കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറ്റകൈ നീക്കത്തിന് കോൺഗ്രസ്;രമേശ് ചെന്നിത്തല അരുവിക്കരയിൽ മത്സരിക്കും? ഹരിപ്പാടെ കണക്കുകൾ നൽകുന്ന സൂചന

Google Oneindia Malayalam News

ആലപ്പുഴ; തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ കനത്ത തിരിച്ചടിയാണ് ഇത്തവണ യുഡിഎഫ് ഏറ്റുവാങ്ങിയത്. ഇതിൽ എടുത്ത് പറയേണ്ടത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഉറച്ച കോട്ടയെന്ന് വിശ്വസിക്കുന്ന ഹരിപ്പാട് മണ്ഡലത്തിലെ തോൽവിയാണ്. വെറും മൂന്ന് പഞ്ചായത്തുകളിൽ മാത്രമാണ് ഇവിടെ യുഡിഎഫിന് ലഭിച്ചത്.

അതേസമയം മോശം പ്രകടനം വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമോയെന്ന ഭീതിയാണ് കോൺഗ്രസ് നേതൃത്വത്തിനുള്ളത്. ഈ സാഹചര്യത്തിൽ അറ്റകൈ പ്രയോഗത്തിന് ഒരുങ്ങുകയാണ് പാർട്ടി.വിശദാംശങ്ങളിലേക്ക്

ഹരിപ്പാട് മണ്ഡലം

ഹരിപ്പാട് മണ്ഡലം

ഹരിപ്പാട് നഗരസഭ, കരുവാറ്റ, ചെറുതന, പള്ളിപ്പാട്, ചേപ്പാട്, കാർത്തികപ്പള്ളി, ചിങ്ങോലി, മുതുകുളം, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, കുമാരപുരം പഞ്ചായത്തുകൾ ചേർന്നതാണ് ഹരിപ്പാട് നിയമസഭ മണ്ഡലം.
തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ എട്ടു തവണ വലതുപക്ഷത്തിനൊപ്പവും അഞ്ചു തവണ ഇടതുപക്ഷതിനൊപ്പവും നിന്ന മണ്ഡലമാണ് ഹരിപ്പാട്.

അനായാസ വിജയം

അനായാസ വിജയം

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ കോൺഗ്രസിന് ആശ്വസിക്കാൻ വക നൽകിയത് ചെന്നിത്തലയുടെ ഹരിപ്പാട് മാത്രമായിരുന്നു.ജില്ലയിലെ മറ്റ് മണ്ഡലങ്ങളിൽ പോര് മുറുകിയപ്പോഴും മണ്ഡലത്തിൽ അനായാസമായിട്ടായിരുന്നു ചെന്നിത്തല വിജയിച്ച് കയറിയത്. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു സിപിഐയുടെ പി പ്രസാദിന് വെല്ലുവിളി ഉയർത്താൻ കഴിഞ്ഞിരുന്നില്ല.

 ഭൂരിപക്ഷം ഉയർത്തി

ഭൂരിപക്ഷം ഉയർത്തി

2011 ൽ 5520 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചതെങ്കിൽ അത് 18621 ആക്കി ഉയർത്താനും 2016 ൽ ചെന്നിത്തലയ്ക്ക് ഇവിടെ കഴിഞ്ഞു. എന്നാൽ ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന്റെ നെഞ്ചിടിപ്പ് ഉയർത്തുകയാണ് ഇവിടെ. എട്ടു പഞ്ചായത്തുകളുടെയും ഹരിപ്പാട് നഗരസഭയുടെയും ഭരണം കൈയാളിയിരുന്ന യുഡിഎഫിന് ഇക്കുറി 3 പഞ്ചായത്തുകൾ മാത്രമാണ് ലഭിച്ചത്.

 ആശങ്കയിൽ നേതാക്കൾ

ആശങ്കയിൽ നേതാക്കൾ

ഹരിപ്പാട് നഗരസഭയിലാകട്ടെ ഭരണം കഷ്ടിയാണ് ലഭിച്ചത്. രണ്ട് ബ്ലോക്ക് പഞ്ചായത്തിലും കനത്ത തിരിച്ചടി നേരിട്ടു. രമേശ് ചെന്നിത്തല നേരിട്ട് തിരഞ്ഞെടുപ്പില് ഇടപെട്ടിട്ട് കൂടി മുന്നണിക്ക് ഉണ്ടായ തിരിച്ചടി നേതൃത്വത്തിന്റെ ആശങ്ക ഇരട്ടിച്ചിട്ടുണ്ട്.അതോടൊപ്പം ഇടതുപക്ഷം നേടിയ മുന്നേറ്റവും പാർട്ടിയുടെ ആധി കൂട്ടുന്നുണ്ട്.

സുരക്ഷിതമല്ലെന്ന്

സുരക്ഷിതമല്ലെന്ന്

ഹരിപ്പാട് നഗരസഭയിൽ ഞെട്ടിക്കുന്ന മുന്നേറ്റം കാഴ്ചവെച്ച ഇടതുമുന്നണി മണ്ഡലത്തിൽ ആകെ നാലായിരത്തിലധികം വോട്ടുകൾ ആണ് ഇത്തവണ അധികമായി നേടിയത്. ഈ സാഹചര്യത്തിൽ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ചെന്നിത്തലയെ മണ്ഡലത്തിലുറക്കുന്നത് സുരക്ഷിതമല്ലെന്നാണ് പാർട്ടിയുടെ വിലയിരുത്തിൽ.

ചരടുവലിച്ച് ചെന്നിത്തല

ചരടുവലിച്ച് ചെന്നിത്തല

ഇതോടെ കോൺഗ്രസിന്റെ കുത്തക സീറ്റായ തിരുവനന്തപുരത്തെ അരുവിക്കരയില്‌‍ ചെന്നിത്തലയെ മത്സരിപ്പിക്കാനാണ് നേതൃത്വം ഒരുങ്ങുന്നതെന്ന് കോൺഗ്രസ് വത്തങ്ങളെ ഉദ്ധരിച്ച് കേരള കൗമുദി റിപ്പോർട്ട് ചെയ്തു. സുരക്ഷിത മണ്ഡലത്തിനായുള്ള നീക്കങ്ങൾ ചെന്നിത്തലയും ശക്തമാക്കിയിട്ടുണ്ടെന്ന് കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

കോൺഗ്രസ് കോട്ട

കോൺഗ്രസ് കോട്ട

1991 മുതൽ കോൺഗ്രസിനെ മാത്രം ജയിപ്പിക്കുന്ന മണ്ഡലമായ ആര്യനാട് പിന്നീട് മണ്ഡല പുനർനിർണയം നടത്തി അരുവിക്കര ആയപ്പോഴും നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ കൈവിട്ടിരുന്നില്ല. അഞ്ച് തവണ ജി കാർത്തികേയനേയുംമകൻ ശബരിനാഥിനേയും മണ്ഡലം വിജയിപ്പിച്ചിട്ടുണ്ട്

അനുകൂല കണക്കുകൾ

അനുകൂല കണക്കുകൾ

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഞെട്ടിക്കുന്ന വിജയമായിരുന്നു ശബരീനാഥ് മണ്ലത്തിൽ നേടിയത്.ജില്ലയിലെ മുഴുവൻ നിയോജക മണ്ഡലങ്ങളും ഇടതുപക്ഷം പിടിച്ചടക്കിയപ്പോൾ ഇവിടെ 21,000 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയത്. ഈ അനുകൂല കണക്കിൽ കണ്ണും നട്ടാണ് ചെന്നിത്തല അരുവിക്കരയ്ക്കായി ചരടുവലിക്കുന്നത്.

 ശബരീനാഥിനെതിരെ

ശബരീനാഥിനെതിരെ

അതേസമയം ചെന്നിത്തല അരുവിക്കരയിൽ മത്സരിക്കുന്നത് പാർട്ടിക്ക് ഗുണകരമാകുമെന്ന വിലയിരുത്തൽ ഒരു വിഭാഗത്തിനുണ്ട്.തദ്ദേശതിരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാൽ എൽഡിഎഫിനാണ് മണ്ഡലത്തിൽ ലീഡ്.മാത്രമല്ല സിറ്റിംഗ് എംഎൽഎയായ ശബരീനാഥനെതിരെ ഭരണവിരുദ്ധ വികാരവും നിലനിൽക്കുന്നുണ്ട്.

രണ്ട് മണ്ഡലങ്ങൾ കൂടി

രണ്ട് മണ്ഡലങ്ങൾ കൂടി

ഈ സാഹചര്യത്തിൽ ശബരീനാഥിനെ കളത്തിലിറക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് കോൺഗ്രസിലെ ഒരുവിഭാഗത്തിന്റെ നിലപാട്.അതേസമയം തിരിച്ചടിയാകുമെന്ന വിലയിരുത്തൽ മറ്റൊരു കൂട്ടരും ഉയർത്തുന്നു. എന്നാൽ അരുവിക്കര അല്ലേങ്കിൽ മറ്റ് രണ്ട് സീറ്റുകൾ കൂടി ചെന്നിത്തലയെ മത്സരിപ്പിക്കാൻ കോൺഗ്രസ് പരിഗണിക്കുന്നുണ്ട്.

വട്ടിയൂർക്കാവോ?

വട്ടിയൂർക്കാവോ?

വട്ടിയൂർക്കാവ് ആണ് രണ്ടാമത്തെ മണ്ഡലം. ഇവിടെ ജാതിമത സമവാക്യങ്ങൾ ചെന്നിത്തല യ്ക്ക് അനുകൂലമാകുമെന്ന് നേതൃത്വം കരുതുന്നു. എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റിൽ പോരാടി ജയിച്ചാൽ അത് യുഡിഎഫ് വിജയത്തിന് തിളക്കം കൂട്ടുമെന്നാണ് നേതാക്കളുടെ അഭിപ്രായം.അതേസമയം വട്ടിയൂർക്കാവിനായി കെ മുരളീധരൻ എംപിയും ചരടുവലിക്കുന്നതായി റിപ്പോർട്ട് ഉണ്ട്.

പാലക്കാട്; ദുരഭിമാനക്കൊല;പോലീസ് പഴുതടച്ചുള്ള അന്വേഷണം നടത്തുമെന്ന് മന്ത്രി എകെ ബാലൻപാലക്കാട്; ദുരഭിമാനക്കൊല;പോലീസ് പഴുതടച്ചുള്ള അന്വേഷണം നടത്തുമെന്ന് മന്ത്രി എകെ ബാലൻ

തൊടുപുഴയിൽ അട്ടിമറി വിജയവുമായി എൽഡിഎഫ്.. യുഡിഎഫ് സ്വതന്ത്രയും വിമതനും ഒപ്പം.. അമ്പരന്ന് യുഡിഎഫ്തൊടുപുഴയിൽ അട്ടിമറി വിജയവുമായി എൽഡിഎഫ്.. യുഡിഎഫ് സ്വതന്ത്രയും വിമതനും ഒപ്പം.. അമ്പരന്ന് യുഡിഎഫ്

യുഡിഎഫിൽ കയറിപറ്റാൻ ഉറച്ച് പിസി ജോർജ്ജ്;'കോൺഗ്രസിനെ പിന്തുണയ്ക്കാം,വേണ്ടെന്ന് പറയുന്നത് അപഹാസ്യം'യുഡിഎഫിൽ കയറിപറ്റാൻ ഉറച്ച് പിസി ജോർജ്ജ്;'കോൺഗ്രസിനെ പിന്തുണയ്ക്കാം,വേണ്ടെന്ന് പറയുന്നത് അപഹാസ്യം'

Recommended Video

cmsvideo
കോൺഗ്രസിൽ ഇതൊക്കെ നടക്കുമോ എന്റെ പിള്ളേച്ചാ ? | Oneindia Malayalam

English summary
Kerala assembly election 2021; Ramesh chennithala may be contest from aruvikkara constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X