• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

35 സീറ്റ് നേടിയാൽ അധികാരം ബിജെപിക്ക്, സർക്കാർ രൂപീകരിക്കുന്നത് ഇങ്ങനെ; വെളിപ്പെടുത്തി സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ എത്ര സീറ്റ് ലഭിക്കുമെന്ന കണക്കെടുപ്പിലാണ് മുന്നണികളും രാഷ്ട്രീയ പാര്‍ട്ടികളും. ഇത്തവണ ഭരണത്തുടര്‍ച്ച ഉറപ്പാണെന്ന് എല്‍ഡിഎഫ് പറയുമ്പോഴും അതൊന്നും നടക്കില്ലെന്ന മട്ടിലാണ് യുഡിഎഫ്. എന്നാല്‍ സംസ്ഥാനത്ത് 35 സീറ്റ് ലഭിച്ചാല്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് നേതൃത്രം പറയുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സുരേന്ദ്രന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം, വെസ്റ്റേണ് പെരിഫറല്‍ എക്‌സ്പ്രസ് വേ തടഞ്ഞ് കര്‍ഷകര്‍

ഇരു മുന്നണികളുടെ ആത്മവിശ്വാസം

ഇരു മുന്നണികളുടെ ആത്മവിശ്വാസം

യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികള്‍ക്ക് തിരഞ്ഞെടുപ്പിന് മുമ്പുണ്ടായിരുന്ന ആത്മവിശ്വാസം ഇപ്പോഴുണ്ടോയെന്ന് സുരേന്ദ്രന്‍ ചോദിക്കുന്നു. സെഞ്ച്വറി അടിക്കുമെന്ന് പ്രഖ്യാപിച്ച എല്‍ഡിഎഫ് ഇപ്പോള്‍ കഷ്ടിച്ച് കടന്നുകൂടുമെന്നതിലേക്ക് വന്നു. യുഡിഎഫിന് ഇപ്പോള്‍ ഒത്താല്‍ ഒത്തു എന്നേയുള്ളൂ. ഈ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാനുള്ള സാധ്യതയില്ലെന്ന് സുരേന്ദ്രന്‍ പറയുന്നു.

 തൂക്കുസഭ

തൂക്കുസഭ

ഈ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് തൂക്കുസഭയ്ക്ക് സാധ്യത വളരെ കൂടുതലാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഞങ്ങള്‍ക്ക് പത്ത് സീറ്റില്‍ വരെ പ്രതീക്ഷയുണ്ട്. അതില്‍ കൂടുതല്‍ സീറ്റുകളില്‍ രണ്ടാം സ്ഥാനത്ത് വരും. 15 ശതമാനത്തിലുള്ള വോട്ട് വിഹിതം ഇത്തവണ 20 ശതമാനത്തിലേക്ക് ഉയരുമെന്നും അദ്ദേഹം വ്യക്തമാക്കി.

മഞ്ചേശ്വരത്തോ കോന്നിയിലോ

മഞ്ചേശ്വരത്തോ കോന്നിയിലോ

മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലും തനിക്ക് നല്ല പ്രതീക്ഷയുണ്ടെന്നാണ് സുരേന്ദ്രന്‍ പറയുന്നത്. നേരത്തെ രണ്ട് മണ്ഡലങ്ങളിലും മത്സരിച്ചിരുന്നല്ലോ. അതിലും മെച്ചമാണ് കാര്യങ്ങള്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് 89 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. ഇത്തവണ ബിജെപിക്കെതിരെ യോജിച്ച ചില നീക്കങ്ങള്‍ മുന്നണികള്‍ അവിടെ നടത്തിയ കാര്യങ്ങള്‍ പുറത്തു വന്നല്ലോ- സുരേന്ദ്രന്‍ പറഞ്ഞു.

35 സീറ്റ് കിട്ടിയാല്‍

35 സീറ്റ് കിട്ടിയാല്‍

സംസ്ഥാനത്ത് 35 സീറ്റ് കിട്ടിയാല്‍ ബാക്കി സീറ്റ് കച്ചവടത്തിലൂടെ നേടും എന്നത് തെറ്റായ വ്യാഖ്യാനമാണെന്ന് സുരേന്ദ്രന്‍ പറയുന്നു. ഈ തിരഞ്ഞെടുപ്പില്‍ 35 സീറ്റ് ബിജെപിക്ക് ലഭിച്ചാല്‍ യുഡിഎഫിന്റെയും നില ഊഹിക്കാമല്ലോ. ഇപ്പോള്‍ തന്നെ ആ മുന്നണികളില്‍ നേതൃത്വത്തിനെതിരെ കാര്യമായ അതൃപ്തിയുണ്ട്. അതെല്ലാം കൂടുതല്‍ ശക്തമാകും- സുരേന്ദ്രന്‍ പറഞ്ഞു.

മുന്നണി ഘടനയില്‍ മാറ്റം വരും

മുന്നണി ഘടനയില്‍ മാറ്റം വരും

ഇതോടെ കേരളത്തിലെ മുന്നണി ഘടനയില്‍ മാറ്റം വരുമെന്ന് സുരേന്ദ്രന്‍ പറയുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള വഴി തെളിയുമെന്നാണ് 35 സീറ്റ് ലഭിച്ചാല്‍ ബിജെപിക്ക് അധികാരം ലഭിക്കുമെന്ന പ്രസ്താവന നടത്തിയതെന്ന് സുരേന്ദ്രന്‍ പറയുന്നു. ബിജെപിക്ക് ഇത്തവണ ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നുള്ള പിന്തുണ ലഭിച്ചെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

കേന്ദ്ര നേതൃത്വത്തിന്റെ പ്രതീക്ഷ

കേന്ദ്ര നേതൃത്വത്തിന്റെ പ്രതീക്ഷ

കേന്ദ്ര നേതൃത്വം കേരള നേതൃത്വത്തിന് നല്‍കുന്ന പരിഗണനയും ഗൗരവവും ഇത്തവണത്തെ പ്രാചരണത്തില്‍ പ്രകടമായിട്ടുണ്ട്. കേരളത്തെ കേന്ദ്രം തഴയുന്നു എന്നെല്ലാമുള്ള പ്രചാരണം അസ്ഥാനത്തായില്ലേ. പ്രധാനമന്ത്രിയും അമിത് ഷായും അടക്കമുള്ള നേതാക്കള്‍ കേരളത്തില്‍ പല തവണ വന്നില്ലേ എന്നും സുരേന്ദ്രന്‍ ചോദിച്ചു.

മൂന്നിടത്ത് സ്ഥാനാര്‍ത്ഥിയില്ല

മൂന്നിടത്ത് സ്ഥാനാര്‍ത്ഥിയില്ല

മൂന്നിടത്ത് സ്ഥാനാര്‍ത്ഥി പട്ടിക തള്ളിപ്പോയത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. ബോധപൂര്‍വമായ വീഴ്തയല്ലെങ്കിലും അക്കാര്യത്തില്‍ ജാഗ്രതക്കുറവുണ്ടായി. ഇതെല്ലാം വലിയൊരു പാഠമാണെന്ന് സുരേന്ദ്രന്‍ പറയുന്നു.

 ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ല

ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ല

സംസ്ഥാനത്ത് ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാനുള്ള സാധ്യതയില്ല. തൂക്കു മന്ത്രിസഭയ്ക്കാണ് കൂടുതല്‍ സാധ്യത. ഇരു മുന്നണികളുമായി താരതമ്യം ചെയ്്താല്‍ ഒരു ചെറിയ മുന്‍തൂക്കം എല്‍ഡിഎഫിനുണ്ടെന്ന് പറയാം- സുരേന്ദ്രന്‍ പറഞ്ഞു.

അഴീക്കോട്ട് ഷാജി വീഴും? കളമശ്ശേരിയില്‍ അട്ടിമറി, തിരുവനന്തപുരത്ത് ഉറപ്പ് 12, 80 ഉറപ്പിച്ച് സിപിഎംഅഴീക്കോട്ട് ഷാജി വീഴും? കളമശ്ശേരിയില്‍ അട്ടിമറി, തിരുവനന്തപുരത്ത് ഉറപ്പ് 12, 80 ഉറപ്പിച്ച് സിപിഎം

ലീഗിന് 23, ജോസഫിന് 6; യുഡിഎഫിന് 80 സീറ്റുകള്‍ വരെ ഉറപ്പ്, കെപിസിസിയുടെ കണക്കുകള്‍ ഇങ്ങനെലീഗിന് 23, ജോസഫിന് 6; യുഡിഎഫിന് 80 സീറ്റുകള്‍ വരെ ഉറപ്പ്, കെപിസിസിയുടെ കണക്കുകള്‍ ഇങ്ങനെ

മൂന്ന് മണ്ഡലങ്ങളിലെ ബിജെപി വോട്ട് ഇടതിലേക്ക് പോയി; എങ്കിലും വിജയിച്ച് കയറുമെന്ന് കോണ്‍ഗ്രസ്മൂന്ന് മണ്ഡലങ്ങളിലെ ബിജെപി വോട്ട് ഇടതിലേക്ക് പോയി; എങ്കിലും വിജയിച്ച് കയറുമെന്ന് കോണ്‍ഗ്രസ്

നേമത്ത് മുരളീധരന്‍ വീഴും? ഭൂരിപക്ഷം ഇങ്ങനെ, തെക്കില്‍ 26 സീറ്റുകള്‍ ഉറപ്പിച്ച് സിപിഎംനേമത്ത് മുരളീധരന്‍ വീഴും? ഭൂരിപക്ഷം ഇങ്ങനെ, തെക്കില്‍ 26 സീറ്റുകള്‍ ഉറപ്പിച്ച് സിപിഎം

 'വോട്ട് മറിക്കൽ’ പ്രസ്താവന: മുല്ലപ്പള്ളിയുടേത് പരാജയം മുൻകൂട്ടി കണ്ടുള്ള ജാമ്യമെടുക്കൽ; കോടിയേരി ബാലകൃഷ്ണൻ 'വോട്ട് മറിക്കൽ’ പ്രസ്താവന: മുല്ലപ്പള്ളിയുടേത് പരാജയം മുൻകൂട്ടി കണ്ടുള്ള ജാമ്യമെടുക്കൽ; കോടിയേരി ബാലകൃഷ്ണൻ

നടി അനഘയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

എം കെ സ്റ്റാലിൻ
Know all about
എം കെ സ്റ്റാലിൻ

English summary
Kerala Assembly Election: K Surendran says BJP will come to power if it gets 35 seats in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X