ധര്‍മടത്ത് പിണറായിക്കെതിരെ സുധാകരന്‍ മത്സരിക്കില്ല, മുന്നൊരുക്കമില്ലാതെ ഇറങ്ങാനാവില്ലെന്ന് എംപി
കണ്ണൂര്‍: ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാന്‍ താനില്ലെന്ന് കെ സുധാകരന്‍. തന്നെ ഒഴിവാക്കി തരണമെന്ന് നേതൃത്വത്തെ അറിയിച്ചെന്നും സുധാകരന്‍ വ്യക്തമാക്കി. നേരത്തെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ധര്‍മടത്ത് സുധാകരന്‍ തന്നെ മത്സരിക്കണമെന്നാണ് ആഗ്രഹമെന്ന് പറഞ്ഞിരുന്നു. സുധാകരന്‍ ഒരു മണിക്കൂറിനുള്ളില്‍ മറുപടി പറയാമെന്നാണ് പറഞ്ഞിരുന്നത്. സുധാകരനോട് മത്സരിക്കാന്‍ കെപിസിസിയും ഹൈക്കമാന്‍ഡും ആവശ്യപ്പെട്ടിരുന്നു. ഇതാണ് അദ്ദേഹം നിരസിച്ചത്. അവര്‍ ചോദിച്ചതില്‍ നന്ദിയുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസിലെ അനുനയ നീക്കത്തിന്റെ ഭാഗമായിരുന്നു സുധാകരനെ ധര്‍മടത്ത് മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിക്കെതിരെ കടുത്ത പോരാട്ടം തന്നെ നടത്താനായിരുന്നു കോണ്‍ഗ്രസിന്റെ നീക്കം. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ളവര്‍ സുധാകരനുമായി ചര്‍ച്ച നടത്തിയിരുന്നു. തദ്ദേശത്തില്‍ ധര്‍മടത്തെ ചിലയിടങ്ങളില്‍ നേട്ടമുണ്ടായതാണ് കോണ്‍ഗ്രസ് പ്രതീക്ഷയായി കണ്ടത്. എന്നാല്‍ എംപി സ്ഥാനത്ത് നിന്ന് കൊണ്ട് സുധാകരന്‍ മത്സരിക്കേണ്ടതില്ലെന്ന നിലപാട് കോണ്‍ഗ്രസില്‍ പലര്‍ക്കുമുണ്ടായിരുന്നു. എന്നാല്‍ സുധാകരനും അതേ തീരുമാനത്തിലാണ് എത്തിയിരിക്കുന്നത്.
നേരത്തെ സുധാകരന്‍ മത്സരിക്കേണ്ട ആവശ്യം ഇല്ലെന്നാണ് കെ മുരളീധരന്‍ പ്രതികരിച്ചത്. നേമത്ത് ബിജെപിക്കെതിരെ മത്സരിക്കുന്നത് പോലെയുള്ള വികാരം പിണറായിക്കെതിരെ മത്സരിച്ചാല്‍ കിട്ടില്ലെന്നാണ് വിലയിരുത്തല്‍. അതേസമയം സി രഘുനാഥിനെ ഡിസിസി ധര്‍മടത്ത് മത്സരിക്കാനായി ശുപാര്‍ശ ചെയ്‌തെന്ന് സുധാകരന്‍ പറഞ്ഞു. മറ്റ് മണ്ഡലങ്ങളില്‍ വിജയത്തിന് തന്റെ സാന്നിധ്യം ആവശ്യമാണ്. അതുകൊണ്ടാണ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത്. ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട് പരിഗണിച്ചാണ് തീരുമാനമെന്നും സുധാകരന്‍ വ്യക്തമാക്കി.
തമിഴ്നാട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥി ഖുഷ്ബു സുന്ദറിന്‍റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം
നിലവില്‍ മത്സരിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. മുന്നൊരുക്കങ്ങള്‍ ഇല്ലാതെയാണ് തന്നോട് ധര്‍മടത്ത് മത്സരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ അങ്ങനെ മത്സരിക്കാനാവില്ല. മുന്നൊരുക്കങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ ധര്‍മടത്ത് അദ്ഭുതങ്ങള്‍ സംഭവിക്കുമായിരുന്നുവെന്നും സുധാകരന്‍ വ്യക്തമാക്കി. അതേസമയം സുധാകരനും നേതൃത്വവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഇതോടെ അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് കെപിസിസി. നേരത്തെ കെസി വേണുഗോപാലിനെതിരെ അടക്കം രംഗത്ത് വന്ന സുധാകരന്‍ ഹൈക്കമാന്‍ഡിനെ പ്രതിരോധത്തിലാക്കിയിരുന്നു. വേണുഗോപാല്‍ ഇഷ്ട സ്ഥാനാര്‍ത്ഥികളെ തിരുകി കയറ്റുന്നുവെന്നായിരുന്നു സുധാകരന്‍ ആരോപിച്ചത്.
നയനരാജിന്‍റെ പുതിയ ചിത്രങ്ങള്‍-കാണാം












Click it and Unblock the Notifications