Get Updates
Get notified of breaking news, exclusive insights, and must-see stories!

എനിക്കിതൊക്കെ തന്നെ ധാരാളം...സംശയമുണ്ടെങ്കിൽ ജയരാജനോട് ചോദിച്ച് നോക്ക്: കെ മുരളീധരൻ

നേമത്ത് ബിജെപിയെ നേരിടാൻ സജ്ജമാണെന്നും യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും മുരളീധരൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ കേരളം ഏറെ ആകാംക്ഷയോടെയാണ് നേമം മണ്ഡലത്തെ നോക്കി കാണുന്നത്. സംസ്ഥാനത്ത് ആദ്യമായി ഒരു ബിജെപി സ്ഥാനാർഥിയെ നിയമസഭയിലെത്തിച്ച മണ്ഡലം ഇത്തവണ എന്തുവില കൊടുത്തും തിരിച്ചുപിടിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ഇടത് വലത് മുന്നണികളെ സ്ഥാനാർഥികളെ തീരുമാനിച്ചിരിക്കുന്നത്. ബിജെപിയാകട്ടെ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ ഉയർത്തികാട്ടി ഇത്തവണയും ജയം ആവർത്തിക്കാമെന്ന പ്രതീക്ഷയിലും. ബിജെപി സ്ഥാനാർഥിയായി കുമ്മനം രാജശേഖരനും എൽഡിഎഫിന് വേണ്ടി വി ശിവൻകുട്ടിയും യുഡിഎഫ് സ്ഥാനാർഥിയായി കെ മുരളീധരനുമാണ് മണ്ഡലത്തിൽ ഏറ്റുമുട്ടുന്നത്.

ബിജെപിയുടെ അസം തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

കെ മുരളീധരൻ മണ്ഡലത്തിൽ

കെ മുരളീധരൻ മണ്ഡലത്തിൽ

ഏറെ അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് വടകരയിൽ നിന്നും കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കെ മുരളീധരനെ മണ്ഡലം തിരികെ പിടിക്കാൻ നേമത്ത് എത്തിച്ചിരിക്കുന്നത്. ഡൽഹിയിൽ നിന്നും കേരളത്തിലെത്തിയ മുരളീധരന് വലിയ സ്വീകരണമാണ് ലഭിച്ചത്. നേതാക്കളും പ്രവർത്തകരുമടക്കം നൂറുകണക്കിന് ആളുകളാണ് മുരളീയെ മണ്ഡലത്തിലേക്ക് സ്വീകരിക്കാനായി എത്തിയത്.

ബിജെപിയെ നേരിടാൻ സജ്ജം

ബിജെപിയെ നേരിടാൻ സജ്ജം

നേമത്ത് ബിജെപിയെ നേരിടാൻ സജ്ജമാണെന്നും യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും മുരളീധരൻ പറഞ്ഞു. എൽഡിഎഫും എൻഡിഎയും തമ്മിൽ രണ്ടാം സ്ഥാനത്തിനുള്ള മത്സരം മാത്രമാണ് നടക്കുന്നതെന്നും തങ്ങൾ ഒന്നാം സ്ഥാനം ഉറപ്പിച്ചെന്നും മുരളീധരൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. സിപിഎമ്മും ബിജെപിയും പ്രചരണങ്ങളിൽ സജീവമായി കഴിഞ്ഞ മണ്ഡലത്തിൽ തനിക്കിതൊക്കെ തന്നെ ധാരളമാണെന്നാണ് മുരളീധരൻ പറഞ്ഞത്. സംശയമുണ്ടെങ്കിൽ പി ജയരാജനോട് ചോദിച്ച് നോക്കാനും അദ്ദേഹം പറഞ്ഞു.

ഗാന്ധിജിയുടെ ഇന്ത്യ

ഗാന്ധിജിയുടെ ഇന്ത്യ

ബിജെപി അവരുടെ ഗുജറാത്തെന്നും സിപിഎം അവരുടെ ചെങ്കോട്ടയെന്നും അവകാശപ്പെടുന്ന മണ്ഡലമാണ് നേമം എന്ന മാധ്യമ പ്രവർത്തകരുടെ ഓർമ്മപ്പെടുത്തലിനോട് മുരളീധരന്റെ മറുപടി ഇങ്ങനെ, ഇത് ഗാന്ധിജിയുടെ ഇന്ത്യയാണ്. അല്ലാതെ ഒരു കോട്ടയും കൂടും ഒന്നുമല്ല.

2019 ലോക്സഭ തിരഞ്ഞെടുപ്പ്

2019 ലോക്സഭ തിരഞ്ഞെടുപ്പ്

2019ൽ ലോക്സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ ഉറച്ച പ്രതീക്ഷയായിരുന്ന വടകരയിൽ മത്സരിച്ച കെ മുരളീധരൻ മിന്നും വിജയമാണ് മണ്ഡലത്തിൽ സ്വന്തമാക്കിയത്. സിപിഎം നേതാവും മുൻ കണ്ണൂർ ജില്ല സെക്രട്ടറിയുമായിരുന്ന പി ജയരാജനെ 84663 വോട്ടുകൾക്കാണ് മുരളീധരൻ പരാജയപ്പെടുത്തിയത്.

മുരളീധരനെ പ്രശംസിച്ച് ഒ രാജഗോപാൽ

മുരളീധരനെ പ്രശംസിച്ച് ഒ രാജഗോപാൽ

അതേസമയം കെ.മുരളീധരൻ കരുത്തനായ എതിരാളിയാണെന്ന ബിജെപി സിറ്റിങ് എംഎൽഎ ഒ.രാജഗോപാലൻ അഭിപ്രായപ്പെട്ടത്. നേമത്ത് കടുത്ത മത്സരമാണ് നടക്കുന്നതെന്നും പാ‍ര്‍ട്ടിക്ക് പുറത്തുള്ള വോട്ട് സമാഹരിക്കാൻ കുമ്മനത്തിന് കഴിയുമോയെന്നറിയില്ലെന്നും രാജഗോപാലൻ പറഞ്ഞിരുന്നു. കോൺഗ്രസ് സ്ഥാനാർഥി കെ.മുരളീധരൻ ശക്തനായ പ്രതിയോഗിയാണ്. സാക്ഷാല്‍ കരുണാകരന്റെ മകനാണ് കെ മുരളീധരന്‍, ശക്തമായ രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവാണ് അദ്ദേഹമെന്നും രാജഗോപാല്‍ അഭിപ്രായപ്പെട്ടു. ഇത് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയാകുമോയെന്ന സംശയം പാർട്ടി പ്രവർത്തകർക്കിടയിൽ ഉടലെടുത്തിട്ടുണ്ട്.

മാളവിക മോഹനന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    Election 2021 : തൃത്താലക്കാര്‍ ആരെ വാഴ്ത്തും ആരെ വീഴ്ത്തും? | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+