വടകരയിൽ യുഡിഎഫ് സീറ്റിൽ ആർഎംപി മത്സരിക്കും; സ്ഥാനാർഥിയെ പാർട്ടി തീരുമാനിക്കും
ആർഎംപിക്ക് സീറ്റ് നൽകുന്ന കാര്യത്തിൽ അനിശ്ചിതത്വം ഉണ്ടായിരുന്നെങ്കിലും അവസാനം ധാരണയിലെത്തുകയായിരുന്നു
വടകര: നിയമസഭാ തിരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ നിന്ന് യുഡിഎഫ് സീറ്റിൽ ആർഎംപി തന്നെ മത്സരിക്കും. ആർഎംപിക്ക് സീറ്റ് നൽകുന്ന കാര്യത്തിൽ അനിശ്ചിതത്വം ഉണ്ടായിരുന്നെങ്കിലും അവസാനം ധാരണയിലെത്തുകയായിരുന്നു. വടകരയിൽ കോൺഗ്രസ് സ്ഥാനാർഥിയെ പരിഗണിച്ചിരുന്നില്ല.

അതേസമയം കെ.കെ രമയ്ക്ക് പകരം എൻ വേണുവായിരിക്കും സ്ഥാനാർഥിയാവുക. കെ കെ രമ മത്സരിക്കണമെന്ന് യുഡിഎഫിന്റെ ഭാഗത്ത് നിന്ന് സമ്മർദ്ദമുണ്ടായിരുന്നു, പക്ഷേ, വേണുവിനെ സ്ഥാനാർത്ഥിയാക്കാനാണ് ആർഎംപിയുടെ തീരുമാനം. പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം അങ്ങനെയാണെന്നാണ് പുറത്തുവരുന്ന വിവരം.
തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനു സമാനമായി നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിനൊപ്പം കൈകോർക്കുകയാണ് ആർഎംപി. നേരത്തെ കോൺഗ്രസ് തടസം ഉന്നയിച്ചിരുന്ന സാഹചര്യത്തിൽ ഒറ്റയ്ക്ക് മത്സരിക്കാനും ആർഎംപി തീരുമാനിച്ചിരുന്നു. കുറ്റ്യാടി, കുന്ദമംഗലം, കൊയിലാണ്ടി മണ്ഡലങ്ങളിലും ആര്‍എംപി സ്ഥാനാര്‍ത്ഥികളെ നിർത്തുന്ന കാര്യം പരിഗണിച്ചിരുന്നു.
എന്നാൽ നിലവിലെ സാഹചര്യത്തിൽ എൽഡിഎഫിന് എതിരായി ഒന്നിക്കുന്നത് ഗുണമാണെന്നാണ് കോൺഗ്രസും യുഡിഎഫും വിലയിരുത്തുന്നത. 2016ല്‍ ഒറ്റയ്ക്ക് മല്‍സരിച്ച് 20000ത്തിലേറെ വോട്ടു നേടിയ സാഹചര്യത്തില്‍ യുഡിഎഫ് പിന്തുണച്ചാല്‍ വിജയം നേടാൻ ആർഎംപിക്ക് സാധിക്കുമെന്ന് മുന്നണി കണക്ക് കൂട്ടുന്നു. കഴിഞ്ഞ വട്ടം കഷ്ടിച്ചു ജയിച്ച കുറ്റ്യാടിയിലടക്കം ആര്‍എംപി പിന്തുണ വലിയ നേട്ടമാകുമെന്ന പ്രതീക്ഷയിലായിലാണ് മുസ്ലിം ലീഗ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശിവരാത്രി ആഘോഷചിത്രങ്ങള്‍ കാണാം
യുഡിഎഫ് പിന്തുണ സ്വീകരിക്കുമെന്ന് കെ.കെ രമ നേരത്തെ വ്യക്തമാക്കിയിരുന്നു. പിണറായി വിജയന് തുടർഭരണം ലഭിക്കരുത് എന്നാണ് ആർഎംപിയുടെ ലക്ഷ്യം. അതിനായി ഒരു എൽഡിഎഫ് അംഗം വിജയിക്കുന്നത് തടയാൻ ആഎംപിക്ക് കഴിയും. അതിനു യുഡിഎഫ് പിന്തുണ തേടുന്നതിൽ തെറ്റില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ ആർഎംപി യുഡിഎഫിന് നിരുപാധിക പിന്തുണ നൽകിയിരുന്നു. അതും അന്നത്തെ ചില രാഷ്ട്രീയ കാരണങ്ങളുടെ പേരിലാണെന്നും രമ പറഞ്ഞിരുന്നു.
സൗന്ദര്യ റാണിയായി നടി ഭാവന: ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications