കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമനിര്‍മാണത്തിന് മാത്രമായി പ്രത്യേക നിയമസഭാ സമ്മേളനം; ഗവര്‍ണര്‍ അംഗീകരിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: ആഗസ്റ്റ് 22 മുതല്‍ സെപ്തംബര്‍ രണ്ടു വരെ പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നതിന് മന്ത്രിസഭ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട മന്ത്രിസഭയുടെ ശുപാര്‍ശക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകാരം നല്‍കി. നിയമ നിര്‍മാണത്തിന് മാത്രമായി പത്തുദിവസത്തേക്ക് നിയമസഭ ചേരാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശയാണ് ഗവര്‍ണര്‍ അംഗീകരിച്ചത്. തൊട്ടു പിന്നാലെ ഒപ്പിടാതെ പിടിച്ചുവച്ച പതിനൊന്ന് ഓര്‍ഡിനന്‍സുകള്‍ ഗവര്‍ണര്‍ സര്‍ക്കാരിന് തിരിച്ചു നല്‍കി.

ഈ ഓര്‍ഡിനന്‍സുകളില്‍ ബില്‍ തയാറാക്കാനാണ് ഇവ മടക്കി നല്‍കിയത്. ലോകായുക്ത നിയമഭേദഗതി ഉള്‍പ്പെടെ പതിനൊന്ന് ഓര്‍ഡിനന്‍സുകള്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അസാധുവായിരുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തരമായി നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ബില്ല് കൊണ്ടുവന്ന് നിയമമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനും ഗവര്‍ണറുടെ അനുമതി വേണമെന്ന തടസം സര്‍ക്കാരിന് മുന്നിലുണ്ട്.

k

കാലാവധി പൂര്‍ത്തിയാകുന്നതുവരെ ഗവര്‍ണര്‍ ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടുകയോ സര്‍ക്കാറിലേക്ക് തിരിച്ചയക്കുകയോ ചെയ്തിരുന്നില്ല. അതുകൊണ്ടുതന്നെ ഓര്‍ഡിനന്‍സ് പുതുക്കി ഇറക്കാനുള്ള സാധ്യത ഇല്ലാതായി. ഈ സാഹചര്യത്തിലാണ് ബില്ല് കൊണ്ടുവരാന്‍ പ്രത്യേക നിയമസഭ ചേരാന്‍ തീരുമാനിച്ചത്. ഉടന്‍ നിയമസഭ ചേരേണ്ട അസാധാരണ സാഹചര്യമുണ്ടെന്ന് മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി വിശദീകരിച്ചു. തുടര്‍ന്ന് ഇതുസംബന്ധിച്ച മന്ത്രിസഭയുടെ ശുപാര്‍ശ വൈകുന്നേരത്തോടെ ഗവര്‍ണര്‍ അംഗീകരിക്കുകയായിരുന്നു.

നടി ജയസുധ ബിജെപിയിലേക്ക്; അമിത് ഷാ വരുമ്പോള്‍ കളിമാറും... കൂടെ കോണ്‍ഗ്രസ് എംഎല്‍എയുംനടി ജയസുധ ബിജെപിയിലേക്ക്; അമിത് ഷാ വരുമ്പോള്‍ കളിമാറും... കൂടെ കോണ്‍ഗ്രസ് എംഎല്‍എയും

ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കുന്ന ഭേദഗതിക്കെതിരെ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ച സിപിഐ നിലപാട് നിയമസഭയില്‍ നിര്‍ണായകമാകും. ഓര്‍ഡിനന്‍സിനെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മന്ത്രിസഭയില്‍ സിപിഐ മന്ത്രിമാരും എതിര്‍ത്തിരുന്നു. സിപിഐ എതിരായ നിലപാട് സ്വീകരിച്ചാല്‍ സര്‍ക്കാറിന് തിരിച്ചടിയാകും.

English summary
Kerala Assembly: Special Session Called from August 22 For Introducing New Laws
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X