' വാച്ച് ആൻഡ് വാർഡ് വലിച്ചിഴച്ചു, സലാം എംഎല്‍എ ചവിട്ടി,' ഗുരുതര ആരോപണവുമായി കെ കെ രമ
വാച്ച് ആൻഡ് വാർഡ് വലിച്ചിഴച്ചെന്നും സലാം എംഎൽഎ ചവിട്ടിയെന്നും കെ കെ രമ ആരോപണം ഉന്നയിച്ചു. പ്രധാനപ്പെട്ട ഒരു വിഷയം ചർച്ച ചെയ്യാനായില്ലെങ്കിൽ പിന്നെ എന്തിനാണ് സഭയെന്ന് കെ കെ രമ ചോദിച്ചു

തിരുവനന്തപുരം: സ്പീക്കറുടെ ഓഫീസിന് മുന്നിൽ സംഘർഷം. ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽത്തല്ല. വാച്ച് ആൻഡ് വാർഡ് വലിച്ചിഴച്ചെന്നും ഭരണപക്ഷ എംഎൽഎമാർ മോശമായി മുദ്രാവാക്യം വിളിക്കുകയും ആക്രമിക്കുകയും ചെയ്തെന്നും എംഎൽഎ കെ കെ രമ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു രമയുടെ പ്രതികരണം.
സമാധാനപരമായി മുദ്യാവാക്യം വിളിച്ച് പ്രതിഷേധിക്കുക എന്നതായിരുന്നു പ്രതിപക്ഷത്തിൻറെ ഉദ്ദേശം. സ്പീക്കറുടെ ഓഫീസിന് മുന്നിലിരുന്ന പ്രതിഷേധിക്കുന്നതിനിടെ തിരുവഞ്ചൂർ രാധാകൃഷ്ണനോട് വാച്ച് ആൻഡ് വാർഡ് അപമര്യാദയായി പെരുമാറുകയും തട്ടികയറുകയും ചെയ്തു. ഇതേ തുടർന്നാണ് പ്രതിപക്ഷം ചോദ്യം ചെയ്തത്.
പിന്നാലെ വാച്ച് ആൻഡ് വാർഡ് പ്രതിപക്ഷത്തിന് നേരെ തിരിയുകയായിരുന്നു എന്നാണ് കെ കെ രമ ആരോപിക്കുന്നതു. വാച്ച് ആൻഡ് വാർഡ് വലിച്ചിഴച്ചെന്നും സലാം എംഎൽഎ ചവിട്ടിയെന്നും കെ കെ രമ ആരോപണം ഉന്നയിച്ചു. പ്രധാനപ്പെട്ട ഒരു വിഷയം ചർച്ച ചെയ്യാനായില്ലെങ്കിൽ പിന്നെ എന്തിനാണ് സഭയെന്ന് കെ കെ രമ ചോദിച്ചു. ആക്രമണത്തിൽ സ്പീക്കർ മറുപടി പറയണമെന്നും കെ കെ രമ പറഞ്ഞു.നിയസഭയിൽ പ്രതിപക്ഷവും വാച്ച് ആന്റ് വാർഡും തമ്മിൽ വലയി പ്രശ്നങ്ങളാണ് നടന്നത്. സ്പീക്കറുടെ ഓഫീസ് ഉപരോധിച്ച പ്രതിപക്ഷ അംഗങ്ങളെ ഒഴിപ്പിക്കാൻ വാച്ച് ആന്റ് വാർഡ് ശ്രമിച്ചതാണ് വലിയ പ്രശ്നത്തിലേക്ക് എത്തിയത്.
സ്പീക്കർ നീതി പാലിക്കണമെന്ന ബാനർ ഉയർത്തിയായിരുന്നു പ്രതിപക്ഷം ഓഫീസ് ഉപരോധിച്ചത്. സംഘർഷത്തിനിടെ ഭരണപക്ഷ എംഎൽഎമാരുടെ സംരക്ഷണയിൽ സ്പീക്കർ ഓഫീസിൽ പ്രവേശിച്ക്കുകയും ചെയ്തിരുന്നു.
തിരുവഞ്ചൂർ രാധാകൃഷ്ണനെ വാച്ച് ആന്റ് വാർഡ് മർദിച്ചതായി പ്രതിപക്ഷം ആരോപിച്ചു. അതിനിടെ ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് കുഴഞ്ഞുവീണു.
പ്രതിഷേധിച്ച എംഎൽഎമാരെ വാച്ച് ആന്റ് വാർഡ് ബലം പ്രയോഗിച്ചു നീക്കുകയായിരുന്നു. നിരന്തരമായി അടിയന്തര പ്രമേയ നോട്ടീസുകൾക്ക് അനുമതി നിഷേധിക്കുന്നതിന് എതിരെയാണ് പ്രതിഷേധം നടന്നത്. പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ കൂടി സംരക്ഷിക്കേണ്ട സ്പീക്കർ ഏകപക്ഷീയമായി പെരുമാറുന്നു എന്നാണ് ആരോപണം












Click it and Unblock the Notifications