കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിക്കെതിരായ മാത്യു കുഴല്‍നാടന്റെ അവകാശലംഘന നോട്ടീസ് തള്ളി നിയമസഭ

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എതിരായ കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ മാത്യു കുഴല്‍നാടന്റെ അവകാശലംഘന നോട്ടീസ് തള്ളി നിയമസഭ. മെന്റര്‍ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു എന്ന് ആരോപിച്ച് ആണ് മാത്യു കുഴല്‍നാടന്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയിരുന്നത്.

ജെയ്ക്ക് ബാലകുമാര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ മെന്റര്‍ അല്ല എന്നും മകളുടെ കമ്പനിയുടെ മെന്റര്‍ ആണ് എന്നും ചൂണ്ടിക്കാട്ടിയാണ് മാത്യു കുഴല്‍നാടന്‍ എം എല്‍ എയുടെ അവകാശ ലംഘന നോട്ടീസ് തള്ളിയത്. ഇതിനോടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം പരിശോധിച്ചുവെന്ന് നിയമസഭ അറിയിച്ചു.

sasa

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ കമ്പനിയുടെ മെന്ററാണ് ജെയിക് ബാലകുമാര്‍. മുഖ്യമന്ത്രിയുടെ മകളുടെ മെന്റര്‍ അല്ല എന്നും ഈ വ്യത്യാസം മറച്ചു പിടിച്ചായിരുന്നു മാത്യു കുഴല്‍നാടന്റെ പ്രസ്താവന എന്നും സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു.

ദിലീപ് കുറ്റക്കാരനാണെന്ന് വിചാരിച്ച കുഞ്ചാക്കോ ബോബന്റെ നിലപാട് മാറിയില്ലേ? ആ ഒരു മാറ്റമുണ്ട്; രാഹുല്‍ ഈശ്വര്‍ദിലീപ് കുറ്റക്കാരനാണെന്ന് വിചാരിച്ച കുഞ്ചാക്കോ ബോബന്റെ നിലപാട് മാറിയില്ലേ? ആ ഒരു മാറ്റമുണ്ട്; രാഹുല്‍ ഈശ്വര്‍

നിയമസഭയില്‍ നടന്ന അടിയന്തരപ്രമേയ ചര്‍ച്ചയ്ക്കിടെ ആണ് മാത്യു കുഴല്‍നാടന്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ എക്സാലോജിക് കമ്പനി വെബ്സൈറ്റില്‍ പി ഡബ്ല്യു സി ഡയറക്ടറായ ജെയ്ക് ബാലകുമാര്‍ തന്റെ മെന്ററാണ് എന്ന് വീണ വിജയന്‍ അവകാശപ്പെട്ടിട്ടുണ്ട് എന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞത്.

വിചാരണ വേണ്ട സിനിമയില്‍ അഭിനയിച്ചാല്‍ മതി എന്നായിരുന്നു, അത് സുപ്രീംകോടതിയില്‍ നടന്നില്ല; പ്രകാശ് ബാരെവിചാരണ വേണ്ട സിനിമയില്‍ അഭിനയിച്ചാല്‍ മതി എന്നായിരുന്നു, അത് സുപ്രീംകോടതിയില്‍ നടന്നില്ല; പ്രകാശ് ബാരെ

എന്നാല്‍ തന്റെ മകള്‍ അത്തത്തിലൊരു കാര്യം പറഞ്ഞിട്ടില്ല എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിന് നിയമസഭയില്‍ തന്നെ നല്‍കിയ മറുപടി. മാത്യു കുഴല്‍നാടന്‍ പറയുന്നത് പച്ചകള്ളമാണ് എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ക്ഷുഭിതനായി പറഞ്ഞിരുന്നു.

ആ പത്തം ലക്ഷം രൂപ ആലപ്പുഴ സ്വദേശിനിക്ക്..!! ലക്കി ബില്‍ നറുക്കെടുപ്പ് വിജയി ഇവരാണ്ആ പത്തം ലക്ഷം രൂപ ആലപ്പുഴ സ്വദേശിനിക്ക്..!! ലക്കി ബില്‍ നറുക്കെടുപ്പ് വിജയി ഇവരാണ്

എന്നാല്‍ തൊട്ടടുത്ത ദിവസം എക്സാലോജിക്കിന്റെ വെബ്സൈറ്റ് ആര്‍ക്കൈവ്സ് ഉള്‍പ്പെടെ വിശദീകരിച്ചുകൊണ്ട് താന്‍ പറഞ്ഞത് ശരിയാണ് എന്ന് മാത്യു കുഴല്‍നാടന്‍ സ്ഥാപിക്കുകയും തുടര്‍ന്ന് മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു എന്ന് കാണിച്ച് അവകാശലംഘന നോട്ടീസ് നല്‍കുകയുമായിരുന്നു.

English summary
Kerala Assembly rejects Mathew Kuzhalnadans infringement notice against Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X