Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജനവിധിക്ക് ഇനി ദൈവങ്ങള്‍ തുണ': ഉമ്മന്‍ചാണ്ടിയും ജോസ് കെ മാണിയും പള്ളിയില്‍; ചെന്നിത്തല അമ്പലത്തില്‍

തിരുവനന്തപുരം: ജനിവിധി അറിയാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ആരാധനാലയങ്ങളിലെത്തി പ്രാര്‍ത്ഥിച്ച് രാഷ്ട്രീയ നേതാക്കള്‍. എല്ലാ വോട്ടിങ് ദിനങ്ങളിലും എന്നപോലെ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി പതിവുപോലെ പുതുപ്പള്ളി സെന്‍റ്, ജോര്‍ജസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ എത്തി പ്രാര്‍ത്ഥന നടത്തി. കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ അയ്യപ്പ സ്വാമിയുടെ ചിത്രം ഫേസ്ബുക്കില്‍ പ്രൊഫൈല്‍ ചിത്രമാക്കിയതും ഏറെ ശ്രദ്ധേയമായിരുന്നു.

ശക്തമായ മത്സരം നടക്കുന്ന പാലായിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പാലാ പള്ളിയില്‍ പ്രാര്‍ത്ഥന നടത്തിയതിനൊപ്പം കെഎം മാണിയുടെ ശവകൂടീരത്തിലെത്തി പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു. പ്രതിപക്ഷ നേതാവ് ഹരിപ്പാട് സുബ്ര്മണ്യ സ്വാമി ക്ഷേത്രത്തിലെത്തിയാണ് പ്രാര്‍ത്ഥന നടത്തിയത്. മാധ്യമങ്ങള്‍ പ്രതികരണം നേടിയെങ്കിലും അദ്ദേഹം ഒന്നും പ്രതികരിക്കാന്‍ തയ്യാറായില്ല. മാധ്യമങ്ങളെ നോക്കി കൈകൂപ്പി ഒഴിഞ്ഞ് മാറുകയായിരുന്നു. മറ്റ് പലയിടത്തും നേതാക്കള്‍ വോട്ടെണ്ണലിന് തൊട്ടുമുമ്പ് ആരാധനാലയങ്ങളില്‍ എത്തി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയാണ്.

റഷ്യയുടെ സ്പുട്‌നിക് 5 വാക്‌സിന്റെ ഒന്നര ലക്ഷം ഡോസ് ഹൈദരാബാദിലെത്തി: ചിത്രങ്ങള്‍ കാണാം

josekmai

അതേസമയം, പലയിടത്തും സ്ട്രോങ്ങ് റൂമുകള്‍ തുറന്നു. കൃത്യം എട്ട് മണിക്ക് തന്നെ വോട്ടിങ് ആരംഭിക്കും. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. എട്ടരയോടെ ആദ്യ ഫല സൂചനകള്‍ പുറത്ത് വന്ന് തുടങ്ങും. ഉച്ചയോടെ മാത്രമാവും അന്തിമഫലം അറിയാന്‍ കഴിയുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

കറുപ്പണിഞ്ഞ് ഗ്ലാമറസായി അഷു റെഡ്ഡി; വൈറലായ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+