കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം ആര് ഭരിക്കും; ഈ മണ്ഡലങ്ങള്‍ തീരുമാനിക്കും, തീപാറുന്ന പോരാട്ടത്തിന് സാക്ഷിയായി മധ്യകേരളം

Google Oneindia Malayalam News

കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രചരണം അവസാന ലാപ്പിലേക്ക് കടന്നിരിക്കുകയാണ്. മുന്നണികളും രാഷ്ട്രീയ പാര്‍ട്ടികളും വോട്ട് പെട്ടിയിലാക്കുന്നതിനുള്ള തന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടിരിക്കുകയാണ്. കൊട്ടിക്കലാശമില്ലാതെ പ്രചരണം ഇന്ന് അവസാനിക്കുമ്പോഴും കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം. പാലക്കാട്, എറണാകുളം, തൃശൂര്‍, ഇടുക്കി എന്നീ ജില്ലകളിലെ മണ്ഡലങ്ങളിലാണ് തീ പാറുന്ന പോരാട്ടം നടക്കുന്നത്. ഈ ജില്ലകളിലെ മണ്ഡലങ്ങള്‍ തീരുമാനിക്കും കേരളം ആര് ഭരിക്കണമെന്ന്.

രാജ്യം വീണ്ടും കൊറോണ ഭീഷണിയില്‍; നരേന്ദ്ര മോദി യോഗം വിളിച്ചു, ചിത്രങ്ങൾ കാണാം

 അഞ്ച് ജില്ലകള്‍

അഞ്ച് ജില്ലകള്‍

പാലക്കാട്, തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ 53 മണ്ഡലങ്ങളാണുള്ളത്. 2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 53 മണ്ഡലത്തില്‍ 32 എണ്ണവും സ്വന്തമാക്കിയത് ഇടതുപക്ഷമായിരുന്നു. 21 എണ്ണം യുഡിഎഫും സ്വന്തമാക്കി. കേരളം ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്നത് മധ്യകേരളത്തിലെ ഈ മണ്ഡലങ്ങളാണെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല.

തീപാറുന്ന പോരാട്ടം

തീപാറുന്ന പോരാട്ടം

ഈ ജില്ലകളിലെ തൃത്താല, തൃശൂര്‍, കളമശേരി, പൂഞ്ഞാര്‍, പാല, കോതമംഗലം, ഏറ്റുമാനൂര്‍, ഇടുക്കി എന്നീ മണ്ഡലങ്ങളില്‍ തീപാറുന്ന പോരാട്ടമാണ് നടക്കുന്നത്. ഇവിടുത്തെ യുഡിഎഫ് കോട്ടകള്‍ തകര്‍ത്ത് ഇടതിന് മുന്നേറനാകുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. കൂടാതെ ബിജെപിയുടെ എ പ്ലസ് മണ്ഡലങ്ങളില്‍ ചിലതും മധ്യകേരളത്തിലെ ഈ മണ്ഡലങ്ങളില്‍ ഉള്‍പ്പെടും.

ഇടതിന് വളക്കൂറുള്ള പാലക്കാട്

ഇടതിന് വളക്കൂറുള്ള പാലക്കാട്

ഇടതുപക്ഷത്തിന് എന്നും വളക്കൂറുള്ള മണ്ണാണ് പാലക്കാട്. ഇഎംഎസ്, ഇകെ നായനാര്‍, വിഎസ് അച്യുതാനന്ദന്‍ എന്നീ മുഖ്യമന്ത്രിമാരെ ജയിച്ചില്ല ഡില്ല. നിയമസഭ തിരഞ്ഞെടുപ്പിന്റെ ചരിത്രം പരിശോധിച്ചാല്‍ ജില്ലയ്ക്ക് എപ്പോഴും പ്രിയം ഇടതിനോട് മാത്രമാണ്. എന്നാല്‍ കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇടതിനെ ഞെട്ടിച്ചുകൊണ്ടായിരുന്നു യുഡിഎഫ് തേരോട്ടം.

ബിജെപിയുടെ പ്രതീക്ഷ

ബിജെപിയുടെ പ്രതീക്ഷ

ഇടതിനൊപ്പം ബിജെപിയും പ്രതീക്ഷ വച്ചു പുലര്‍ത്തുന്ന ജില്ലകളില്‍ ഒന്നാണ് പാലക്കാട്. നേമത്തെ കൂടാതെ താമര വിരിയിക്കാനാകുമെന്ന് ബിജെപി പ്രതീക്ഷിക്കുന്ന മണ്ഡലങ്ങള്‍ പാലക്കാടുണ്ട്. അതുകൊണ്ട് മൂന്ന് മുന്നണികളും ഒരേ പോലെ പ്രതീക്ഷ വച്ചു പുലര്‍ത്തുന്ന ജില്ലയാണ് പാലക്കാട്.

യുഡിഎഫ് പ്രതീക്ഷ

യുഡിഎഫ് പ്രതീക്ഷ

2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലെ വിജയം പ്രതീക്ഷിച്ചാണ് യുഡിഎഫ് തിരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്. പാലക്കാട്, ആലത്തൂര്‍, പൊന്നാനി ലോക്‌സഭ മണ്ഡലങ്ങളില്‍ യുഡിഎഫ് മിന്നുന്ന വിജയം നേടി. കേരളത്തില്‍ ആഞ്ഞടിച്ച രാഹുല്‍ തംരഗത്തിലൂടെ ജില്ലയടിലെ എട്ട് നിയമസഭ മണ്ഡലങ്ങളിലും യുഡിഎഫ് മുന്നിലെത്തി. എന്നാല്‍ നാല് മണ്ഡലങ്ങള്‍ എല്‍ഡിഎഫിനെ തുണച്ചു.

കോട്ട തിരിച്ചുപിടിച്ച് ഇടത്

കോട്ട തിരിച്ചുപിടിച്ച് ഇടത്

എന്നാല്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലക്കാട്ടുള്ള പല കോട്ടകളും ഇടതുപക്ഷം തിരിച്ചുപിടിച്ചു. ജില്ലയില്‍ അധിപത്യം വീണ്ടും അരക്കിട്ടുറപ്പിച്ചുവെന്നാണ് ഇടതിന്റെ വിശ്വാസം. അതേസമയം, ജില്ലയിലെ പലയിടത്തും ബിജെപി വോട്ടുവിഹിതം വര്‍ദ്ധിപ്പിച്ചത് ശ്രദ്ധിക്കേണ്ട കാര്യമാണ്.

ശ്രീധരന്‍ ഇഫക്ട്

ശ്രീധരന്‍ ഇഫക്ട്

ജില്ലയില്‍ ഇ ശ്രീധരനാണ് ബിജെപിയുടെ തുറുപ്പുചീട്ട്. ശ്രീധരന്റെ വരവ് പാലക്കാട് ജില്ലയില്‍ ഒന്നാകെ അലയടിക്കുമെന്നാണ് ബിജെപി കരുതുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലമാണ് പാലക്കാട്. ഇവിടെ വിജയത്തില്‍ കുറഞ്ഞതൊന്നും ബിജെപി പ്രതീക്ഷിക്കുന്നില്ല.

തൃശൂരില്‍ അട്ടിമറി നേടുമോ

തൃശൂരില്‍ അട്ടിമറി നേടുമോ

2016ലെ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ അട്ടിമറി വിജയം ഇടതുപക്ഷം നേടിയിരുന്നു. അനില്‍ അക്കരയുടെ വടക്കാഞ്ചേരി സീറ്റ് മാത്രമായിരുന്നു യുഡിഎഫിന്റെ ആശ്വാസം. തൃശൂര്‍ ജില്ലയില്‍ ബിജെപി വലിയ മുന്നേറ്റങ്ങള്‍ ലോക്‌സഭ തിരഞ്ഞെടുപ്പിലുണ്ടാക്കിയിട്ടുണ്ട്. ഇത് നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് നേതൃത്വം കരുതുന്നത്.

മാധ്യമം സര്‍വ്വേയിലും എല്‍ഡിഎഫിന് നേരിയ മേല്‍ക്കൈ; 44 ഇടത്ത് ബലാബലമെന്ന്; ബിജെപിയുടെ സ്ഥിതി?മാധ്യമം സര്‍വ്വേയിലും എല്‍ഡിഎഫിന് നേരിയ മേല്‍ക്കൈ; 44 ഇടത്ത് ബലാബലമെന്ന്; ബിജെപിയുടെ സ്ഥിതി?

പോരാട്ട ഭൂമിയായി വയനാട്; മൂന്ന് മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് മത്സരംപോരാട്ട ഭൂമിയായി വയനാട്; മൂന്ന് മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് മത്സരം

നിങ്ങള്‍ക്ക് തോന്നുന്ന പോലെ ചെയ്യുകയാണെങ്കില്‍ വെരി സോറി; പൊളി ഫിറോസിന് മോഹന്‍ലാലിന്റെ താക്കീത്നിങ്ങള്‍ക്ക് തോന്നുന്ന പോലെ ചെയ്യുകയാണെങ്കില്‍ വെരി സോറി; പൊളി ഫിറോസിന് മോഹന്‍ലാലിന്റെ താക്കീത്

കേരള ജനപക്ഷം പാർട്ടിയിൽ നിന്ന് പിസി ജോർജിനെ പുറത്താക്കി, തിരഞ്ഞെടുപ്പിന് മുൻപ് വൻ ട്വിസ്റ്റ്കേരള ജനപക്ഷം പാർട്ടിയിൽ നിന്ന് പിസി ജോർജിനെ പുറത്താക്കി, തിരഞ്ഞെടുപ്പിന് മുൻപ് വൻ ട്വിസ്റ്റ്

ആരാധകരെ ഞെട്ടിച്ച് അനന്യാമണിയുടെ ധാവണി ഫോട്ടോഷൂട്ട്; വൈറലായ ചിത്രങ്ങള്‍ കാണാം

English summary
Kerala Assembly Election 2021: This time there is strong competition in Central Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X