അന്ന് ജയിച്ചത്. ഇത്തവണ ബിജെപി കളത്തിലിറക്കിയിരിക്കുന്നത് കുമ്മനം രാജശേഖരനെയാണ്.

13000ത്തലിധികം ഭൂരിപക്ഷം കിട്ടും
രാജഗോപാലിന് 67813 വോട്ടുകളാണ് ലഭിച്ചത്. വി ശിവന്‍കുട്ടിക്ക് 59142 വോട്ടുകളും കിട്ടി. സുരേന്ദ്രന്‍ പിള്ളയ്ക്ക്് ലഭിച്ചത് 13860 വോട്ടുകള്‍ മാത്രം. ഇത്തവണ ജയിക്കുമോ എന്ന് കെ മുരളീധരനോട് ചോദിച്ചാല്‍ അദ്ദേഹത്തിന്റെ മറുപടി വളരെ പ്രതീക്ഷയോടെയാണ്. കഴിഞ്ഞ തവണ ലഭിച്ച അത്രയും വോട്ടുകള്‍ ഇത്തവണ ഭൂരിപക്ഷമായി ലഭിക്കുമെന്ന് മുരളീധരന്‍ പറയുന്നു.












Click it and Unblock the Notifications