കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രകാശം പരക്കട്ടെ..കേരളം പൂര്‍ണ്ണ വൈദ്യുതീകരണ സംസ്ഥാനമാകുന്നു

150 തോളം ആദിവാസി കുടുംബങ്ങളിലും വൈദ്യുതി

  • By Anoopa
Google Oneindia Malayalam News

തിരുവനന്തപുരം: കേരളമാകെ പ്രകാശം പരക്കുന്നു. സമ്പൂര്‍ണ്ണ വൈദ്യുതീകരണ സംസ്ഥാനം എന്ന പദവി കൈവരിക്കാന്‍ ദീര്‍ഘനാളുകളായി ശ്രമം നടത്തിവരുന്ന സംസ്ഥാനം ഒടുവില്‍ അത് കൈവരിച്ചു. കേരളത്തെ പൂര്‍ണ്ണവൈദ്യുതകരണ സംസ്ഥാനമായി തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിക്കും. ഊര്‍ജ്ജമന്ത്രി എംഎം മണിയാണ് ഇക്കാര്യം അറിയിച്ചത്.

1,000 കുടുംബങ്ങളിലൊഴികെ സംസ്ഥാനത്തെ മറ്റെല്ലാ വീടുകളിലും കെഎസ്ഇബി വൈദ്യുതി എത്തിച്ചുകഴിഞ്ഞെന്ന് എംഎം മണ് പറഞ്ഞു. ഇതില്‍ 150 തോളം കുടുംബങ്ങള്‍ കാട്ടില്‍ ജീവിക്കുന്ന ആദിവാസി വിഭാഗത്തില്‍ പെട്ടവരാണ്. വനവകുപ്പില്‍ നിന്നും വേണ്ട അനുമതിയില്ലാത്തതിന്റെയും കോടതി വിധി വൈകുന്നതിന്റെയും പേരില്‍ വൈദ്യുതി ഇവര്‍ക്ക് കിട്ടാക്കനിയായി തുടരുകയായിരുന്നു.

electric-bulb

നിരവധി ഘട്ടങ്ങള്‍ നീളുന്ന പ്രവര്‍ത്തനങ്ങളിലൂടെയാണ് സമ്പൂര്‍ണ്ണവൈദ്യുതീകരണ സംസ്ഥാനം എന്ന നേട്ടം കേരളം കൈവരിക്കുന്നത്. വൈദ്യുതി എത്തിയിട്ടില്ലാത്ത കുടുംബങ്ങള്‍ക്ക് എത്രയും പെട്ടെന്ന് അതിന് അപേക്ഷിക്കാനുള്ള സൗകര്യമൊരുക്കി. ഇതിനും പുറമേ എസ്എംഎസ്,മിസ്ഡ്‌കോള്‍,വാട്ടസ്ആപ്പ് സൗകര്യങ്ങളും ഏര്‍പ്പെടുത്തി. സമ്പൂര്‍ണ്ണ വൈദ്യുതീകരണ സംസ്ഥാനം എന്ന നേട്ടം കൈവരിക്കാന്‍ 174 കോടി രൂപയാണ് ഖജനാവില്‍ നിന്നും മാറ്റിവെച്ചത്. ഇതില്‍ 37.34 കോടി രൂപ എംഎല്‍എ മാരുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നുമാണ് ചെലവഴിച്ചത്.

English summary
Kerala to be declared as fully electrified on Monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X