
മത്സരത്തിൽ നിന്ന് പിന്മാറണം; വാളയർ പെൺകുട്ടികളുടെ അമ്മയ്ക്കെതിരെ സമര സമിതി
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തീരുമനത്തിൽ നിന്ന് പിന്മാറണമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മയോട് സമരസമിതി. മുഖ്യമന്ത്രിക്കെതിരെ ധർമ്മടത്ത് മത്സരിക്കുമെന്ന് നേരത്തെ അവർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ യുഡിഎഫ് അമ്മയെ വിലക്കെടുത്തെന്നാണ് സമര സമിതി ജോയിന്‍റ് കണ്‍വീനര്‍ ബാലമുരളി ആരോപിച്ചു.
"സമര സമിതിയിലെ ചിലർക്ക് കോൺഗ്രസുമായി അവിശുദ്ധ ബന്ധമുണ്ട്. അവർ പെണ്‍കുട്ടികളുടെ അമ്മയില്‍ സമ്മര്‍ദ്ദം ചെലുത്തി മത്സരിപ്പിക്കുകയാണ്. ഇതോടെ സമര സമിതിയുടെ പ്രസക്തി നഷ്ടമായി. മത്സരത്തില്‍ നിന്ന് പിന്മാറിയില്ലെങ്കിൽ പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ വെളിപ്പെടുത്തും," ബാലമുരളി പറഞ്ഞു.
സർക്കാർ വഞ്ചിച്ചെന്ന് ആരോപിച്ചായിരുന്നു പെൺകുട്ടികളുടെ അമ്മ പ്രഖ്യാപനം നടത്തിയത്. കുടുംബത്തിനൊപ്പം നില്‍ക്കുമെന്ന വാക്ക് പാലിക്കാത്ത മുഖ്യമന്ത്രിക്കെതിരേ ശബ്ദം ഉയര്‍ത്താന്‍ കിട്ടുന്ന അവസരമാണിത്. മക്കളുടെ നീതിക്കുവേണ്ടിയാണ് പിണറായി വിജയനെതിരേ മത്സരിക്കുന്നതെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. സംഘപരിവാര്‍ ഒഴികെ ആരുടെയും പിന്തുണ സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
ബംഗാളില്‍ തൃണമൂലിന്റെ തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കി മമതാ ബനാര്‍ജി, ചിത്രങ്ങള്‍ കാണാം
അതേസമയം കോൺഗ്രസ് ഇവരെ പിന്തുണയ്ക്കുന്ന കാര്യം പരിഗണിച്ചിരുന്നെങ്കിലും സ്വന്തം നിലയ്ക്ക് സ്ഥാനാർഥിയെ നിർത്താനായിരുന്നു അന്തിമ തീരുമാനം. മത്സരിക്കുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവരെ പിന്തുണയ്ക്കുന്ന കാര്യം ആലോചനയിലാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെയാണ് പറഞ്ഞത്. എന്നാല്‍ ഇതുവരെ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ പ്രഖ്യാപനത്തിന് മുമ്പേ ധര്‍മടത്ത് സ്ഥാനാര്‍ത്ഥിയായി സി രഘുനാഥാണ് നാമനിര്‍ദേശ പത്രിക നല്‍കിയത്.
ആരാധകരെ ഞെട്ടിച്ച് പ്രിയാ മണിയുടെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ട്, വൈറല്‍ ചിത്രങ്ങള്‍ കാണാം