Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎം ഷാജിയുടെ അഴിക്കോടെ പരാജയം;കാരണം കണ്ടെത്തി മുസ്ലീം ലീഗ്.. പ്രാഥമിക വിലയിരുത്തൽ ഇങ്ങനെ

കണ്ണൂർ; സംസ്ഥാനത്ത് തന്നെ ഇക്കുറി ഏറ്റവും ശക്തമാ യ പോരാട്ടം നടന്ന മണ്ഡലമായിരുന്നു അഴിക്കോട്. സിറ്റിംഗ് സീറ്റ് നിലനിർത്താനാകുമെന്ന് പ്രതീക്ഷിച്ചിറങ്ങിയ കെഎം ഷാജിക്ക് പക്ഷേ മണ്ഡലത്തിൽ കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. 10 വർഷം മുൻപ് കൈവിട്ട മണ്ഡലം കെവി സുമേഷിലൂടെ വലിയ ഭൂരിപക്ഷത്തിൽ തന്നെ തിരിച്ച് പിടിക്കാൻ സിപിഎമ്മിന് സാധിച്ചു.

അതേസമയം തോൽവിയുടെ പശ്ചാത്തലത്തിൽ മണ്ഡലത്തിൽ ലീഗിനുള്ളിൽ പ്രതിഷേധം പുകയുകയാണ്.എന്തുകൊണ്ട് തിരിച്ചടി സംഭവിച്ചു എന്നും പഠിക്കാനൊരുങ്ങുകയാണ് നേതൃത്വം. വിശദാംശങ്ങളിലേക്ക്

കെഎം ഷാജിയുടെ വിജയം

കെഎം ഷാജിയുടെ വിജയം

2011 ലെ നിയമസഭ തിരഞ്ഞെടുപ്പിലായിരുന്നു എൽഡിഎഫിനെ പരാജയപ്പെടുത്തി ജില്ലയ്ക്ക് പുറത്ത് നിന്നെത്തിയ കെഎം ഷാജിയിലൂടെ മുസ്ലീം ലീഗ് മണ്ഡലം പിടിച്ചെടുത്ത്. അന്ന് സിപിഎമ്മിലെ പ്രകാശൻ മാസ്റ്ററെ പരാജയപ്പെടുത്തി 493 വോട്ടുകൾക്കായിരുന്നു ഷാജി വിജയിച്ചത്. ഇടതുകോട്ടയിലെ തോൽവി കനത്ത ആഘാതമായിരുന്നു അന്ന് സിപിഎമ്മിന് സമ്മാനിച്ചത്.

രണ്ടാം അങ്കത്തിലും

രണ്ടാം അങ്കത്തിലും

2016 ലും ഷാജിയെ തന്നെ വീണ്ടും ലീഗ് മത്സരിപ്പിച്ചു. അന്ന് ഭൂരിപക്ഷം ഉയർത്തിയായിരുന്നു ലീഗ് സീറ്റ് നിലനിർത്തിയത്. അന്ന് ഷാജിയെ പൂട്ടാൻ മാധ്യമ പ്രവർത്തകൻ നികേഷ് കുമാറിനെയായിരുന്നു സിപിഎം മത്സരിപ്പിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ഷാജിയ്ക്ക് 63,082 വോട്ടുകൾ ലഭിച്ചു. നികേഷിന് 60,795 വോട്ടുകളാണ് ലഭിച്ചത്, 2,287വോട്ടുകളുടെ ഭൂരിപക്ഷം.

 മത്സരിപ്പിക്കരുതെന്ന്

മത്സരിപ്പിക്കരുതെന്ന്

എന്നാൽ വീണ്ടുമൊരു തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയപ്പോൾ ലീഗിൽ കാര്യങ്ങൾ അത്ര പന്തിയായിരുന്നില്ല. കെഎം ഷാജിക്കെതിരെ ഉയർന്ന അനധികൃത സ്വത്ത് സമ്പാദന കേസും പ്ലസ്ടു കോഴ വിവാദവുമെല്ലാം പാർട്ടിക്കുള്ളിൽ വലിയ പൊട്ടിത്തെറിക്കാണ് വഴിവെച്ചത്. ഇതോടെ മൂന്നാം അങ്കത്തിന് ഷാജിയെ മത്സരിപ്പിക്കരുതെന്ന ആവശ്യം പാർട്ടിയിൽ ഉയർന്നിരുന്നു.

സുരക്ഷിത മണ്ഡലങ്ങൾ

സുരക്ഷിത മണ്ഡലങ്ങൾ

അഴിക്കോട് മത്സരിച്ചാൽ തിരിച്ചടി ഉണ്ടാകുമെന്ന ഭയത്താൽ കെഎം ഷാജി മറ്റ് സുരക്ഷിത മണ്ഡലങ്ങളും തേടിയിരുന്നു. കാസർഗോഡ് നിന്നോ മലപ്പുറത്ത് നിന്നോ മത്സരിക്കാനുള്ള നീക്കമായിരുന്നു ഷാജി നടത്തിയത്. എന്നാൽ അതത് ജില്ലാ നേതൃത്വങ്ങൾ ഇതിനെതിരെ പ്രതിഷേധം ഉയർത്തിയോടെ ഷാജിയുടെ നീക്കം പൊളിയുകയായിരുന്നു. ഒടുവിൽ ഗത്യന്തരമില്ലാതെ അഴിക്കോട് നിന്ന് തന്നെ ഷാജിയെ മത്സരിപ്പിക്കാൻ ലീഗ് നേതൃത്വം തിരുമാനിക്കുകയായിരുന്നു.

എന്തുകൊണ്ട് പരാജയപ്പെട്ടു

എന്തുകൊണ്ട് പരാജയപ്പെട്ടു

അതേസമയം കനത്ത പരാജയത്തിന്റെ കാരണം പ്ലസ്ടു കോഴ ആരോപണങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ തന്നെയാണെന്നാണ് ലീഗിന്റെ പ്രാഥമിക വിലയിരുത്തൽ. കഴിഞ്ഞ രണ്ട് തവണയും ഷാജിയുടെ പ്രതിച്ഛായയാണ് വോട്ടായി മാറിയത്. അതിന് ഇക്കുറി മങ്ങലേറ്റതാകാം തിരിച്ചടിക്ക് വഴിവെച്ചതെന്ന വിലയിരുത്തലിലാണ് നേതൃത്വം.

ആഭ്യന്തര പ്രശ്നങ്ങൾ

ആഭ്യന്തര പ്രശ്നങ്ങൾ

മുസ്ലീം ലീഗിലെ ഒരു വിഭാഗം പ്രവർത്തകർക്കിടയിൽ ജില്ലാ നേതൃത്വത്തിനെതിരായ വികാരം പരാജയത്തിന് കാരണമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ലീഗിനുള്ളിലെ പ്രശ്നങ്ങൾ കാരണം വോട്ട് ചോർച്ച ഉണ്ടായിട്ടില്ലെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിഗമനം. എന്നാൽ മുന്നണി സംവിധാനത്തിൽ പാളിച്ച ഉണ്ടായിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കും.

ബൂത്തു കണക്കുകൾ

ബൂത്തു കണക്കുകൾ


വരും ദിവസങ്ങളിൽ ബൂത്തുതല കണക്കുകൾ പരിശോധുച്ച് തോൽവിയുടെ കാരണങ്ങൾ വിലയിരുത്തും. യുഡിഎഫ് സ്വാധീന മേഖലകളിൽ വോട്ട് ചോർച്ച ഉണ്ടായിട്ടുണ്ടോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പഠിക്കാനും നേതൃത്വം തിരുമാനിച്ചിട്ടുണ്ട്.

Recommended Video

cmsvideo
    Mullappally Ramachandran's reply to hibi eden | Oneindia Malayalam
    സുമേഷിന്റെ ഭൂരിപക്ഷം

    സുമേഷിന്റെ ഭൂരിപക്ഷം

    മണ്ഡലത്തിൽ 6,141 വോട്ടാണ് സുമേഷിന്റെ ഭൂരിപക്ഷം. 65,794 വോട്ടായിരുന്നു എൽഡിഎഫിന് ഇവിടെ ലഭിച്ചത്. കെ.എം.ഷാജി 59,653 വോട്ടും ബിജെപിയുടെ കെ രഞ്ജിത്ത് 15,741 വോട്ടുകളും ഇവിടെ നേടി.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+