കോൺഗ്രസിൽ പൊട്ടിത്തെറി; തോൽപിക്കാൻ ശ്രമിച്ചത് പാർട്ടിക്കാർ, പരാതിക്കെട്ടഴിച്ച് നേതാക്കൾ
തിരുവനന്തപുരം; ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് തലസ്ഥാനത്ത് യുഡിഎഫിന് നേരിടേണ്ടി വന്നത്. ആകെയുണ്ടായിരുന്ന മൂന്നിൽ രണ്ട് സീറ്റും മുന്നണിക്ക് നഷ്ടമായി. കോൺഗ്രസിന്റെ കുത്തക സീറ്റിൽ പോലും കനത്ത തോൽവിയായിരുന്നു പാർട്ടി നേരിട്ടത്.
എന്നാൽ തങ്ങളുടെ കോട്ടകളിൽ ഉൾപ്പെടെ തിരിച്ചടി നേരിട്ടതിൽ ഇപ്പോൾ കൂട്ടപരാതി ഉയർത്തുകയാണ് പരാജയപ്പെട്ട സ്ഥാനാർത്ഥികൾ. കെപിസിസി നിയോഗിച്ച കെഎ ചന്ദ്രൻ കമ്മീഷന് മുന്നിലാണ് നേതാക്കൾ പരാതിക്കെട്ട് അഴിച്ചത്. ഗുരുതര ആരോപണമാണ് ഇവർ ഉയർത്തിയത്. വിശദാംശങ്ങളിലേക്ക്

2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തലസ്ഥാനത്ത് ചുവപ്പ് തരംഗം ആഞ്ഞടിപ്പോൾ യുഡിഎഫിന് നാല് സീറ്റിൽ വിജയിക്കാൻ സാധിച്ചിരുന്നു. എൽഡിഎഫിന് 9 സീറ്റുകളും. അരുവിക്കര, കോവളം, തിരുവനന്തപുരം, വട്ടിയൂർക്കാവ് എന്നിവയായിരുന്നു യുഡിഎഫ് ജയിച്ച മണ്ഡലങ്ങൾ. എന്നാൽ ഇത്തവണ തലസ്ഥാനത്ത് അട്ടിമറി ഉണ്ടാക്കാമെന്ന് പ്രതീക്ഷിച്ച് പോരാട്ടത്തിനിറങ്ങിയ യുഡിഎഫിന് നിലംതൊടാൻ പോലും സാധിച്ചില്ല.

തങ്ങളുടെ ഉറച്ച സീറ്റുകളിൽ പോലും യുഡിഎഫ് പരാജയം രുചിച്ചു. അരുവിക്കരയിലായിരുന്നു കോൺഗ്രസ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. ഇവിടെ സിറ്റിംഗ് എംഎൽഎയായ കെഎസ് ശബരീനാഥൻ 5046 വോട്ടുകൾക്കായിരുന്നു പരാജയപ്പെട്ടത്. തിരുവനന്തപുരം സെൻട്രലിൽ 7089 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആന്റണി രാജു (ജനാധിപത്യ കേരളാ കോണ്‍ഗ്രസ്)വിനോട് കോൺഗ്രസിന്റെ വിഎസ് ശിവകുമാർ അടിയറവ് പറഞ്ഞു.

അതേസമയം കോൺഗ്രസിന്റെ പരാജയത്തിന് കാരണക്കാർ പാർട്ടി നേതാക്കൾ തന്നെയാണെന്ന ആരോപണമാണ് സ്ഥാനാർത്ഥികൾ ഉയർത്തുന്നത്.
തിരുവനന്തപുരത്തെ സ്ഥാനാർത്ഥിയായിരുന്ന വി എസ് ശിവകുമാർ, വർക്കലയിലെ ബി ആർ എം ഷഫീർ, നെടുമങ്ങാട്ടെ പി എസ് പ്രശാന്ത്,കാട്ടാക്കട സ്ഥാനാർത്ഥി മലയിൻകീഴ് വേണു ഗോപാൽ, പാറശാലയിലെ അൻസജിത റസൽ എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയത്.

തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിൽ പരാജയത്തിന് കാരണക്കാരൻ കെ പി സി സി ജനറൽ സെക്രട്ടറി മണക്കാട് സുരേഷാണെന്നാണെന്നാണ് കമ്മീഷനോട് വിഎസ് ശിവകുമാർ പരാതിപ്പെട്ടത്. മുൻ എം എൽ എമാരും മുതിർന്ന കോൺ ഗ്രസ് നേതാക്കളുമായ വർക്കല കഹാർ, പാലോട് രവി, എൻ ശക്തൻ, എ ടി ജോർജ് എന്നിവർക്കെതിരെയാണ് മറ്റ് നേതാക്കൾ പരാതി ഉയർത്തിയത്.
Recommended Video

അതേസമയം വരും ദിവസങ്ങളിൽ ആരോപണങ്ങൾ സംബന്ധിച്ച് കൂടുതൽ പൊട്ടിത്തെറികൾ ഉണഅടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതിനിടെ തിരഞ്ഞെടുപ്പ് തോൽവിയെ കുറിച്ച് പഠിക്കാൻ കോൺഗ്രസ് നിയോഗിച്ച അഞ്ച് മേഖലാ കമ്മിറ്റികൾ വരും ദിവസങ്ങളിലും മറ്റ് ജില്ലകളിലും നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications