കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞാലിക്കുട്ടിക്കൊപ്പം അബ്ദുൾ വഹാബും കെപിഎ മജീദും.. പോരാട്ടം കടുപ്പിക്കാൻ ലീഗ്.. കെഎം ഷാജി പുറത്ത്

Google Oneindia Malayalam News

തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രചരണങ്ങൾ വേഗത്തിൽ തന്നെ തുടങ്ങാനാണ് മുസ്ലീം ലീഗ് ഒരുങ്ങുന്നത്.തദ്ദേശ തിരഞ്ഞെടുപ്പിൽ നേടിയ മുന്നേറ്റം നിയമസഭ തിരഞ്ഞെടുപ്പിലും നേടാനാകുമെന്ന പ്രതീക്ഷയിലാണ് പാർട്ടി. സ്ഥാനാർത്ഥി ചർച്ചകളും ലീഗിൽ ശക്തമായി കഴിഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പിൽ മൂന്ന് വട്ടം മത്സരിച്ചവരെ ഒഴിവാക്കിയായിരുന്നു ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.ഇത് ഗുണം ചെയ്തെന്ന വിലയിരുത്തൽ ഉണ്ട്. എന്നാൽ നിയമസഭ തിരഞ്ഞെടുപ്പിൽ അത്തരമൊരു തിരുമാനം ലീഗ് ആലോചിക്കുന്നില്ല. എങ്കിലും ഇത്തവണ പോരാട്ടം കടുപ്പിക്കാനുറച്ച് ശക്തരെ തന്നെ തിരഞ്ഞെടുപ്പ് ഗോദയിലിറക്കാനാണ് ലീഗിന്റെ നീക്കം.

24 ൽ 18 സീറ്റും

24 ൽ 18 സീറ്റും

കഴിഞ്ഞ തവണ 24 ഇടത്താണ് മുസ്ലീം ലീഗ് മത്സരിച്ചത്. അതിൽ 18 സീറ്റുകളിലും വിജയിക്കാൻ ലീഗിന് സാധിച്ചിരുന്നു. ഇത്തവണയും പരമാവധി സീറ്റുകൾ നേടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ സ്ഥാനാർത്ഥികളെ നിർത്താനാണ് മുസ്ലീം ലീഗിന്റെ നീക്കം. കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുമെന്ന് ലീഗ് വ്യക്തമാക്കി കഴിഞ്ഞു.

12 സീറ്റിൽ മത്സരിക്കും

12 സീറ്റിൽ മത്സരിക്കും

തെക്കൻ ജില്ലകളിൽ മുസ്ലീം ലീഗിന് ശക്തമായ സ്വാധീനം ഇല്ലെന്നിരിക്കെ മലബാറിലാണ് ലീഗ് കൂടുതൽ സീറ്റുകൾ നോട്ടമിടുന്നത്. മുൻപ് മത്സരിച്ച സീറ്റുകളും ആവശ്യപ്പെടാൻ ലീഗ് നേതൃത്വം ആലോചിക്കുന്നുണ്ട്. മലപ്പുറം ജില്ലയിൽ തന്നെയാണ് ഇക്കുറിയും കൂടുതൽ സീറ്റുകളിൽ ലീഗ് മത്സരിക്കുക. കഴിഞ്ഞ തവണ മത്സരിച്ച 12 സീറ്റുകളിലും ലീഗ് തന്നെയാകും ഇവിടെ മത്സരിക്കുക.

കോൺഗ്രസുമായി വെച്ച് മാറില്ല

കോൺഗ്രസുമായി വെച്ച് മാറില്ല

ഈ മണ്ഡലങ്ങൾ ഒന്നും തന്നെ കോൺഗ്രസുമായി വെച്ച് മാറാനുള്ള സാധ്യതകൾ ഇല്ലെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം മലപ്പുറത്ത് ഉൾപ്പെടെയുള്ള ശക്തി കേന്ദ്രങ്ങളിൽ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ നേരിടേണ്ടി വന്ന തിരിച്ചടികൾ പരിശോധിച്ച് ശക്തരായ സ്ഥാനാർത്ഥികളെ തന്നെ തിരഞ്ഞെടുപ്പ് ഗോദയിലേക്കിറക്കാനാണ് ലീഗിൽ ആലോചന.

മത്സരിച്ചിട്ടില്ല

മത്സരിച്ചിട്ടില്ല

ഇത്തവണ സ്ഥാനാർത്ഥി പട്ടികയിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദും പിവി അബ്ദുൾ വഹാബ് എംപിയും ഉൾപ്പെട്ടേക്കുമെന്നാണ് റിപ്പോർട്ട്. 2004 ല്‍ ടികെ ഹംസയോട് മഞ്ചേരിയില്‍ പരാജയപ്പെട്ടതിന് ശേഷം കെപിഎ മജീദ് തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടില്ല.എന്നാൽ ഇത്തവണ മജീദ് ഇറങ്ങണമെന്ന് പാർട്ടിയിൽ ആവശ്യം ശക്തമായിട്ടുണ്ട്.

തടസം ഉണ്ടായേക്കില്ല

തടസം ഉണ്ടായേക്കില്ല

അതേസമയം ഏത് മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഏറനാട്ടിൽ നിന്നായിരിക്കും അബ്ദുൾ വഹാബ് മത്സരിച്ചേക്കുക. നിലവിലെ എംപിയായ വഹാബിന്റെ രാജ്യസഭ കാലാവധി ഏപ്രിൽ 18 നാണ് അവസാനിക്കുക. മെയ് ആദ്യവാരമായിരിക്കും തിരഞ്ഞെടുപ്പ് എന്നതിനാൽ മത്സരിക്കുന്നതിൽ തടസം ഉണ്ടായേക്കില്ല.

ഏറനാട് എംഎൽഎ

ഏറനാട് എംഎൽഎ

നിലവിൽ പികെ ബഷീറാണ് ഏറനാട് എംഎൽഎ. ബഷീറിനെ മഞ്ചേരിയിൽ നിന്നോ കൊണ്ടോട്ടിയിൽ നിന്നോ ആകും മത്സരിപ്പിച്ചേക്കുക.അതേസമയം മത്സരിക്കുന്നത് സംബന്ധിച്ച് അന്തിമ തിരുമാനമായിട്ടില്ലെന്നും പാ്‍ട്ടി നിലപാട് അനുസരിച്ചാകും തിരുമാനമെന്ന് വഹാബ് പ്രതികരിച്ചു.

അന്തിമ തിരുമാനം

അന്തിമ തിരുമാനം

അതേസമയം ഇത്തവണ കെഎം ഷാജിയെ മത്സരിപ്പിക്കേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ തിരുമാനം.അങ്ങനെയെങ്കിൽ അഴീക്കോട് നിന്ന് ഇക്കുറി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസാകും മത്സരിച്ചേക്കുക.പികെ കുഞ്ഞാലിക്കുട്ടി എംപി മത്സരിക്കുന്ന കാര്യത്തിൽ നാളെ പാർട്ടി അന്തിമ തിരുമാനം കൈക്കൊണ്ടേക്കും.

ശശീന്ദ്രന്റെ എലത്തൂര്‍ പിടിച്ചെടുക്കാന്‍ സിപിഎം, മുഹമ്മദ് റിയാസ് മത്സരിക്കും, എന്‍സിപിയെ തഴയും!!ശശീന്ദ്രന്റെ എലത്തൂര്‍ പിടിച്ചെടുക്കാന്‍ സിപിഎം, മുഹമ്മദ് റിയാസ് മത്സരിക്കും, എന്‍സിപിയെ തഴയും!!

കേരളം പിടിക്കാന്‍ അമിത് ഷായും മോദിയും, സുരേന്ദ്രനൊപ്പം യാത്രയിലെത്തും, ബിജെപി രണ്ടും കല്‍പ്പിച്ച്!!കേരളം പിടിക്കാന്‍ അമിത് ഷായും മോദിയും, സുരേന്ദ്രനൊപ്പം യാത്രയിലെത്തും, ബിജെപി രണ്ടും കല്‍പ്പിച്ച്!!

ഡോളർ കടത്ത് കേസ്; സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യും.. നിയമോപദേശം ലഭിച്ചുഡോളർ കടത്ത് കേസ്; സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യും.. നിയമോപദേശം ലഭിച്ചു

English summary
Kerala assemly election 2021; Muslim league may contest pv abdul vahab and KPA majeed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X