Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം ശരിക്കും ഞെട്ടിച്ചു; 126 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച സ്ഥാനാര്‍ഥി ഇവിടെ

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ എല്‍ഡിഎഫ് എട്ടുനിലയില്‍ പൊട്ടി. യുഡിഎഫ് തരംഗം ആഞ്ഞുവീശിയപ്പോള്‍ പാതിമനസോടെ കളത്തില്‍ ഇറങ്ങിയവര്‍ വരെ ജയിച്ചു. ബിജെപി മൂന്ന് സീറ്റ് നേടിയെന്നത് എടുത്തു പറയേണ്ട മാറ്റം. ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടി വിജയിച്ചത് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയാണ്. ഏറ്റവും കുറഞ്ഞ വോട്ടിന്റെ ഭൂരിപക്ഷം നേടിയത് സി രവീന്ദ്രനാഥും.

സ്വര്‍ണവില കുത്തനെ കുറയുന്നു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ആഭരണം വാങ്ങുന്നവര്‍ക്ക് നേട്ടം, പവന്‍ വില
സ്വര്‍ണവില കുത്തനെ കുറയുന്നു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ആഭരണം വാങ്ങുന്നവര്‍ക്ക് നേട്ടം, പവന്‍ വില

കോണ്‍ഗ്രസില്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നേടിയത് നിലമ്പൂര്‍ മണ്ഡലത്തില്‍ ജനവിധി തേടിയ ആര്യാടന്‍ ഷൗക്കത്ത് ആണ്. യുഡിഎഫിന്റെ കെട്ടുറപ്പ് വ്യക്തമാക്കുന്നതാണ് നിലമ്പൂരിലെ ഫലം. പിണറായി വിജയനെതിരെ ആയുധമെടുത്ത പിവി അന്‍വര്‍ പക്ഷേ, ബേപ്പൂരില്‍ തോറ്റു. എങ്കിലും ഏറ്റവും കൂടുതല്‍ ഇത്തവണ സന്തോഷിക്കുന്നത് താനാണ് എന്ന് അന്‍വര്‍ പറയുന്നു.

pk kunhalikutty margin

2021ല്‍ വേങ്ങര മണ്ഡലത്തില്‍ മല്‍സരിച്ച പികെ കുഞ്ഞാലിക്കുട്ടി ഇത്തവണ വേങ്ങരയില്‍ കെഎം ഷാജിയെ നിര്‍ത്തി, മലപ്പുറത്തേക്ക് മാറി. 85327 വോട്ടിന്റെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചത്. സാധാരണ ലോക്‌സഭയിലേക്കാണ് ഇത്രയും ഉയര്‍ന്ന ഭൂരിപക്ഷം ലഭിക്കുക. കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം എല്ലാ പാര്‍ട്ടികളെയും ഞെട്ടിച്ചിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിക്ക് 131632 വോട്ടും എതിരാളി എന്‍സിപിയുടെ മുജീബ് റഹ്മാന് 46305 വോട്ടുമാണ് കിട്ടിയത്.

വിജയ് എങ്ങനെ സര്‍ക്കാര്‍ രൂപീകരിക്കും; മുസ്ലിം ലീഗും കോണ്‍ഗ്രസും കളംമാറുമോ, ചര്‍ച്ച സജീവം
വിജയ് എങ്ങനെ സര്‍ക്കാര്‍ രൂപീകരിക്കും; മുസ്ലിം ലീഗും കോണ്‍ഗ്രസും കളംമാറുമോ, ചര്‍ച്ച സജീവം

തൃശൂര്‍ ജില്ലയിലെ മണലൂര്‍ മണ്ഡലത്തില്‍ ജയിച്ച മുന്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിനാണ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം. 126 വോട്ടിന്റെ ഭൂരിപക്ഷം. എതിരാളി കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപനായിരുന്നു. ജയിക്കുമെന്ന് ഉറപ്പിച്ച പ്രതാപന് അവസാന നിമിഷങ്ങളില്‍ അടിതെറ്റി. കണ്ണൂരിലെ അഴീക്കോട് മണ്ഡലത്തില്‍ ജയിച്ച കെവി സുമേഷിന്റെ ഭൂരിപക്ഷം 349 വോട്ടാണ്. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ ജയിച്ച കെഎന്‍ ബാലഗോപാലിന്റെ ഭൂരിപക്ഷം 1012 വോട്ടും.

കോണ്‍ഗ്രസില്‍ വന്‍ ഭൂരിപക്ഷം നേടിയവര്‍

ബിജെപിക്ക് ഇത്തവണ മൂന്നു സീറ്റുകള്‍ ലഭിച്ചു. ആദ്യമായിട്ടാണ് ബിജെപി ഇത്രയും സീറ്റുകള്‍ നേടുന്നത്. തിരുവനന്തപുരം ജില്ലയിലെ നേമം, കഴക്കൂട്ടം, കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ എന്നിവിടങ്ങളിലാണ് ബിജെപി ജയിച്ചത്. ഇതില്‍ വി മുരളീധരന്റെ ഭൂരിപക്ഷം 428 വോട്ടുകളാണ്. അവസാന റൗണ്ടുകളിലാണ് മുരളീധരന്‍ ജയിച്ചുകയറിയത്.

മുസ്ലിം ലീഗില്‍ പിഎംഎ സമീര്‍, ആബിദ് ഹുസൈന്‍ തങ്ങള്‍, ടിപി അഷ്‌റഫലി, എം റഹ്മത്തുല്ല, ടിവി ഇബ്രാഹീം എന്നിവര്‍ക്കെല്ലാം അര ലക്ഷത്തിന് മുകളിലാണ് ഭൂരിപക്ഷം, കുഞ്ഞാലിക്കുട്ടിക്ക് ശേഷം കൂടുതല്‍ ഭൂരിപക്ഷം നേടിയത് പിഎംഎ സമീര്‍ ആണ്, 63387 വോട്ട്. മുസ്ലിം ലീഗില്‍ ഏറ്റവും കുറഞ്ഞ വോട്ടിന്റെ ഭൂരിപക്ഷത്തിന് ലഭിച്ചത് ഫാത്തിമ തഹ്ലിയയാണ്, 5087 വോട്ട്.

കോണ്‍ഗ്രസില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയത് നിലമ്പൂരില്‍ മല്‍സരിച്ച ആര്യാടന്‍ ഷൗക്കത്തിനാണ്. 54851 വോട്ടുകളാണ് അദ്ദേഹത്തിന്റെ ഭൂരിപക്ഷം. രണ്ടാംസ്ഥാനത്ത് പുതുപ്പള്ളിയില്‍ ജയിച്ച ചാണ്ടി ഉമ്മനാണ്, 52907 വോട്ട്. കോണ്‍ഗ്രസില്‍ ഏറ്റവും കുറഞ്ഞ വോട്ടിന് ജയിച്ചത് കോട്ടയം ജില്ലയിലെ വൈക്കം മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കെ ബിനിമോനാണ്. 1360 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് അദ്ദേഹത്തിനുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+