മുഖ്യമന്ത്രി മുത്താണെന്ന് പറയാന്‍ അവതാരകര്‍ പരസ്പരം മല്‍സരിക്കുന്നു:സര്‍വേകള്‍ക്കെതിരെ വി മുരളീധരന്‍
തിരുവനന്തപുരം: കേരളത്തില്‍ ഏറ്റവും വെറുക്കപ്പെട്ട പാര്‍ട്ടി ബിജെപിയാണെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്ന മാതൃഭൂമി ന്യൂസിന്‍റെ അഭിപ്രായവോട്ടെടുപ്പ് ഫലം വ്യക്തമാക്കിയത്. സര്‍വേയില്‍ പങ്കെടുത്ത 34.3 ശതമാനം പേരാണ് ബിജെപി വെറുക്കപ്പെട്ട പാര്‍ട്ടിയെന്ന അഭിപ്രായം പങ്കുവെച്ചത്. ഇതില്‍ ബിജെപിയുടെ ഭാഗത്ത് നിന്നും വലിയ വിമര്‍ശനം ഉയര്‍ന്നതോടെ 'വെറുക്കപ്പെട്ട' എന്ന പ്രയോഗത്തില്‍ മാതൃഭൂമി ന്യൂസ് ചാനല്‍ അധികൃതര്‍ മാപ്പ് പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഇതാ മാതൃഭൂമിക്കെതിരായ വിമര്‍ശനം കൂടുതല്‍ ശക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് കേന്ദ്ര മന്ത്രി വി മുരളീധരന്‍. ബിജെപി ഏറ്റവും വെറുക്കപ്പെട്ട പാര്‍ട്ടിയെന്ന് സര്‍വെ നടത്തി കണ്ടെത്തിയെങ്കില്‍ സിപിഎം പാര്‍ട്ടി ഗ്രാമങ്ങളിലും എകെജി സെന്‍ററിലുമാണ് ആ സര്‍വെ നടന്നതെന്നാണ് മുരളീധരന്‍ അഭിപ്രായപ്പെടുന്നത്. അദ്ദേഹത്തിന്‍റെ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ ഇന്ത്യയില്‍

പ്രതിപക്ഷം പോര,ബിജെപി തീരെപ്പോര
പിണറായി സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ഉറപ്പെന്ന് സ്ഥാപിക്കാനുള്ള അഭിപ്രായസര്‍വെകള്‍ കേരളത്തിലെ ചാനലുകളില്‍ അരങ്ങ് തകര്‍ക്കുകയാണ്.... "കടക്കുപുറത്തെന്ന്" മാധ്യമങ്ങളോട് ആക്രോശിക്കുന്ന മുഖ്യമന്ത്രി മുത്താണെന്ന് പറയാന്‍ അവതാരകര്‍ പരസ്പരം മല്‍സരിക്കുന്നു....!"പ്രതിപക്ഷം പോര, പക്ഷേ ബിജെപി തീരെപ്പോര" ഇതാണ് പൊതുലൈന്‍....

ബിജെപിയെന്ന പാര്‍ട്ടി
ഇന്നലെയൊരു ചാനല്‍ ഒരു പടി കൂടിക്കടന്ന് ബിജെപി ഏറ്റവും വെറുക്കപ്പെട്ട പാര്‍ട്ടിയെന്ന് സര്‍വെ നടത്തി കണ്ടെത്തി....! സിപിഎം പാര്‍ട്ടി ഗ്രാമങ്ങളിലും എകെജി സെന്‍ററിലുമാണ് ആ സര്‍വെ നടന്നതെന്ന് അര്‍ഥം. ഇതേ ചാനല്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ സര്‍വെയുടെ കണ്ടെത്തല്‍ 'നരേന്ദ്രമോദിയുടെ പ്രകടനം ' വളരെ മോശമെന്ന് 57 ശതമാനം പേര്‍ പറഞ്ഞെന്നായിരുന്നു.

പിണറായി വിജയന്‍
ശബരിമല യുവതീപ്രവേശത്തിന് ശേഷവും പിണറായി വിജയന്‍ മികച്ച മുഖ്യമന്ത്രിയെന്ന് ആ സര്‍വെയില്‍ പങ്കെടുത്ത 32 ശതമാനം പേര്‍ പറഞ്ഞിരുന്നു. അതില്‍ നിന്ന് വേണം സര്‍വെ നടക്കുന്നയിടങ്ങളെക്കുറിച്ച് മനസിലാക്കാന്‍. 2019ല്‍ ഫലം വന്നപ്പോള്‍ മികച്ച മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്ക് രാജ്യത്താകെ കിട്ടിയത് 2 ശതമാനം വോട്ട്.

നരേന്ദ്രമോദിയുടെ പാര്‍ട്ടിക്ക്
നരേന്ദ്രമോദിയുടെ പാര്‍ട്ടിക്ക് കിട്ടിയത് 43.86 ശതമാനം വോട്ട്. മാധ്യമമുതലാളി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമ്പോള്‍ മുതലാളിയും മുന്നണിയും ജയിക്കണമെന്ന താല്‍പര്യം മനസിലാക്കാം. പക്ഷേ സംസ്ഥാനത്തെ 17 ശതമാനം ജനങ്ങള്‍ വോട്ടു ചെയ്യുന്ന ഒരു രാഷ്ട്രീയപാര്‍ട്ടിയെ "വെറുക്കപ്പെട്ട പാര്‍ട്ടി "എന്ന് വിശേഷിപ്പിക്കുന്ന മാധ്യമസംസ്ക്കാരത്തിന് നല്ല നമസ്കാരമുണ്ട്....!

പാരമ്പര്യത്തിന്‍റെ അന്തസ്
ജനങ്ങളുടെ വെറുപ്പല്ല, ഇടതുപക്ഷത്തിന് നട്ടെല്ല് പണയപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകരുടെ ഉള്ളിലെ വെറുപ്പാണ് ഇതിലൂടെ പുറത്തുവന്നത്. കോടികളുടെ പരസ്യം കിട്ടിയതിന്‍റെ നന്ദി പ്രകടിപ്പിക്കുന്നത് ബിജെപിയുടെ നെഞ്ചത്തോട്ട് കയറിയിട്ട് വേണ്ട. ഈ പാര്‍ട്ടിയെ ഹൃദയത്തിലേറ്റിയ ലക്ഷക്കണക്കിന് മനുഷ്യരെയാണ് നിങ്ങള്‍ അപമാനിച്ചത്. അവര്‍ വെറുക്കപ്പെട്ടവരാണെന്നാണ് നിങ്ങള്‍ സ്ഥാപിക്കാന്‍ ശ്രമിച്ചത്. പാരമ്പര്യത്തിന്‍റെ അന്തസ് അച്ചടിച്ചുവെച്ചത് കൊണ്ടായില്ല , നിലപാടുകളിലും അതുണ്ടാവണം.
അമൃത ഖാന്‍വില്‍ക്കറുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications