കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ മോദിക്ക് മറ്റൊന്നും പറയാനില്ല; ശബരിമല പറഞ്ഞ് വര്‍ഗീയത വളര്‍ത്തുന്നുവെന്ന് ശശി തരൂര്‍

Google Oneindia Malayalam News

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. നരേന്ദ്ര മോദി കേരളത്തിലെത്തുമ്പോള്‍ ശബരിമല വിഷയം ആവര്‍ത്തിക്കാന്‍ കാരണം മറ്റൊന്നും പറയാനില്ലാത്തത് കൊണ്ടാണെന്നും വര്‍ഗീയ വളര്‍ത്താനാണ് നീക്കമെന്നും തരൂര്‍ തുറന്നടിച്ചു. ജനങ്ങളെ ഭിന്നിപ്പിക്കാനാണ് മോദിയുടെ ശ്രമം എന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ കണ്ണൂരിലെ തിരഞ്ഞെടുപ്പ് പ്രചരണം, ചിത്രങ്ങള്‍ കാണാം

21

നേമം മണ്ഡലത്തില്‍ ശക്തമായ ത്രികോണ മല്‍സരമാണ് നടക്കുന്നത്. ബിജെപിയും യുഡിഎഫും തമ്മിലാണ് പ്രധാന മല്‍സരം. എല്‍ഡിഎഫിനെ ശക്തമായി എതിര്‍ക്കുന്നത് കോണ്‍ഗ്രസ് മാത്രമാണ്. എല്‍ഡിഎഫും യുഡിഎഫും ഒന്നാണെന്ന മോദിയുടെ പരാമര്‍ശം കേരളത്തെ കുറിച്ച് അറിയാത്തതിനാലാണെന്നും തരൂര്‍ പ്രതികരിച്ചു.

ആ വോട്ടുകള്‍ ബിജെപി പിടിച്ചാല്‍ സ്വരാജ് ജയിക്കും; പ്രവചനാതീതം തൃപ്പൂണിത്തുറ... മറിച്ചിടുമെന്ന് കെ ബാബുആ വോട്ടുകള്‍ ബിജെപി പിടിച്ചാല്‍ സ്വരാജ് ജയിക്കും; പ്രവചനാതീതം തൃപ്പൂണിത്തുറ... മറിച്ചിടുമെന്ന് കെ ബാബു

നരേന്ദ്ര മോദി പത്തനംതിട്ടയില്‍ ശബരിമല വിഷയത്തില്‍ നടത്തിയ പ്രസംഗം കഴിഞ്ഞ ദിവസം വിവാദമായിരുന്നു. തിരഞ്ഞെടുപ്പ് യോഗത്തില്‍ ശരണം വിളി നടത്തിയത് മത വിശ്വാസം മുതലെടുക്കാനുള്ള ശ്രമമാണ് എന്നാണ് ആരോപണം. മോദി തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി എസ്ഡിപിഐ നേതൃത്വം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. നരേന്ദ്ര മോദിയുടെ പ്രസ്താവനകള്‍ക്കെതിരെ യുഡിഎഫിലെയും എല്‍ഡിഎഫിലെയും നേതാക്കള്‍ ഒരുപോലെ രംഗത്തുവന്നു.

മലപ്പുറത്ത് തരൂര്‍ ഇഫക്ട്; നാലു സീറ്റുകള്‍ തിരിച്ചുപിടിക്കും; ഇരട്ടി സീറ്റിന് തന്ത്രം ആവിഷ്‌കരിച്ച് ഇടതുപക്ഷംമലപ്പുറത്ത് തരൂര്‍ ഇഫക്ട്; നാലു സീറ്റുകള്‍ തിരിച്ചുപിടിക്കും; ഇരട്ടി സീറ്റിന് തന്ത്രം ആവിഷ്‌കരിച്ച് ഇടതുപക്ഷം

പുതുമുഖത്തെ പോലെ ഓടി നടന്ന് അനില്‍കുമാര്‍; വിട്ടുകൊടുക്കാതെ മിഥുന... വണ്ടൂര്‍ പ്രചാരണംപുതുമുഖത്തെ പോലെ ഓടി നടന്ന് അനില്‍കുമാര്‍; വിട്ടുകൊടുക്കാതെ മിഥുന... വണ്ടൂര്‍ പ്രചാരണം

Recommended Video

cmsvideo
ഉള്ള് തുറന്ന് ശ്രീശാന്ത് | Sreesanth Exclusive Interview | Oneindia Malayalam

English summary
Kerala Assembly Election 2021: Shashi Tharoor Criticized Narendra Modi Sabarimala speech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X