കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാൽ കഴുകി വന്ദിച്ച് സ്വീകരണം; ഇ ശ്രീധരന്റെ തിരഞ്ഞെടുപ്പ് പ്രചരണ ചിത്രങ്ങൾക്കെതിരെ വ്യാപക പ്രതിഷേധം

Google Oneindia Malayalam News

പാലക്കാട്: ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് ബിജെപിയിലേക്ക് എത്തുന്നു എന്ന പ്രഖ്യാപനം മുതൽ വാർത്തകളിൽ സജീവമാണ് ഈ ശ്രീധരൻ പിള്ള. ഇതിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥി പട്ടികയിലും അദ്ദേഹം ഇടംപിടിച്ചു. ആഗ്രഹിച്ചതുപോലെ തന്നെ പാലക്കാട് മണ്ഡലത്തിൽ തന്നെ അവസരം ലഭിക്കുകയും സ്ഥാനാർഥിയായി പ്രചരണം മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യുന്നതിനിടെയാണ് ശ്രീധരന്റെ തിരഞ്ഞെടുപ്പ് പ്രചരണ ചിത്രങ്ങൾക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നത്. സ്ഥാനാർഥിയുടെ കാൽ കഴുകി മുട്ടുകുത്തി വണങ്ങിയാണ് സ്ഥാനാർഥിയെ പലയിടങ്ങളിലും സ്വീകരിക്കുന്നത്. ഇതാണ് വിമർശനത്തിന് കാരണം.

Sreedharan

മാലയിട്ട് സ്വീകരിക്കുന്നതിന് പുറമെയാണ് കാൽ തൊട്ട് തൊഴുന്നതും നമസ്കരിക്കുന്നതുമെല്ലാം. സവര്‍ണമനോഭാവമാണ് കാൽപിടിച്ച് തൊഴുന്ന ചിത്രങ്ങളിലൂടെ വ്യക്തമാകുന്നത് ഒരു വിഭാഗം വാദിക്കുന്നു. പ്രാചീനകാലത്തെ സാംസ്‌കാരിക മൂല്യങ്ങളാണ് ഇതെന്നും ആരോപണം ഉയർന്നു.

എന്നാല്‍ പാലക്കാട്ടെ അഗ്രഹാരങ്ങളിലെത്തുന്ന മുതിർന്ന ആളുകളെ ഇങ്ങനെയാണ് സ്വീകരിക്കുന്നതെന്നാണ് മറുഭാഗത്തിന്റെ വാദം. 'അതിഥി ദേവോ ഭവ' എന്നതാണ് ഭാരതീയ വീക്ഷണം. അതിഥി ആരായാലും അദ്ദേഹത്തെ യഥാവിധി ആദരിച്ച്‌ സല്‍ക്കരിക്കണമെന്നാണ് ഇവരുടെ പക്ഷം.

Sreedharan

കേരളത്തില്‍ തെരഞ്ഞെടുപ്പ് ചൂടുകൂടുന്നു, ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
തൃശ്ശൂരില്‍ വിജയ സാധ്യതയല്ല, മത്സരസാധ്യത | Oneindia Malayalam

താൻ മാംസം കഴിക്കില്ലെന്നും മാംസം കഴിക്കുന്നവരെ ഇഷ്ടമല്ലെന്നുമുള്ള ശ്രീധരന്റെ പ്രസ്താവനയും നേരത്തെ വിവാദമായിരുന്നു. ലവ്​ജിഹാദ്​, ഗോവധ നിരോധനം തുടങ്ങിയ കാര്യങ്ങളിൽ ബി.ജെ.പി നയം പൂർണമായും അംഗീകരിക്കുന്നു​വെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം ഇ.ശ്രീധരനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീധരൻ രാജ്യത്തെ എഞ്ചിനിയറിങ് രംഗത്തെ വിദഗ്ധനായിരുന്നുവെന്ന് പറഞ്ഞ പിണറായി എന്നാൽ ഏത് വിദഗ്ധനും ബിജെപി ആയാല്‍ ബിജെപിയുടെ സ്വഭാവം കാണിക്കുമെന്ന് പരിഹസിച്ചു. ബിജെപിയില്‍ എത്തിയപ്പോള്‍ എന്തും വിളിച്ചുപറയുന്ന അവസ്ഥയിലേക്ക് ശ്രീധരന്‍ മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീധരന്റേത് വെറും ജല്‍പനങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോഡേൺ ഡ്രസ്സിൽ കിടിലൻ ലുക്കുമായി ലൌലി സിംഗ്... ചിത്രങ്ങൾ കാണാം..

English summary
Kerala Assembly Election 2021 Social media against E Sreedharan's campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X